ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവസന്നിധിയിലേക്കു - തുങ്നാഥ് - ചന്ദ്രശില ഭാഗം 2




ഭാഗം ഒന്നു  ഇവിടെ വായിക്കാം

പാമ്പിനെ കണ്ടു ഇങ്ങനെ മുൾമുനയിൽ നിൽക്കുമ്പോഴാണല്ലോ ഭാഗം ഒന്ന് നിർത്തിയത്.ഒരു അകലത്തിൽ നിന്ന് ഞാൻ പുറകെ വരുന്ന ഗ്രൂപ്പിനോട് പറഞ്ഞു.അവർ അവരുടെ പുറകിൽ ഉള്ളവരോടും പറഞ്ഞു.കുറച്ചൂടെ ശ്രെദ്ധിച്ചു ഞാൻ നടത്തും വീണ്ടും തുടങ്ങി.'ചെക്കൻ ഹിമാലയത്തിൽ മല കയറാൻ പോയി പാമ്പ് കടിച്ചു വടിയായി' എന്ന് കേൾപ്പിക്കുന്നത് മോശമല്ലേ?.ഒരു ഗുമ്മില്ല.മുകളിൽ നിന്ന് താഴേക്കു വരുന്നവരോടൊക്കെ ഇവന്മാർ പാമ്പിനെ പറ്റി മുന്നറിയിപ്പ് കൊടുക്കുന്നുണ്ടായിരുന്നു.ഇക്കാര്യത്തിൽ നോർത്ത് ഇന്ത്യൻസ് സൂപ്പെറാണ്.

എന്നോട് കഴുത പുറത്തു പോണോ എന്ന് ചോദിച്ച ചേട്ടൻ ഒരു അമ്മായിയേയും കൊണ്ട് എന്നെ ഓവർടേക് ചെയ്തു പോയത് ഞാനറിഞ്ഞില്ല.ഒരു കടയുടെ മുൻപിൽ വച്ച് ആൾ എന്നോട് ഇവിടം വരെയേ എത്തിയുള്ളൊ എന്ന് പുച്ഛഭാവത്തിൽ ചോദിച്ചു.

(താങ്കളെ പോലെ ഓടി കയറാൻ മന്നാഡിയാർ ജനിച്ചത് ഇവിടെയല്ല .വെറും അറുപതടി ഉയരത്തിലുള്ള തൊടുപുഴയിലാണ് ).ഞാൻ ചിരിച്ചു കാണിച്ചു ഒന്നും പറയാതെ മുന്നോട്ടു പോയി.ഞാൻ എളുപ്പവഴികളിലൊന്നും കയറാതെ ട്രാക്കിലൂടെ തന്നെ മുന്നോട്ട് പോയി.ചിലർ കുറുക്കു വഴിയിലൂടെ കയറി കിതച്ചു കിതച്ചു നല്ലപോലെ മടുത്തു എവിടേലും ഇരിക്കുന്ന കാണാം.ഈ അഭ്യാസമൊക്കെ തിരികെ ഇറങ്ങുമ്പോൾ പരീക്ഷിച്ചാൽ മതി.കയറുമ്പോ പയ്യെ ആണെങ്കിലും ശെരിയായ വഴിയിലൂടെ കയറുക.



ഒടുവിൽ സ്ഥലത്തെത്തി.തണുപ്പ് കൂടി കൂടി വന്നു.നമ്മളെ കാണുമ്പോഴേ കടക്കാർ ചോദിക്കും കടക്കാൻ സ്ഥലം വേണോ എന്ന് .അമ്പലം കണ്ടിട്ട് തിരികെ വരാം എന്നും പറഞ്ഞു ഞാൻ അമ്പലത്തിലേക്കു വേഗം പോയി.ഇനിയിപ്പോ ഇത്തിരി സ്പീഡ് കൂട്ടിയാലും വേണ്ടില്ല.സൂര്യാസ്തമയ സമയം ആവുന്നു.അങ്ങകലെ വടക്കായി മഞ്ഞുമൂടിയ മലനിരകൾ കാണാം പക്ഷെ മേഘങ്ങൾ വന്നു മൂടി കാഴ്ച മറിച്ചു.അമ്പലത്തിന്റെ കുറച്ചു ഫോട്ടോസൊക്കെ എടുത്തു.എത്ര നാളായി കൊതിപ്പിക്കുന്നതാണു ഈ ചിത്രം.ഇനി ഗൂഗിൾ ഇമേജിന് പകരം എന്റെ സ്വന്തം പടം ഗാലറിയിലിരിക്കും.ഒരു ചെറിയ ഗ്യാങ്ങിനു ഫോട്ടോ എടുത്തു കൊടുത്തു.ഞാൻ ചുമ്മാ ചോദിച്ചു .

"Where are you from?"

"I am from Kerala but live in Chandigarh"

നാട്ടിലെവിടാ ?

"നാട്ടിൽ കോട്ടയം,ഏറ്റുമാനൂർ, നിങ്ങളോ "

ഞാൻ തൊടുപുഴ.

പ്രവീണിന്റെ 'അമ്മ മിലിറ്ററിയിലാണ് അതാണ് ചണ്ഡീഗഡിൽ താമസിക്കുന്നത്. അവന്മാർ കറങ്ങാൻ വന്നതാ.അവിടെ അമ്പലത്തിലെ ഒരാളെന്നാണെന്നു തോനുന്നു എന്നെ കണ്ടപ്പോൾ ഇംഗ്ലീഷ് എങ്ങനെ വായിക്കാൻ പഠിക്കാം എന്നും ചോദിച്ചു വന്നു .കയ്യിലൊരു ഇംഗ്ലീഷ് പത്രക്കടലാസുമുണ്ട്.എല്ലാവർക്കുമുണ്ടാവുമല്ലോ ആഗ്രഹങ്ങൾ .അക്ഷരം പഠിക്കണം ആദ്യം എന്ന് പറഞ്ഞപ്പോൾ എന്നോട് പഠിപ്പിച്ചു കൊടുക്കാൻ ...ഞാൻ മറുപടി ഒരു പുഞ്ചിരിയിലൊതുക്കി


സൂര്യാസ്തമയം  ഇങ്ങനെ നോക്കി നിൽക്കുമ്പോഴാണ് ബംഗാളി കപ്പിൾസ് വന്നത് .പ്രീതി ബാനർജിയും ഹസ്ബൻഡ് വരുൺ ഛോബെയും പിന്നെ അർണാബ് സെൻ ഗുപ്‌തയും.അവർ ഡിയോറിയ ടാൽ മുതൽ ഇങ്ങോട്ടു ട്രെക്ക് ചെയ്തു വന്നതാണ്.ഈ പ്രായത്തിലും എന്നാ ഒരിതാ.ഡൽഹിയിൽ പഠിക്കുന്ന മോളെ കണ്ടിട്ടു ഉത്തരാഖണ്ഡ് കറങ്ങാൻ ഇറങ്ങിയതാണ് രണ്ടാളും .പ്രീതി എൻജീനിയർ ആണ് കൊൽക്കത്ത ibm ൽ .എന്റെ ജോലിയെ പറ്റി കൂടുതൽ ചോദിക്കുന്ന കേട്ടപ്പോഴേ എനിക്ക് ഒരു ഡൌട്ട് അടിച്ചായിരുന്നു.പുള്ളിക്കാരത്തി ഒരു ടെക്കി ആവുമെന്ന്.അർണാബ് തനിയെ വന്നതാണ്.അർണാബ് എന്നോട് ആദ്യം ചോദിച്ചത് ഇതാണ്

"Aby, What do you think is it really a Hindu temple or a Buddhist temple"

"Can't say, sir, there are some famous temples in Kerala which were Buddhist and taken over by Hindus and no one cares about the history!!"

തുങ്ങനാഥ് പഞ്ച കേദാരങ്ങളിൽ ഒന്നാണ് .പണ്ട് പാണ്ഡവന്മാർ  ശിവനെ അന്വേഷിച്ചു നടക്കുവായിരുന്നു.ശിവൻ കേദാർനാഥിൽ ഒളിച്ചിരിക്കുമ്പോൾ ഭീമൻ കണ്ടുപിടിച്ചു .കാളയിൽ ഒളിക്കാൻ ശ്രെമിച്ചു ശിവൻ.ഭീമൻ കാളയുടെ മുതുകിനു കേറിയങ്ങ് പിടിച്ചു.
ഈ മുതുകാണ് സ്വയം ഭൂശിലയായി കേദാര്‍നാഥില്‍, നാഭി മധ്വമഹേശ്വറിലും കാലുകള്‍ തുംഗനാഥിലും മുഖം രുദ്രനാഥിലും ജഡ കല്‍പേശ്വരിലും..
അർണാബ് നല്ലൊരു ബുദ്ധിജീവിയായിരുന്നു.നല്ല അസ്സൽ ബംഗാളി .ഞങ്ങളെല്ലാവരും കൂടി ഒരു കടയിലേക്കു കയറി ചായ പറഞ്ഞു ഞാൻ കൂട്ടത്തിൽ മാഗിയും പറഞ്ഞു വിശപ്പുണ്ടായിരുന്നു.അർണാബ് കേരള ഭക്തനാണ്.നാട്ടിലെ ആശുപതിയുടെ കാര്യമൊക്കെ ചോദിച്ചപ്പോൾ ഞാൻ നാട്ടിലെ ഹെൽത്ത് സെന്ററിന്റെ പ്രവർത്തനമൊക്കെ പറഞ്ഞു കൊടുത്തു.ഇതൊന്നും നോർത്തിൽ സ്വപ്നം കാണാൻ പറ്റില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.വൈകുന്നേരം അംമ്ബലത്തിൽ ആരതി ഉണ്ട് .ഞങ്ങളെല്ലാം ഒന്നുടെ അമ്പലത്തിൽ പോയി.അർണാബ് കിടക്കുന്ന റൂമിൽ സ്ഥലമുണ്ട് .നേരെ പോയി സന്ദീപിനോട് ചോദിച്ചു .സാറിന് പ്രേശ്നമില്ലെങ്കിൽ കിടന്നോളു അല്ലെങ്കിൽ ടെന്റ് തരാം ഇരുനൂറു രൂപയാകും.റൂമിൽ കിടക്കാം എന്ന് തീരുമാനിച്ചു.

രാത്രിയിൽ ഞങ്ങളെല്ലാം വീണ്ടും ഒന്നിച്ചു കൂടി .ഒരുമിച്ചിരുന്നു റൊട്ടിയും എന്തോ ഒരു കറിയും കഴിച്ചു.തണുപ്പ് സഹിക്കാൻ വയ്യാത്തോണ്ട് ഇടയ്ക്കു ചായ കുടിച്ചുകൊണ്ടേയിരുന്നു.ഞാൻ വാഴയ്ക്കാ വറുത്തതും പുറത്തെടുത്തു .എല്ലാവര്കും ഇഷ്ടായി സന്ദീപിനും ഇഷ്ടായി.എല്ലാരും പോയപ്പോ ഞാനും സന്ദീപും ഇരുന്നു മിണ്ടി.വീട്ടിലെ മൂത്ത ആൺകുട്ടിയാണ്.അവനാണ് കുടുംബം നോക്കുന്നത്.അങ്ങനെയാണ് പഠിത്തം ഉപേക്ഷിക്കേണ്ടി വന്നത്.ignou നെ പറ്റിയൊക്കെ ഞാൻ പറഞ്ഞു കൊടുത്തു.അതിരാവിലെ എണീക്കണം .ഒരു മണിക്കൂർ വേണ്ടിവരും ചന്ദ്രശിലയിലെത്താൻ.പ്രീതിയും അരുണും നേരത്തെ പോവും .പ്രായമായവരാണ് അതുകൊണ്ട് നടക്കാൻ ടൈം എടുക്കും.ആകാശം നോക്കി കുറച്ചു നേരം ഇരിക്കണമെന്നുണ്ടായിരുന്നു.പക്ഷേ തണുപ്പുകാരണം വേഗം റൂമിൽ കയറി.രാവിലെ അലാറം വച്ചിരുന്നു .ഉറക്കം അത്ര ശെരിയായില്ല.വെള്ളം കുടിക്കുമ്പോൾ വരെ കിതയ്ക്കുന്നു.

ഒരു അഞ്ചു ആയപ്പോൾ എണീറ്റ് ഞാൻ നടത്തം ആരംഭിച്ചു .നിലാവുണ്ട് പിന്നെ ഇടയ്ക്കു മൊബൈൽ ഫ്ലാഷും.ആദ്യം അരുണഇനിയും ഗൈഡിനെയും കണ്ടു.പ്രീതി മുന്പിലുണ്ട്.കുറച്ചു നേരം പ്രീതിയുടെ കൂടെ വർത്താനം പറഞ്ഞു നടന്നു.വൈകുമെന്ന് കണ്ടപ്പോൾ ഞാൻ സ്പീഡ് കൂട്ടി.മുകളിലെത്തിയപ്പോൾ കുറച്ചാളുണ്ട്.

ഒരൊന്നന്നര സൂര്യോദയം 


ഗംഗോത്രി,യമുനോത്രി,കേദാർനാഥ്,ചൗകമ്പാ,ത്രിശൂൽ ,നന്ദാദേവി...ഇതെല്ലാം നിരന്നു നിൽക്കുന്നു.സന്തോഷം കൊണ്ട് തുള്ളി ചാടിയാൽ കിതച്ചു ഇടപാട് തീരും.അല്ലെങ്കിൽ ഉരുണ്ട് താഴേക്കു പോവും.സന്തോഷമെല്ലാം ഉള്ളിലൊതുക്കി സൂര്യോദയത്തിനു കാത്തിരിപ്പു തുടങ്ങി.പ്രവീണും കൂട്ടുകാരുമെല്ലാം അവിടുണ്ട്.പയ്യെ പയ്യെ സൂര്യൻ പുറത്തേക്കു വന്നു തുടങ്ങി.ബംഗാളി ഗ്യാങ്ങിനു മിസ് ആവുമോ എന്നൊരു പേടി ഉണ്ടായിരുന്നു പക്ഷെ എല്ലാവരുമിങ്ങെത്തി .ഡൽഹിയിൽ നിന്ന് ഇത്രയും ദൂരം വന്നത് എന്തായാലും വെറുതെയായില്ല.സൂര്യൻ പുറത്തു വന്നപ്പോൾ തണുപ്പ് കുറയും എന്നാണ്  ഞാൻ വിചാരിച്ചത് പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ വിറയ്ക്കാൻ തുടങ്ങി.തലയിൽ മൂടാൻ ഷാളോ തൊപ്പിയോ ഇല്ല, കയ്യിൽ ഇടാൻ ഗ്ലോവ്‌സം ഇല്ല .ഇതൊന്നും ഇല്ലാണ്ട് ഇങ്ങോട്ടു വന്നാൽ ഇങ്ങനെയിരിക്കും.



സൂര്യോദയം കഴിഞ്ഞതോടെ ഓരോരുത്തരായി താഴേക്കിറങ്ങി.ഞാനും അർണാബും ഒരു ഹരിദ്വാർ കാരനുമുണ്ട്.അര്ണാബിന്റെ ഗൈഡും. രംഗം ശാന്തമായി.പലയിടത്തും പോയി ഇരുന്നു .വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും എങ്ങോട്ടു നോക്കിയാലും ഒരു രക്ഷയുമില്ല.പ്രകൃതിയിലും വലിയ കലാകാരൻ ഇല്ലല്ലോ.ഈ കുന്നുകളിലൊക്കെ കയറിയങ്ങു നടന്നാലോ എന്നൊക്കെ തോന്നി.അപ്പോഴാണ് നേരത്തെ പറഞ്ഞ സെന്റി സീൻ നടന്നത്.




ഒരു എട്ടരയായപ്പോൾ ഞാൻ ഇറങ്ങി.പെട്ടെന്ന് തുങ്കനാഥെത്തി.അമ്പലത്തിൽ പോയി.അര്ണബോയുടെ സംശയം മാറിയിട്ടില്ല,അമ്പലത്തിന്റെ അകത്തിരിക്കുന്ന ഒരു കുഞ്ഞു വിഗ്രഹം ബുദ്ധൻ ആണത്രേ.പൂജാരി അത് വ്യാസനാണ് എന്നാണ് പറഞ്ഞത്. പിന്നെ പോയി  മാഗിയും ചായയും കുടിച്ചു സന്ദീപിന്റെ കണക്കു തീർത്തു .വീണ്ടും അമ്പലത്തിലേക്കു പോയി കുറച്ചു ഫോട്ടോസ് സെൽഫ് ടൈമർ വച്ച് എടുത്തു.ബാഗെല്ലാം എടുത്തു പോവുന്നതിനു മുൻപ് ഒന്നുടെ അമ്പലത്തിൽ കയറി.അപ്പോഴാണ് ഒരാൾ ,പൂജാരിയാണെന്നു തോന്നുന്നു പവർബാങ്ക് ഒരു അഞ്ചു മിനിട്ടു തരുമോ എന്ന് ചോദിച്ചു പുറകെ വന്നത്.അവിടെ സോളാർ വഴിയാണ് കറന്റ് കിട്ടുക.ഞാൻ സമ്മതിച്ചപ്പോൾ ആൾ ഫോൺ എടുക്കാൻ സന്തോഷത്തോടെ ഓടി .കേബിളും കൊണ്ടുവരണം എന്റെ കേബിൾ വേറെയാണ് എന്ന് ഒരു പത്തു തവണ ഞാൻ പറഞ്ഞതാ .ആൾ വന്നത് കേബിൾ ഇല്ലാതെയാണ്.എന്റെ കേബിൾ എടുക്കാൻ .അത് പറ്റില്ല എന്ന് പറഞ്ഞിട്ടു കേൾക്കണ്ടേ .അതൊക്കെ ശെരിയാവും കേബിൾ എടുക്കു ..എനിക്ക് ദേഷ്യം വന്നു.എങ്കിലും കേബിൾ എടുത്തു കൈയിൽ കൊടുത്തു.അപ്പോൾ ആൾക്ക് മനസിലായി .സംഗതി നടക്കില്ല എന്ന്.



തിരികെ വേഗം താഴെയിറങ്ങി ,ഇറങ്ങുമ്പോൾ എന്തും ആവാമല്ലോ.വെറും 25 മിനിറ്റിൽ താഴെയെത്തി .വഴിയിൽ വച്ച് ബംഗാളി ടീമിനെ കണ്ടു .അവരെ overtake ചെയ്തു ഞാൻ ചോപ്തയിലെത്തി .ഒരു വലിയ കുടുംബം കേറി വരുന്നുണ്ട്.തിരികെ ഇറങ്ങുമ്പോൾ എല്ലാവരും ചോദിക്കും ഇനി എത്ര ഉണ്ട് ? അങ്ങനയൊന്നും വിചാരിക്കാണ്ട് അങ്ങ് കേറി പോ എന്നൊക്കെ ഉപദേശിച്ചു വരുന്ന എന്നോട് കുടുംബത്തിലെ മൂത്ത കാർന്നോർ ചോദിച്ചു . "തനിച്ചാണോ പോയെ "? "അതെ " "തനിച്ചോ " "ഹാ അതേന്നേ " അടുത്ത കാർന്നോർക്കു എന്റെ വിവരങ്ങൾ അറിയണം .എവിടുന്നാ കേരളത്തിൽ നിന്നാ എന്ന് പറഞ്ഞപ്പോൾ .ആദ്യത്തെ കാർന്നോർ : അവിടന്ന് തനിച്ചോ ? ഒരു ചേച്ചി : എന്റെ മോനും എൻജിനീയറാ ഡൽഹിയിൽ ഞാൻ ചിരിച്ചു ; ആദ്യത്തെ കാർന്നോർ : എന്നാലും തനിച്ചൊക്കെ ,അതെന്താ അങ്ങനെ (ഇയാൾ ഒരുമാതിരി ......എന്റെ കാർന്നോരെ എന്നെ ആരേലും പിടിച്ചു തിന്നുവോ തനിച്ചു വന്നാൽ ) "അതാ ഒരു സുഖം " ബംഗാളിലെ ഒരു മാഷിനെയും വഴിയിൽ കണ്ടുമുട്ടി. നാട്ടിലെപോലെ ഇവിടേം ബംഗാളികളെ തട്ടിയിട്ട് നടക്കാൻ മേല.മാഷ് ബുള്ളറ്റിൽ ലഡാക്ക് ഒക്കെ പോയ പുലിയാണ്.
വിക്രം ഭായുടെയും സീതമ്മയുടെയും കട കണ്ടു പിടിക്കണം .നല്ല വിശപ്പുമുണ്ട് .ഒരു കടയിൽ കയറി ഒരു ഓംലെറ്റ് കഴിച്ചു .പൈസ കൊടുക്കുമ്പോൾ ഞാൻ ബിക്രം ഭയ്യയുടെ കട അന്വേഷിച്ചു.അവിടെ രണ്ടു വിക്രം ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ സീതമ്മയുടെ കാര്യം പറഞ്ഞു .അവർ ഇന്ന് കട തുറന്നിട്ടില്ലത്രെ.നല്ല വിഷമമായി.ഇന്നലെ വൈകുന്നേരം അന്വേഷിച്ചാൽ മതിയായിരുന്നു.ദിപിൻ ഏട്ടന്റെ നാട്ടിൽ നിന്ന് വന്നതാണ് , നിങ്ങളെപ്പറ്റിയൊക്കെ വായിച്ചിട്ടുണ്ട് എന്നൊക്കെ അവരോട് പറയുന്നതും അപ്പോഴുള്ള അവരുടെ സന്തോഷവുമെല്ലാം ഞാൻ സ്വപ്നം കണ്ടിരുന്നു.ഇനി അത് നടക്കില്ല.ആ ഒരു സങ്കടം ബാക്കിയാക്കി ഞാൻ ഉഖിമഠിലേക്കു ഒരു ഷെയർ ടാക്സിയിൽ കയറുമ്പോൾ ബദ്രിനാഥിലേക്കുള്ള ബസ് അവിടെ കിടപ്പുണ്ടായിരുന്നു .കയറി പോയാലോ എന്നൊരു ഉൾവിളി മനസ്സിലുണ്ടായിരുന്നു.യാത്ര ചെയ്യാൻ ലീവ് എടുത്തിട്ടില്ല എന്ന റെക്കോർഡ് നിലനിർത്താൻ വേണ്ടി ആ ഉൾവിളിയൊക്കെ ഉള്ളിലൊതുക്കി ഉഖിമഠിലെത്തി.പഹാഡി ഗാനവും കേട്ട് ഞാൻ ഉറങ്ങിപ്പോയി.രുദ്രപ്രയാഗിലേക്കു ഒരു ജീപ്പ് കിട്ടി.90 കൊടുക്കണം .ബസിനാണേൽ 60 ആണ്.സമയം ലാഭിക്കാൻ ഞാൻ ജീപ്പിൽ കയറി.ഉഖിമഠിലെത്തിയിട്ടു ഭക്ഷണം കഴിക്കാനായിരുന്നു പ്ലാൻ .ഇനിയിപ്പോ രുദ്രപ്രയാഗത്തെട്ടെ .എത്താറായപ്പോൾ മൊബൈലിനു റേഞ്ചോകെ വന്നു.വീട്ടിൽ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു.അവർക്കും എനിക്കും സമാധാനം.

(രുദ്രപ്രയാഗും ദേവപ്രയാഗും കണ്ടു ട്രെക്കിൽ കയറി പോയ യാത്ര അടുത്ത ഭാഗത്തിൽ )


ഭാഗം 3 ഇവിടെ ക്ലിക്ക് ചെയുക

No comments

Powered by Blogger.