The Queen of Hills ഉം റസ്കിൻ ബോണ്ടിന്റെ ഓട്ടോഗ്രാഫ് എന്ന ബോണസും
റൂമിൽ വന്നു ഒന്ന് ഫ്രഷ് ആയി വൈകുന്നേരം നടക്കാൻ ഇറങ്ങിയപ്പോളാണ് ഒരു ബുക്ക് സ്റ്റാളിലെന്റെ മുൻപിൽ ആൾകൂട്ടം .ഒരു വെള്ളക്കാരനെ ഒരാൾ ഇന്റർവ്യൂ ചെയുന്നു . ഇയാളെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നാലോചിച്ചു നിന്നപ്പോഴാണ് ആരോ പറഞ്ഞത് റസ്കിൻ ബോണ്ട് ആണെന്ന് . മാതാവേ നമ്മളുടെ റസ്കിൻ ബോണ്ടോ ? ഏതു നമ്മൾ സ്‌കൂളിൽ പഠിച്ച The Cherry Tree എഴുതിയ....ലോകം അറിയുന്ന എഴുത്തുകാരൻ ...ആ റസ്കിൻ ബോണ്ടോ ? എന്നാ ഒരു ഓട്ടോഗ്രാഫ് വാങ്ങിച്ചിട്ടേ പോണുള്ളു .A Flight of Pigeons എന്ന ബുക്കുംവാങ്ങി ഞാൻ ഓട്ടോഗ്രാഫ് വാങ്ങി .അതിലെഴുതാൻ പേര് ചോദിച്ചപ്പോ ആദ്യം ആയിട്ടാ ഇങ്ങനെയൊരു പേര് കേൾക്കുന്നേ താൻ എവിടുന്നാ എന്ന് ചോദിചു .കേരളത്തിൽ നിന്നാ സർ അങ്ങോട്ട് വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ കുഞ്ഞിലേ വന്നിട്ടുണ്ട് ഓർക്കുന്നില്ല. പക്ഷെ ഒരുപാട് കൂട്ടുകാർ ഉണ്ട് കേരളത്തിൽ നിന്ന് എന്ന് പറഞ്ഞു .ഒരു സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചിട്ടു ഞാൻ ഒരു സെൽഫിയും എടുത്തു .സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്തോണ്ട് ഞാൻ കൂട്ടുകാരൻ അമൃതിനെ (Amrith)വിളിച്ചു കാര്യം പറഞ്ഞു.എന്തുണ്ടായാലും അവനാണെന്റെ സ്ഥിരം
വേട്ടമൃഗം.ഇനിയിപ്പോ വേറെയൊന്നും കണ്ടില്ലെങ്കിലും വേണ്ടില്ല. തൃപ്തിയായി.ഉത്തരാഖണ്ഡിലെ ആദ്യ യാത്ര തന്നെ കിടുക്കി.കുട്ടിക്കാലത്തു സ്‌കൂളിൽ പഠിച്ച കഥയുടെ എഴുത്തുകാരനെ കണ്ടുമുട്ടുമെന്നും ഒരുമിച്ചൊരു ഫോട്ടോ എടുക്കാൻ കഴിയുമെന്നും സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല
വേട്ടമൃഗം.ഇനിയിപ്പോ വേറെയൊന്നും കണ്ടില്ലെങ്കിലും വേണ്ടില്ല. തൃപ്തിയായി.ഉത്തരാഖണ്ഡിലെ ആദ്യ യാത്ര തന്നെ കിടുക്കി.കുട്ടിക്കാലത്തു സ്‌കൂളിൽ പഠിച്ച കഥയുടെ എഴുത്തുകാരനെ കണ്ടുമുട്ടുമെന്നും ഒരുമിച്ചൊരു ഫോട്ടോ എടുക്കാൻ കഴിയുമെന്നും സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല
യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ടെങ്കിലും സ്വന്തം പൈസകൊണ്ടൊരു യാത്ര എല്ലാവരുടെയും പോലെ എന്റെയും ആഗ്രഹമായിരുന്നു .യാത്രകൾ ഒരുപാട് ചെയ്യാം എന്ന ഒറ്റ കാരണത്തിലാണ് ഞാൻ ഡൽഹി തിരഞ്ഞെടുത്തത്.ആദ്യത്തെ ആവുമ്പോൾ അടുത്ത് എവിടെങ്കിലും പോയി വരാം എന്നിട്ടാവാം ലോങ്ങ് ട്രിപ്പൊക്കെ എന്ന് തീരുമാനിച്ചു സ്ഥലം നോക്കുമ്പോൾ ആദ്യം മനസിലേക്കു വന്നത് മുസോറിയാണ്. The Queen of Hills.അത്യാവശ്യ വിവരങ്ങളൊക്കെ നെറ്റിൽ നിന്ന് തപ്പിയെടുത്തു ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തു .ഡൽഹിയിൽ നിന്നു ഡെറാഡൂണിലേക്കു ഒരുപാട് ബസ് ഉണ്ട്.ഞാൻ മുസോറിക്ക് ഡയറക്റ്റ് ബസ് ബുക്ക് ചെയ്തു (ഓർഡിനറി).കാശ്മീരി ഗേറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കണ്ടുപിടിച്ചു.ഉത്തർപ്രദേശിലോക്കെ പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഉത്തരാഖണ്ടിലൊക്കെ പോവുന്നത് .അതിന്റെ ചെറിയൊരു പേടി മനസ്സിലുണ്ടായിരുന്നു.ഒപ്പം സ്വന്തം കാശുകൊണ്ട് പോവുന്നതിന്റെ ത്രില്ലും.
എന്റെ അടുത്ത് ഇരുന്നത് ദുബായിൽ ജോലി ചെയുന്ന ഒരു ഉത്തരാഖണ്ഡ് കാരൻ ആയിരുന്നു ഞാൻ ഫോൺ വിളിക്കുന്നത് കേട്ട് ആൾക്ക് മനസിലായി ഞാൻ മലയാളിയാണെന്ന്.ദുബായിൽ കൂട്ടുകാരെല്ലാം മലയാളികൾ ആണ്.കേരളത്തെ ആൾ പൊക്കി പറഞ്ഞുകൊണ്ടേയിരുന്നു.ഇതൊക്കെ എത്ര കേട്ടതാ എന്ന മട്ടിൽ ഞാനെല്ലാം കേട്ടിരുന്നു.അയാൾ ഡെറാഡൂണിൽ ഇറങ്ങി.ആറു മണിക്ക് എത്തണ്ട ബസ് ഒരു നാലര ആയപ്പോൾ മുസോറി എത്തി .തണുപ്പെന്നു പറഞ്ഞാൽ പോരാ നല്ല കട്ട തണുപ്പ്.ബാഗിലുണ്ടായിരുന്നതെല്ലാം എടുത്തിട്ടിട്ടും രക്ഷയില്ല .ഞാൻ ബുക്ക് ചെയ്ത ഒയോ റൂം ഒരു ഒന്നര കിലോമീറ്റർ അകലെയാണ്.അവിടിരുന്നു നേരം വെളുപ്പിക്കാം എന്ന് കരുതിയെങ്കിലും തണുത്തു വിറച്ചു ചാവുമെന്നു തോന്നി . ഗൂഗ്ൾ മാപ്പും നോക്കി ഞാൻ റൂമിലേക്ക് നടന്നു .റോഡിലെങ്ങും ആരുമില്ല.പട്ടികളുടെ കുര കേട്ട് പേടിച്ചു വിറച്ചു മുൻപോട്ടു നടന്നു.ഹെഡ്സെറ്റ് വച്ച് പാട്ടുകേട്ട് അതാവുമ്പോ കുര കേട്ട് പേടിക്കണ്ടല്ലോ.ഇനിയിപ്പോ ഒരു പട്ടി കടിക്കാൻ വന്നാൽ ഞാൻ എങ്ങോട്ടു ഓടും ?എന്തുകൊണ്ട് എടിഎമിൽ ഓടിക്കയറിക്കൂടാ ? ATM ൽ എല്ലാം ഒരു കണ്ണ് വച്ച് ഞാൻ നടന്നു .അവസാനം ഹോട്ടലിലെത്തി.എത്ര വിളിച്ചിട്ടും വാതിൽ തുറക്കുന്നില്ല എനിക്ക് വേറെ വഴിയില്ലാത്തതുകൊണ്ട് ഞാൻ വീണ്ടും വീണ്ടും വിളിച്ചു ,അവസാനം വാതിൽ തുറന്നു റൂം തന്നു.കുറച്ചു നേരം ഒന്ന് ഉറങ്ങിയിട്ട് ഞാൻ ക്യാമൽ റോഡിലൂടെ നടക്കാൻ പോയി.ആദ്യമായിട്ടാണല്ലോ നമ്മൾ ഉത്തരാഖണ്ടിലൊക്കെ വരുന്നേ.മലനിരകൾ ഒക്കെ കണ്ടപ്പോ തന്നെ ഹാപ്പിയായി .അങ്ങനെ പോയി പോയി അവസാനം ഹിമാലയത്തിന്റെ ഒരു പൊടി അകലെ നിന്ന്കണ്ടു.അന്നത് വല്യ കാര്യമായിരുന്നു എന്തോ ജന്മം സഫലം ആയതുപോലൊക്കെ അന്ന് തോന്നി .നടന്ന വഴി മൊത്തം തിരികെ നടക്കണമല്ലോ എന്നാലോചിച്ചപോഴാണ് ഒരു അപ്പാപ്പൻ പറഞ്ഞതു നേരെ നടന്നാൽ library ചൗക്കിൽ എത്തുമെന്ന്.അതായത് ബസ് നിർത്തിയ സ്ഥലം.അതിപ്പോ ലാഭായല്ലോ.ആലു പൊറോട്ടയും കഴിച്ചു ഞാൻ കെംപ്റ്റി വെള്ളച്ചാട്ടം കാണാൻ ബസ്സിൽ കയറി . ബസ്സിൽ പോവുന്ന വഴിക്കും ഹിമാലയം അങ്ങിങ്ങായി കാണാം .
വെള്ള ചാട്ടം അത്രയ്ക്കൊന്നുമില്ല.സൗത്ത് ഇന്ത്യക്കാരെയാണോ വെള്ളച്ചാട്ടം കാണിച്ചുപേടിപ്പിക്കുന്നത്.ഐസ് വെള്ളമാണ്. അതിൽ കിടന്നു മറിയുന്നവന്മാരുണ്ടായിരുന്നു .ആ ബസിൽ തന്നെ തിരികെ വന്നു.
വെള്ള ചാട്ടം അത്രയ്ക്കൊന്നുമില്ല.സൗത്ത് ഇന്ത്യക്കാരെയാണോ വെള്ളച്ചാട്ടം കാണിച്ചുപേടിപ്പിക്കുന്നത്.ഐസ് വെള്ളമാണ്. അതിൽ കിടന്നു മറിയുന്നവന്മാരുണ്ടായിരുന്നു .ആ ബസിൽ തന്നെ തിരികെ വന്നു.
അപ്പോഴാണ് നേരത്തെ പറഞ്ഞ റസ്കിൻ ബോണ്ടിനെ കാണാൻ പറ്റിയതും ഓട്ടോഗ്രാഫ് വാങ്ങിയതും.
ഞാൻ ഗൺ ഹിൽസിലേക്കാണ് പൊയ്ക്കൊണ്ടിരുന്നത് .കേബിൾ കാറിൽ വേണം അങ്ങോട്ട്പോവ്വാൻ .നാന്നൂറ് മീറ്റർ റോപ് വേയിൽ യാത്ര ചെയണം മുകളിലെത്താൻ.മുസോറി മുഴുവനും കാണാം മുകളിലോട്ടു പോകുമ്പോൾ .ബ്രിട്ടീഷുകാരുടെ കാലത്തു ഇവിടെ നിന്നുള്ള വെടി കേൾക്കുമ്പോൾ മുസോറിലുള്ളവർ വാച്ച് പന്ത്രണ്ടു മണിയായിട്ടു അഡ്ജസ്റ്റ് ചെയ്യും.അങ്ങനെ പെരുവന്നതാണ് ഗൺ ഹിൽസ് എന്ന്. ഗൺ ഹിൽസ് ൽ നിന്നുള്ള സൂര്യാസ്തമയം ആണ് എന്റെ ലക്‌ഷ്യം .ഓരോരോ വ്യൂ പോയിന്റും കണ്ടു നടക്കുമ്പോളാണ് ;ഇങ്ങനെ എടുക്കു എന്റെ ഫുൾ ഫിഗറും മലയും ഒക്കെ വേണം എന്നൊക്കെ ഭാര്യയോട് പറഞ്ഞു ഒരു മലയാളി ദമ്പതികൾ ഫോട്ടോ സെഷൻ നടത്തുകയായിരുന്നു . ഡൽഹിയിലാണ് അവർ ജോലി ചെയുന്നത് .ഞാൻ ഫോട്ടോസെടുത്തു കൊടുത്തു. (ചേട്ടന്റെ പേരും നമ്പറും എന്റെ കൈയിൽ നിന്ന് പോയി.).ഗൺ ഹില്ലിൽ മുഴുവൻ ആക്ടിവിറ്റികൾക്കുള്ളതാണ് എല്ലാം ഓരോരോ ഉടായിപ്പു . നല്ല വ്യൂ കിട്ടുന്ന ഒരു കടയിൽ കയറി മാഗി പറഞ്ഞു .അവിടുന്നുള്ള വ്യൂ കിടിലമായിരുന്നു.ഒരിക്കൽ കൂടി എല്ലായിടത്തും പോയി ഫോട്ടോയോയൊക്കെ എടുത്തു ഒന്നും മിസ് ആക്കിയിട്ടില്ല എന്ന് ഉറപ്പു വരുത്തിയിട്ട് താഴേക്കിറങ്ങി . ബാഗ് എടുക്കണ്ടാണ് ഇറങ്ങിയത് അതുകൊണ്ട് റസ്കിന് ബോണ്ട് ഒപ്പിട്ട പുസ്തകം ഒരു നിധി പോലെ കൈയിൽ സൂക്ഷിച്ചു പിടിച്ചു.
ഞാൻ ഗൺ ഹിൽസിലേക്കാണ് പൊയ്ക്കൊണ്ടിരുന്നത് .കേബിൾ കാറിൽ വേണം അങ്ങോട്ട്പോവ്വാൻ .നാന്നൂറ് മീറ്റർ റോപ് വേയിൽ യാത്ര ചെയണം മുകളിലെത്താൻ.മുസോറി മുഴുവനും കാണാം മുകളിലോട്ടു പോകുമ്പോൾ .ബ്രിട്ടീഷുകാരുടെ കാലത്തു ഇവിടെ നിന്നുള്ള വെടി കേൾക്കുമ്പോൾ മുസോറിലുള്ളവർ വാച്ച് പന്ത്രണ്ടു മണിയായിട്ടു അഡ്ജസ്റ്റ് ചെയ്യും.അങ്ങനെ പെരുവന്നതാണ് ഗൺ ഹിൽസ് എന്ന്. ഗൺ ഹിൽസ് ൽ നിന്നുള്ള സൂര്യാസ്തമയം ആണ് എന്റെ ലക്‌ഷ്യം .ഓരോരോ വ്യൂ പോയിന്റും കണ്ടു നടക്കുമ്പോളാണ് ;ഇങ്ങനെ എടുക്കു എന്റെ ഫുൾ ഫിഗറും മലയും ഒക്കെ വേണം എന്നൊക്കെ ഭാര്യയോട് പറഞ്ഞു ഒരു മലയാളി ദമ്പതികൾ ഫോട്ടോ സെഷൻ നടത്തുകയായിരുന്നു . ഡൽഹിയിലാണ് അവർ ജോലി ചെയുന്നത് .ഞാൻ ഫോട്ടോസെടുത്തു കൊടുത്തു. (ചേട്ടന്റെ പേരും നമ്പറും എന്റെ കൈയിൽ നിന്ന് പോയി.).ഗൺ ഹില്ലിൽ മുഴുവൻ ആക്ടിവിറ്റികൾക്കുള്ളതാണ് എല്ലാം ഓരോരോ ഉടായിപ്പു . നല്ല വ്യൂ കിട്ടുന്ന ഒരു കടയിൽ കയറി മാഗി പറഞ്ഞു .അവിടുന്നുള്ള വ്യൂ കിടിലമായിരുന്നു.ഒരിക്കൽ കൂടി എല്ലായിടത്തും പോയി ഫോട്ടോയോയൊക്കെ എടുത്തു ഒന്നും മിസ് ആക്കിയിട്ടില്ല എന്ന് ഉറപ്പു വരുത്തിയിട്ട് താഴേക്കിറങ്ങി . ബാഗ് എടുക്കണ്ടാണ് ഇറങ്ങിയത് അതുകൊണ്ട് റസ്കിന് ബോണ്ട് ഒപ്പിട്ട പുസ്തകം ഒരു നിധി പോലെ കൈയിൽ സൂക്ഷിച്ചു പിടിച്ചു.
ഒരു ടിബറ്റൻ ഹോട്ടലിൽ നിന്ന് ചിക്കൻ മോമോസും കഴിച്ചു മാൾ റോഡിലൂടെ നടന്നു .രാത്രിയിലാണ് മാൾ റോഡ് സജീവമാവുക.ലൈബ്രറിയി ചൗക്കിൽ നിന്നപ്പോൾ അകലെ ഒരു കുന്നിന്റെ മുകളിൽ ഒരു പൊട്ടി പൊളിഞ്ഞ ഒരു കെട്ടിടം കണ്ടിരുന്നു അവിടെ നിന്നുള്ള വ്യൂ നൈസായിരുക്കും .അടുത്ത ദിവസം അവിടെ പോണം.മാൾ റോഡിലൂടെ നടന്നു തിരികെ റൂമിലെത്തി .ഒരുപാട് നടന്നിരുന്നു പോരാത്തതിന് കട്ട തണുപ്പും.അതുകൊണ്ട് കിടന്നതും ഉറങ്ങിപ്പോയി.
രാവിലെ എണീറ്റ് ഒയോയുടെ ബ്രേക്ഫാസ്റ്റും കഴിച്ചു ഞാൻ checkout ചെയ്തു .ഒരു സൈക്കിൾ വാടകയ്ക്കു എടുത്തു .മണിക്കൂറിനു നൂറുരൂപ .ഇന്നലെ കണ്ട ആ കെട്ടിടമാണ് ലക്‌ഷ്യം .ഇത്ര ഉയരത്തിൽ സൈക്കിൾ ചിവിട്ടുന്നതു അത്ര എളുപ്പമല്ല എന്ന് കുറച്ചു കഴിഞ്ഞപോ മനസിലായി .കിതച്ചു കിതച്ചു ഒരുവിധം അതിന്റെ മുകളിൽ എത്തിയപ്പോളാണ് അവിടത്തെ ഒരു ചേട്ടൻ പറഞ്ഞത് അവിടെ ഒരു കൊലപാതകം നടന്നതാണ് അതുകൊണ്ട് പ്രേവശനമില്ല എന്ന്. അകത്തു കയറണ്ട,ഫോട്ടോയും എടുക്കില്ല അവിടുന്നുള്ള വ്യൂ കാണാൻ ആണ് ഇത്രയും ദൂരം വന്നത് എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഞാൻ കത്ത് അയച്ചിട്ട് അല്ലല്ലോ നീ വന്നത് എന്നായി ആൾടെ മറുപടി . വേറൊരു ഗ്രൂപ്പ് കുറച്ചു സിഗരറ്റും പൈസയും കൊടുത്തപ്പോൾ ആൾ അവരെ കയറ്റിവിട്ടു .
തമ്പോടോ എന്നും പറഞ്ഞു ഞാൻ വേറെ വഴിക്കു പോയി .ഒരാളുടെ വീടുമുറ്റത്തിലൂടെയാണ് പോയത് .ധൈര്യമായി പോയ്‌ക്കോ എന്ന് അവർ അനുവാദവും തന്നു. അവിടുന്നുള്ള കാഴ്ചകളും നന്നായിരുന്നു എങ്കിലും ആ കെട്ടിടത്തിന്റെ അവിടന്ന് കാണാൻ പറ്റിയില്ലലോ എന്നൊരു നിരാശ മാത്രം . തിരികെ വന്നപ്പോൾ ആദ്യം കടന്നു പോയ വീട്ടുകാർ എവിടുന്നാ എന്നൊക്കെ അന്വേഷിച്ചു .എമ്മ പാലില്ല കട്ടൻ ചായ കുടിക്കുമോ എന്ന് ചോദിച്ചു , എനിക്കതാ ഇഷ്ടം എന്ന് പറഞ്ഞപ്പോൾ ഉടനെ ചായയും കൊണ്ടുവന്നു .കൂട്ടത്തിൽ അവരുടേതായ എന്തോ ഒരു പലഹാരവും .എമ്മയുടെ ഭർത്താവ് ബാഘ് സിങ്ങും കൂട്ടുകാരൻ ഉമേദ് സിങ്ങും ഗഡ്‌വാലി ഭാഷയിലാണ് സംസാരിച്ചുകൊണ്ടിരുന്നത്.ഞാൻ വന്നതും ഹിന്ദിയിലേക്ക് മാറ്റി.ഉമേദ് സിങ് രാജസ്ഥാനിൽ ജോലി ചെയ്തപ്പോൾ കൂട്ടത്തിൽ ഒരു മലയാളി ഉണ്ടായിരുന്നത്രെ. ചായയും പലഹാരവും ഒക്കെ തന്നതല്ലേ ഇവർക്കെന്താ കൊടുക്കുക എന്നോർത്തപ്പോഴാണ് എന്റെ കൈയിൽ വാഴക്കാ വറുത്തത് ഉണ്ടെന്നു ഓര്മ വന്നത്.ബനാനയുടെ ഹിന്ദി എനിക്കപ്പോ വായിൽ വന്നില്ല.പക്ഷെ എമ്മയ്ക് അറിയാവുമായിരുന്നു tomato, potato,banana....ഇതൊക്കെ ബാഗിന് പറഞ്ഞുകൊടുത്തു . ഇതൊക്കെ എവിടന്നു പഠിച്ചു എന്ന് ചോദിച്ചപ്പോൾ കുട്ടികൾ പഠിക്കുന്നത് കേട്ട് പഠിച്ചതാ എന്ന് കുറച്ച അഭിമാനത്തോടെ എമ്മ മറുപടി പറഞ്ഞു .
രുചിച്ചു നോക്കിയിട്ടു നല്ലതാ എന്ന് പറഞ്ഞു.എങ്കിലും എമ്മ കഴിച്ചില്ല പിള്ളേർ സ്‌കൂളിൽ നിന്ന് വരുമ്പോൾ കൊടുക്കാം എന്ന് പറഞ്ഞു എടുത്തു വച്ചു.അതെപ്പോഴും അങ്ങനെയാണല്ലോ.പിള്ളേരുടെ കാര്യം കഴിഞ്ഞിട്ടേ അവർക്കെന്തും ഉള്ളു.അതാണല്ലോ 'അമ്മ '.അവരുടെ കൂടെ ഫോട്ടോയൊക്കെ എടുത്തിട്ട് ഞാൻ താഴേക്കു പോയി. ഇങ്ങോട്ടു വന്നപോലെ അല്ല ചുമ്മാ ഇരുന്നാൽ മതി മുഴുവൻ ഇറക്കമാണ്.വഴിയിൽ വച്ച് കണ്ട വേറൊരു സൈക്കിൾ ഗാങ്ങിന്റെ കൂടെ കൂടി ക്‌ളൗഡ്‌സ് എൻഡിലും പോയി .
ഇനി പോവാനുള്ളത് ലാൽ ടിബ്ബയാണ്.ഒരു ഏഴു കിലോമീറ്റർ സൈക്കിളും ഉന്തി നടക്കേണ്ടി വന്നു അതും മുഴുവൻ കയറ്റം.നിർത്തിപോവ്വാൻ തോന്നി പലപ്പോഴും പക്ഷേ അങ്ങനെ നിർത്തി പോന്നാൽ ഇവിടെ പോവാത്തതു ഒരു വിഷമമായി കിടക്കും .പിന്നേ ഈസിയായി എത്തുന്നതിൽ എന്താ ഒരു ത്രിൽ.നടന്നു നടന്നു ഊപ്പാടിളകി ഞാൻ മുകളിലെത്തി . ലാൽ ലാൽ ടിബ്ബ എന്ന് പറഞ്ഞാൽ ചുവന്ന മല ,സൂര്യോദയ സമയത്തും സൂര്യൻ അസ്തമിക്കുമ്പോയും ആകാശമൊക്കെ നല്ല ചുമന്നിരിക്കും അങ്ങനെയാണ് ഈ പേര് വന്നത് .ഏഴായിരത്തി അഞ്ഞൂറ് അടി മുകളിലാണ് ലാൽ ടിബ്ബ .മുസോറിയിലെ ഏറ്റവും ഉയരത്തിലുള്ള പോയിന്റ് ആണിത് .lal tibba scenic point എന്ന കഫെയിൽ ഇരുപതു രൂപ കൊടുത്താൽ മുകളിൽ കയറി ഭംഗിയായി ഹിമാലയം കാണാം .കേദാർനാഥ് ബദരീനാഥ് നന്ദാ ദേവി ഇതെല്ലം കാണാമെങ്കിലും ഒരുപാട് അകലെയാണ് .പിന്നെ പലർക്കും പല അഭിപ്രായം ചിലരുടെ നന്ദാ ദേവിയാണ് ചിലരുടെ ബദരീനാഥ് .അവിടെ ബൈനോക്കുലർ വച്ചിട്ടുണ്ട് ഏതാണ്ടൊക്കെ കാണാം എന്നല്ലാതെ അത്ര വ്യക്തമല്ല അതിലൂടെയുള്ള കാഴ്ച്ച.താഴത്തെ കഫെയിൽ ഓർഡർ കൊടുത്തിട്ടാണ് മുകളിലേക്കു പോവുന്നത് എങ്കിൽ പ്രവേശനം ഫ്രീ ആണ്.ചില ബോളിവുഡ് താരങ്ങളും അവിടെ വന്നിട്ടുണ്ട്.അവരുടെ ഫോട്ടോസ് കാണാം.അജയ് ദേവ്ഗണിന് ഒടുക്കത്ത ജാഡയാണ് എന്ന് കഫേയുടെ ഉടമസ്ഥ ഒരാളോട് പറയുന്നുണ്ടായിരുന്നു.വഴിയിൽ വച്ച് ബൈക്കിൽ കണ്ടവർ ഇവിടുണ്ടായിരുന്നു നീ അവിടുന്നു ഇവിടം വരെ നടന്നോ എന്നായി ചോദ്യം .വേറെ വഴിയില്ലായിരുന്നു എങ്കിലും ഞാൻ ഇത് അടുത്ത കാലത്തൊന്നും മറക്കില്ല എന്ന് എന്റെ മറുപടി.
ചാർ ധൂക്കാൻ അവിടെ അടുത്താണ്. നല്ല ഭക്ഷണവും ഷോപ്പിങ്ങും ഒക്കെ അവിടെ നടക്കും. തിരികെ മുഴുവൻ ഇറക്കമായിരുന്നതുകൊണ്ടു എളുപ്പം തിരിച്ചെത്തി .പറഞ്ഞതിലും കൂടുതൽ മണിക്കൂർ ആയിരുന്നു സൈക്കിൾ വാടകയ്ക്കു എടുത്തിട്ട് .ലാൽ ടിബ്ബ വരെ നടക്കേണ്ടി വന്നു അതാണ് ലേറ്റ് ആയതു എന്നൊക്കെ പറഞു നോക്കിയിട്ടും അയാൾ അടുത്തില്ല.അങ്ങോട്ടാണ് പോവുന്നെ എങ്കിൽ സൈക്കിൾ തരില്ലായിരുന്നത്രെ .അവസാനം നാല് മണിക്കൂറിനു 350 കൊടുത്തു .വൈകുന്നേരമാണ് തിരികെ ഡെല്ഹിക്കുള്ള ബസ് .വൈകുന്നേരം വരെ ലൈബ്രറി ചൗക്കിൽ പഞ്ഞികെട്ടുപോലുള്ള മേഘങ്ങൾ ഓടി നടക്കുന്നത് നോക്കി ഇരുന്നു. ഇടയ്ക്കു മാഗിയും മോമോസും കഴിച്ചു മാൾ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.ഡൽഹിയിൽ നിന്നുള്ള ആദ്യയാത്ര തന്നെ കിടിലം ആയതിന്റെ മുഴുവൻ സന്തോഷം കൊണ്ടാണ് തിരികെ ബസ്സിൽ കയറിയത് .
(തുടക്കകാർക്കു പറ്റിയ സ്ഥലമാണ് മുസോറി.മണാലിയും മറ്റും കണ്ടിട്ട് മുസോറി വന്നാൽ നിരാശയായിരിക്കും ഫലം. എന്റെ തുടക്കയാത്ര ആയിരുന്നതുകൊണ്ട് എന്റെ മനസ് നിറഞ്ഞാണ് തിരികെ പോന്നത്.റസ്കിൻ ബോണ്ട് എന്നൊരു ബോണസും കിട്ടി )
ഗൺ ഹിൽസിൽ പോവാനുള്ള റോപ് വേ - 75 രൂപ (അങ്ങോട്ടും ഇങ്ങോട്ടും )
കെംപ്റ്റി ഫാൾസിലേക്കു ബസ്സുണ്ട് - 150 രൂപ (അങ്ങോട്ടും ഇങ്ങോട്ടും )
കെംപ്റ്റി ഫാൾസിലേക്കു ബസ്സുണ്ട് - 150 രൂപ (അങ്ങോട്ടും ഇങ്ങോട്ടും )
പോയ സമയം :2017 ഫെബ്രുവരി


Leave a Comment