ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവസന്നിധിയിലേക്കു - തുങ്നാഥ് - ചന്ദ്രശില ഭാഗം 3 രുദ്രപ്രയാഗ് -ദേവപ്രയാഗ്
ഭാഗം 1 ഇവിടെ ക്ലിക്ക് ചെയുക
ഭാഗം 2 ഇവിടെ ക്ലിക്ക് ചെയുക
മന്ദാകിനിയും അളകനന്ദയും കൂടി ചേർന്നു രുദ്രപ്രയാഗിൽ വച്ച് ഗംഗ എന്ന പേരിൽ അറിയപ്പെടുന്നു. പണ്ട് സ്‌കൂളിൽ പഠിച്ചതാണ്.ഞാൻ ദാ അത് നേരിട്ട് കാണാൻ പോവുകയാണ്.ഗൂഗിൾ മാപ്പു വച്ച് ഞാൻ നടക്കുകയാണ്.വേഗം ഋഷികേശിലെത്തി ഡൽഹി ബസ് പിടിച്ചു അങ്ങ് എത്തിയിട്ടുവേണം നാളെ ഓഫീസിൽ കയറാൻ.എങ്കിലും ഇത് കാണാതെ പോവുന്നില്ല.ഇത്രയും അടുത്ത് വന്നിട്ടു എങ്ങനെ ഇത് കാണാതിരിക്കും.ഏതോ ഒരു കോളനിയുടെ അകത്തോടെയൊക്കെ പോയി ഒടുവിൽ ഞാൻ സ്ഥലത്തെത്തി.ഉഖീമഠ് മുതൽ രുദ്രപ്രയാഗ് വരെ എന്റെ കൂടെ പോന്നത് മന്ദാകിനിയായിരുന്നു.അളകാനന്ദയും കൂടെ കൂടി ഇനി ഗംഗയായി ഒഴുകും.(ഹരിദ്വാർ കഴിഞ്ഞാലേ ഗംഗയാവു എന്നാണ് ചിലരുടെ വിശ്വാസം , (ഒരാൾ എന്നോട് പറഞ്ഞതാണ് ശെരിയാണോ എന്നറിയില്ല).സംഗമത്തിന്റെ നല്ലൊരു ഫോട്ടോ എടുക്കാൻ വേണ്ടി ഞാൻ ഒരു പാലം മുറിച്ചു കടന്നു.ഒരു അപാകത തോന്നിയിരുന്നു.ആരെയും കാണാനില്ല.സംഗമത്തിൽ കുറച്ചു ചെക്കന്മാരുണ്ട്.അകലെ കുറച്ചു കുരങ്ങന്മാരെ കാണാം .കാര്യമാക്കിയില്ല.നല്ല ആംഗിൾ നോക്കി പോയി പോയി അവരുടെ അടുത്തെത്തിയപ്പോൾ പുതിയ ടീമ്സ് ഇറങ്ങി .ഒരു വല്യ കുരങ്ങനാണ് നേതാവ്.അവൻ എന്നെ ഒന്ന് ആഞ്ഞടിച്ചാൽ ഞാൻ ബോധം കെടും .
എസ്‌കേപ്പ് .
ആദ്യം ഞാൻ പയ്യെ പുറകോട്ടു നടന്നു .അവന്മാരും പുറകെ വരുന്നു .പാലം കടന്നതോടെ ഞാൻ ഓടി .അവരുടെ ടെറിട്ടറിയിൽ കേറിയാൽ അവന്മാർ ശെരിയാക്കും .പാലം കടന്നു വല്യ നേതാക്കന്മാർ വരുന്നുമില്ല.അങ്ങനെ തിരിച്ചു സംഗമത്തിലേക്കു പോകുമ്പോഴുണ്ട് സംഗമം കാണാൻ വന്ന ഒരു കുടുംബത്തിലെ അമ്മച്ചി .
"ഇവിടെ ഒരു സാധനമുണ്ടായിരുന്നല്ലോ മോനെ അതെവിടെ ? എന്നൊക്കെ എന്നോട് ചോദിച്ചതു.
"ആവോ എനിക്കറിയാൻ പാടില്ല"
ഇവർ പണ്ട് വന്നപ്പോൾ കണ്ട എന്തെങ്കിലുമാവും.അതിപ്പോ ഞാൻ എങ്ങനെ അറിയാനാ ?
(എനിക്കറിയാൻ പാടില്ല എന്ന് ഇവർ എങ്ങനെ അറിയാനാ അല്ലേ ?)
പണ്ട് പ്രളയം വന്നപ്പോ അതൊക്കെ പോയിക്കാണും.
രുദ്രപ്രയാഗ്
അളകാനന്ദയും (വലതു )മന്ദാകിനിയും കൂടി ചേരുന്നു
|
രുദ്രപ്രയാഗിൽ നല്ല ഭക്ഷണം ഒന്നും കിട്ടുന്ന ലക്ഷണം ഇല്ലാത്തോണ്ട് ഭക്ഷണം ഋഷികേശിൽ നിന്നാകാം .ബസ് കിട്ടുന്ന സ്ഥലം നോക്കി നടന്നു ഒരു പാലത്തിന്റെ അടുത്ത് നിന്നു.അവിടെ കടല വിറ്റു കൊണ്ടിരുന്ന അപ്പാപ്പനോട് ബസ് വരുമോ എന്ന് ഒന്നുടെ ഒറപ്പിക്കാൻ വേണ്ടി ചോദിച്ചു .
ബസ് എന്തിനാ ? ഏതെങ്കിലും ട്രെക്കിൽ കയറി പോവൂ .കുറച്ചു കാശു കൊടുത്താൽ മതി.
എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി .ഐഡിയ കൊള്ളാലോ .ട്രെക്കിൽ കയറി പോയാൽ അതൊരു വേറൊരു എക്‌സ്‌പീരിയൻസ് ആവും.പക്ഷെ എങ്ങാനും പണി കിട്ടിയാലോ.ഞാൻ ബസ്സിന് തന്നെ പോവാൻ തീരുമാനിച്ചു .
കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ അപ്പാപ്പന്റെ കിടുക്കൻ ചോദ്യം .
കേരളം കേരള ഇതിൽ ഏതാ ശെരി ? ഞാൻ രണ്ടും കേട്ടിട്ടുണ്ട്.എന്നോട് ഇതുവരെ ഒരാളും അങ്ങനത്തെ ചോദ്യം ചോദിച്ചിട്ടില്ല.ഈ രുദ്രപ്രയാഗിൽ കടല വിൽക്കാൻ ഇരിക്കുന്ന അപ്പാപ്പൻ ആണ് ആദ്യമായിട്ട് ചോദിച്ചത് .ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് എനിവൻ .അപ്പാപ്പൻ മാസ്സ് !.
ഞാൻ ബസ്സിലൊന്നും കേറിയിട്ടില്ല ട്രെക്കിൽ കയറി ഇന്ത്യ മുഴുവൻ കറങ്ങിയിട്ടുണ്ട്.സുഖമായി ഇരുന്നും പോവാം പൈസയും കുറച്ചു മതി .
അപ്പാപ്പൻ മരണമാസ്സാണല്ലോ .
ഇടയ്ക്കു അടുത്ത കടയിലെ ചെക്കൻ കടല വാങ്ങാൻ വന്നു.അപ്പാപ്പൻ കൊടുത്തതിന്റെ കൂടെ കുറച്ചൂടെ അവൻ എടുത്തു.എന്നിട്ടു ഓടി.അപ്പാപ്പൻ സ്നേഹത്തോടെ അവനെ വഴക്കു പറഞ്ഞു എന്നിട്ടൊരു ചിരിയും.
അപ്പാപ്പൻ വരുന്ന എല്ലാ ലോറിയ്ക്കും കൈ കാണിക്കാൻ തുടങ്ങി .അവസാനം എന്നെ ഒന്നിൽ കയറ്റി .ടാറ്റയും കൊടുത്തു ഞാൻ യാത്രയായി.അപ്പാപ്പന്റെ ഒരു ഫോട്ടോ എടുക്കാൻ എന്റെ പൊട്ടബുദ്ധിയിൽ തോന്നിയില്ല.വെറുതെ ചറപറാ ഫോട്ടോ എടുക്കുന്ന ആളാ എന്നിട്ടു ഇത് മിസ്സാക്കി.ഒരിക്കൽ തിരികെ വരും .ബദരീനാഥും കേദാർനാഥ്‌മെല്ലാം പോവ്വാൻ.അന്ന് വന്നു കണ്ടു ഫോട്ടോ എടുത്തിരിക്കും.
ട്രെക്കിന്റെ അകത്തു ഡ്രൈവർ ഇരിക്കുന്നിടം ഒഴികെ ബാക്കിയെല്ലാം ഒരു കിടക്ക പോലെയാണ് .കിടന്നു പോവാം.ഡ്രൈവർ അണ്ണൻ സംസാരിക്കുന്ന കൂട്ടത്തിലല്ലാ എന്ന് മനസിലായപ്പോ ഞാൻ പിന്നെ ബുദ്ധിമുട്ടിച്ചില്ല.ഗംഗയും നോക്കി ഇരുന്നു .മൊബൈലിൽ റേഞ്ചുമില്ല.ഓരോരോ മലയും ചുറ്റി വളഞ്ഞു അടുത്ത മലയിലേക്കു കയറി പയ്യെ പയ്യെ ഞങ്ങളുടെ ട്രെക്ക് അങ്ങനെ പോവുകയാണ്.ട്രെക്കിൽ കയറി എന്റെ ആ സ്വപ്നവും സഫലമായി.മുൻപേ പറഞ്ഞപോലെ ലക്ഷ്യത്തെക്കാൾ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് യഥാർത്ഥ യാത്ര.അങ്ങോട്ട് ബസുകളിലൂടെ മാരത്തൺ സഞ്ചാരമായിരുനെകിൽ തിരിച്ചു വരവ് ജീപ്പിലും ട്രെക്കിലും .ഇതിൽ കൂടുതൽ എന്ത് വേണം.അങ്ങോട്ട് പോയപ്പോൾ ദേവപ്രയാഗ് നേരെ ചൊവ്വേ കാണാൻ പറ്റിയില്ല.ഇത്തവണ നല്ലപോലെ കണ്ടു.ഒരു ഫോട്ടോയും എടുക്കാൻ പറ്റി.ഗംഗ നോക്കിയിരിപ്പായിരുന്നു പ്രധാന പരിപാടി.അത് മടുപ്പിലാത്ത ഒരു പരിപാടിയാണ്.ഏതു കുന്നിന്റെ മുകളിലും ചെറിയ വീടുകൾകാണാം.നേരം ഇരുട്ടി മലമുകളിലെല്ലാം ചെറിയ ചെറിയ വെളിച്ചം കാണാം.രാത്രിയിൽ ഏതെങ്കിലും വീട് കാണുമ്പോളാണ് എനിക്ക് എന്റെ വീട് ഏറ്റവും മിസ് ചെയുക.ഇടയ്ക്കു ഞങ്ങൾ ചായ കുടിക്കാനൊക്കെ നിർത്തി.ഡ്രൈവർ ഒരു പരുക്കാനായിരുന്നെകിലും പാവമായിരുന്നു.എന്നോട് ചായ കുടിക്കാൻ നേരത്തു വിശക്കുന്നുണ്ടോ ഉണ്ടെങ്കിൽ കഴിച്ചിട്ടു പൊവ്വാം എന്നൊക്കെ പറഞ്ഞപ്പോഴാണ് ഈ ശരീരത്തിൽ ഒരു ദുർബല ഹ്രദയമുണ്ടെന്ന് മനസിലായത്.
ലാ ലാ ലാൻഡ് ഫോണിലുണ്ടായിരുന്നു .ഞാൻ അത് കാണാൻ തുടങ്ങി.ക്ളീനർ എന്റെ സ്ക്രീനും നോക്കി ഇരുന്നു.അവനു മനസിലാവുന്നില്ലെങ്കിലും അവൻ അത് നോക്കി ഇരിപ്പാണ് .ഞാൻ എന്റെ കൈയിലുള്ള വീഡിയോ സോങ്‌സ് ഒക്കെ എടുത്തിട്ടുഅവന്റെ മുഖം തെളിഞ്ഞു.ഋഷികേശ് എത്തിയപ്പോൾ സമയം രാത്രി എട്ടര .എന്നെ ഒരു ജക്ഷനിൽ ഇറക്കി.ബസ്സിന് 250 ആയിരുന്നു ട്രെക്കിൽ 150 കൊടുക്കേണ്ടി വന്നു.എങ്കിലും പൈസ വസൂൽ ആയിരുന്നു .എം,മുൻപേ വന്നിട്ടുള്ളതുകൊണ്ട് ബസ് സ്റ്റാന്ഡിലേക്കുള്ള വഴിയറിയാമായിരുന്നു.ബസ്സ് ബുക്ക് ചെയ്തിട്ടില്ലാത്തോണ്ട് ചെറിയൊരു ടെൻഷനും .ബസ് സ്റ്റാന്റിലെത്തിയപ്പോൾ ഡൽഹി ബസുകളുടെ ബഹളം .ഒരു മാഗിയും കഴിച്ചു ഉത്തർപ്രദേശ് സർക്കാരിന്റെ ബസിൽ കയറി ഒരു ലോഡ് ഓർമകളുമായി back to Delhi .

Leave a Comment