Shimla Diaries The End - Malayalam Travelogue
രണ്ടാം ഭാഗം ഇവിടെ വായിക്കാം
ഒന്നാം ഭാഗം ഇവിടെ വായിക്കാം
റാവൽപിണ്ടിയിലെ Muree എന്ന ഹിൽ സ്റ്റേഷൻ ആയിരുന്നു ബ്രിട്ടീഷുകാരുടെ കാലത്തു പഞ്ചാബ് ഗവർമെന്റിന്റെ തലസ്ഥാനം.പിന്നീട് 1864 ൽ അത് ഷിംലയിലേക്കു മാറ്റി.ഷിംല പിന്നീട് ബ്രിട്ടീഷ് ഇന്ത്യയുടെ തന്നെ സമ്മർ കാപിറ്റൽ ആയി മാറി.ബ്രിട്ടീഷുകാർ ഇട്ട പേരായിരിക്കും ഷിംല എന്നാണ് ഞാൻ കരുതിയത് .പക്ഷേ അങ്ങനെയല്ല. ശ്യാമള ദേവിയിൽ നിന്നാണ് ഈ ഷിംല എന്ന പേര് വന്നത്.ഡൽഹിക്കു തൊട്ടടുത്താണെങ്കിലും അവിടെ പോകണമെന്നു ഒരിക്കലും തോന്നിയിരുന്നില്ല.ഗൂഗിളിൽ ഒരു ഗവേഷണം തന്നെ നടത്തിയിട്ടും ഷിംലയിൽ ഇതിനുമാത്രം ടുറിസ്റ്റുകൾ പോവുന്നത് എന്ത് കാണാനാണ് എന്ന് മാത്രം മനസിലായില്ല.ജനുവരിയിൽ പോയാൽ പിന്നെയും രസമുണ്ട്.ഭാഗ്യമുണ്ടെങ്കിൽ snowfall കിട്ടും.ഹോളിയ്ക്കു പെട്ടെന്ന് 3 അവധി കിട്ടിയപ്പോൾ പോകാനുദ്ദേശിച്ചതു സൗത്ത് ഉത്തരാഖണ്ഡ് ആയിരുന്നു.പക്ഷേ ടിക്കറ്റൊന്നും കിട്ടിയില്ല.ആകെ ഉള്ളത് ഷിംലയ്ക്കാണ് അതും ഓർഡിനറി.എവിടുന്നോ hattu peak ട്രെക്കിങ്ങും എന്നൊരു ഐഡിയയും കിട്ടി.ആദ്യ ദിവസം അവിടെ എന്ന് മാത്രം പ്ലാനിട്ടു അങ്ങോട്ട് പോയി.ഒന്നാം ദിവസം ആന്ധ്രക്കാരൻ പവൻ എന്ന സച്ചിനുമായി മഞ്ഞിൽ കളിച്ചു hattu peak കയറി.രണ്ടാം ദിവസം അവിടത്തെ ലോക്കൽസ് പറഞ്ഞതനുസരിച്ചു ചൈൽ ൽ പോയി.ശാന്തമായ ചൈൽ വേറൊരു അനുഭവമായിരുന്നു.അവസാന ദിവസം ടോയ് ട്രെയിനിൽ കയറി ഷിംല പോയി രാത്രി അവിടെ നിന്ന് ഡല്ഹിയിലേക്കു തിരിച്ചു പോണം.
രാവിലെ അഞ്ചരയ്ക്ക് അലാറമടിച്ചു.ഉറക്കം അത്ര ശെരിയായില്ല.റോഡ് നിരപ്പിൽ നിന്നും രണ്ടു നില താഴെയാണ് എന്റെ മുറി.ഒരുമാതിരി പാതാളത്തു കിടക്കുന്നപോലെ.ബ്ലാങ്കറ്റ് എല്ലാം ഇട്ടു മൂടി കിടക്കുമ്പോൾ ശ്വാസം മുട്ടുന്നു.അവസാനം ഒരു രക്ഷയുമില്ല എന്ന് കണ്ടപ്പോൾ ഞാൻ ജനാല തുറന്നിട്ടു.രാവിലെ എണീറ്റില്ലെങ്കിൽ ടോയ് ട്രെയിൻ മിസ്സാവും .അതുകൊണ്ടു രണ്ടു മൂന്നു അലാറം വച്ചിരുന്നു.ബാഗെല്ലാം എടുത്തു റോഡിൽ വന്നു.പഞ്ചാബ് ട്രാൻസ്‌പോർട് ബസ് ആണ്.ചണ്ഡീഗഡ് വരെ പോകും.സ്ഥിരം യാത്രക്കാർ ഒരു മൂന്നാലു പേരുണ്ട്.ഇന്നലെ ചായയും പക്കവാടയും കഴിച്ച കട മാത്രം തുറന്നിട്ടുണ്ട്.ഒരു ചായയും കുടിച്ചു അവിടിരുന്നു കുറച്ചു നേരം.തണുപ്പ് ഒരു രക്ഷയുമില്ല.തലേ ദിവസം സന്ദർശിച്ച പാലസിൽ ജോലി ചെയുന്ന ഒരുത്തനുമായി മുട്ടി.അവൻ മണാലിക്കാരനാണ് .മലയാളികളും അവിടെ താമസിക്കാൻ വരാറുണ്ടത്രെ.രണ്ടായിരം രൂപ മുതൽ റൂം കിട്ടും.കൂടുതലും ഹണിമൂണിനാണ് വരുന്നത്.ആറരയ്‌ക്കെടുക്കേണ്ട ബസ്സ് സ്റ്റാർട്ട് ചെയ്തത് ആറേമുക്കാലിനാണ്.ഡ്രൈവറും കണ്ടക്ടറും സ്ഥിര യാത്രക്കാരോട് സോറി പറഞ്ഞു, ലേറ്റ് ആവാനുള്ള കാരണവും ബോധിപ്പിച്ചു.
നാട്ടിൽ ചിലപ്പോഴൊക്കെ അതിരാവിലെ ഫസ്റ്റ് ബസ്സിന് പോവാറുണ്ടായിരുന്നു.അതൊരു പ്രത്യേക ഫീൽ ആണ്.ഇതും അതുപോലെ തന്നെ.ചെറിയ റോഡാണ്.എതിരെ വലിയ വണ്ടികൾ വരുമ്പോൾ സൈഡ് കൊടുക്കാൻ സമയമെടുക്കും.ഒരു ബസ് വന്നപ്പോൾ കണ്ടക്ടർ ഇറങ്ങി .സൈഡ് കൊടുത്തു കഴിഞ്ഞപ്പോൾ കണ്ടക്ടർ കേറുന്നതിന് മുൻപേ ഡ്രൈവർ വണ്ടിയെടുത്തു.ഞങ്ങളെല്ലാം പുറകിലേക്കു നോക്കി.വിസിലും കയ്യിൽ പിടിച്ചു അയാളവിടെ വിളിച്ചു കൂവുന്നുണ്ട്.ആര് കേൾക്കാൻ ?
ഞങ്ങൾ ഉച്ചയെടുത്തു ബസ് നിർത്തിച്ചു.കണ്ടക്ടർ ഓടി വന്നു കയറി.
(നിങ്ങൾക്കൊന്നു വിസിൽ ഊതിക്കൂടെടോ മനുഷ്യാ ?)
kandaghat എത്തിയപ്പോൾ എട്ടുമണി .ടോയ് ട്രെയിൻ ഒൻപതിനാണ്.പ്രധാന പ്രെശ്നം ടിക്കറ്റ് കിട്ടുമോ എന്നാണ്.സ്റ്റേഷനിൽ ആരുമില്ല.അകത്തേക്കു കയറി ചെന്നു .സ്റ്റേഷൻ മാസ്റ്റർ ആണെന്നു തോന്നുന്നു .ടിക്കറ്റൊക്കെ കിട്ടും പക്ഷേ സമായാവട്ടെ തരാം.
മതി..പയ്യെ മതി.അപ്പൊ ടോയ് ട്രെയിനിൽ കയറാൻ പറ്റുമല്ലോ.സമാധാനം.
ഒന്പതുമണി വരെ അവിടെയിരുന്നു.ഒൻപതു ആവാറായപ്പോൾ ടിക്കറ്റും തന്നു
മുപ്പതു രൂപ
ഷിംല എതാൻ രണ്ടു മണിക്കൂർ കൂടുതലെടുക്കും ഇവിടന്നു.
നോർത്ത് ഈസ്റ്റിലെ തിരഞ്ഞെടുപ്പ് റിസൾട് വന്നത് പത്രത്തിലുണ്ട്.നല്ല തിരഞ്ഞെടുപ്പു ചർച്ച നടക്കുണ്ട് സ്റ്റേഷനിൽ .
കേരളത്തിൽ കോൺഗ്രസ് ആണെന്ന് ഒരാൾ പറഞ്ഞപ്പോ ഞാൻ ഇടപെട്ടു.
"കേരളത്തിൽ സിപിഎം ആണ് ഭായ് "
"പക്ഷേ അവരും കോൺഗ്രസ്സും ജോയിന്റ് അല്ലേ അവിടെ "
"അല്ല രണ്ടും രണ്ടാണ്"
"ഉറപ്പാണോ ?"
"ഞാൻ കേരളത്തിൽ നിന്നാണ് "
കേരളത്തിൽ നിന്നാ എന്നറിഞ്ഞപ്പോൾ കേരളവും ഹിമചൽ പോലെയല്ലേ എന്നാണ് ആളുടെ സംശയം.മുഴുവൻ മലയല്ലേ എന്ന് .
"മലനാടും ഇടനാടും കടൽ തീരവുമെല്ലാം ചേർന്നതാണ് കേരളം"
കുറച്ചൂടെ പൊക്കിയടിക്കാം എന്ന് കരുതിയപ്പോഴേക്കും ട്രെയിൻ വന്നു.ജനറൽ കമ്പാർട്മെന്റിൽ കയറി.നല്ല ശബ്ദമൊക്കെ ഉണ്ടാക്കി ഞങ്ങളുടെ ട്രെയിൻ യാത്ര ആരംഭിച്ചു.
വാതിലിലിന്റെ അടുത്ത് രണ്ടു തടിയന്മാർ നിന്നതുകൊണ്ട് കാഴ്ച കാണാൻ കുറച്ചു ബുദ്ധിമുട്ടി .കുറച്ചു കഴിഞ്ഞു ഒരു സീറ്റ് കിട്ടി.പക്ഷേ വിന്ഡോ സീറ്റല്ല .ഒരു പട്ടാളക്കാരൻ വന്നു സീറ്റ് എക്സ്ചേഞ്ച് ചെയ്യാമോ എന്ന് ചോദിച്ചു.അയാളുടെ സീറ്റ് വിന്ഡോ ആയിരുന്നു.അവിടെ പോയിരുന്നപ്പോൾ ഒരുത്തന്റെ ചോദ്യം
"അതേയ്,അവിടെ ആളുണ്ട്" അതും പച്ച മലയാളത്തിൽ.
"അയാൾ പറഞ്ഞിട്ടാ ഞാൻ ഇവിടെ ഇരിക്കുന്നെ." അല്ല ചങ്ങാതി എന്ത് ഉദ്ദേശത്തിലാ മലയാളത്തിൽ പറഞ്ഞത്.ഞാൻ മലയാളി ആണെന്നു നിങ്ങൾക്കു അറിയില്ലാരുന്നല്ലോ "
"അത് ഭായി വേറെ ഭാഷയൊന്നും അറിയില്ല .അതോണ്ട് ഉള്ള ഭാഷയിൽ അങ്ങ് പറഞ്ഞതാ "
അവർ വലിയൊരു ഗ്രൂപ്പ് ആണ് ഷിംല-മണാലി ട്രിപ്പിന് നാട്ടിൽ നിന്നു വന്നതാണ് .വിൻഡോ സീറ്റ്കിട്ടിയതോടെ ടോയ് ട്രെയിൻ യാത്ര ശെരിക്കും ആസ്വദിക്കാൻ പറ്റി.തുരങ്കങ്ങളായ തുരങ്കങ്ങൾ എല്ലാം കയറി ഷിംലയെത്തി.അന്ത കാലത്തു ഇമ്മാതിരി തുരങ്കവും പാളങ്ങളും ഉണ്ടാക്കിയ സായിപ്പന്മാരെ സമ്മതിക്കണം .
റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസാർ വഴി നടന്നു നടന്നു മാൾ റോഡിലെത്തി.Christ Church പള്ളിയുടെ ഫോട്ടോയും എടുത്തു അവിടിരുന്നു കുറച്ചു നേരം.ഷിംല എന്ന് ഗൂഗിളിൽ അടിക്കുമ്പോ കാണിക്കുന്നത് ഈ റിഡ്ജ് ആണ്.മഞ്ജു മൂടിയ ഫോട്ടോയാണ് കൂടുതലും കാണുക.പക്ഷെ അതേപോലെ മഞ്ഞു വളരെ അപ്പൂർവ്വമായേ വരൂ.ആ ഫോട്ടോയും കണ്ടു കുറ്റിയും പറിച്ചു വന്നാൽ നിരാശരായി പോകാമെന്നർത്ഥം.മരങ്ങൾ മാത്രം നിറഞ്ഞു നിന്നിരുന്ന പല മലകളും ഇന്ന് കോൺഗ്രീറ്റ് വനങ്ങളാണ്.കുറച്ചു നാൾ കഴിഞ്ഞു വരുമ്പോൾ അടുത്ത മലയിലും കുറേ കെട്ടിടങ്ങൾ കാണുമെന്നുറപ്പ്.
IIAS അതായതു "ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് "അതാണ് അടുത്ത ലക്‌ഷ്യം.വൈസ്രോയി ഇവിടെ ഇരുന്നാണ് ഇന്ത്യ ഭരിച്ചു കൊണ്ടിരുന്നത്.സ്വന്തതത്തിനു ശേഷം രാഷ്ട്രപതി താമസിച്ചിരുന്നതും ഇവിടെയയായിരുന്നു.ഡോക്ടർ രാധാകൃഷ്‌ണൻ ആണ് ഇത് iias ആയി 1964 ൽ മാറ്റിയെടുത്തത്.
റിഡ്ജിൽ നിന്ന് മൂന്നാലു കിലോമീറ്ററുണ്ട് ഇവിടേയ്ക്ക് .ഓല നോക്കിയപ്പോൾ മുടിഞ്ഞ റേറ്റ്.നടന്നു നടന്ന് പഴയ ബസ്‌സ്റ്റാന്റിലെത്തി.ഒരു ബസ് സമ്മർ ഹിൽസ് എന്ന ബോർഡും വച്ച് കിടപ്പുണ്ട്.അതിലെ ഒരു ചെക്കനോട് ചോദിച്ചപ്പോ ഈ ബസ്സിൽ പോവാം എന്ന് പറഞ്ഞു.അവനൊരു മലയാളി കൂട്ടുകാരനുണ്ട് .അവൻ പഠിപ്പിച്ച മലയാളമെല്ലാം എന്നോട് പറഞ്ഞു.
എനിക്കൊന്നും മനസിലായില്ല.
"തെലുങ്കോ കന്നഡയോ ആകും.മലയാളമാവാൻ വഴിയില്ല ഭായി "
എനിക്കൊന്നും മനസിലായില്ല.
"തെലുങ്കോ കന്നഡയോ ആകും.മലയാളമാവാൻ വഴിയില്ല ഭായി "
.അവൻ പറഞ്ഞ സ്റ്റോപ്പിൽ ഇറങ്ങി.ഐഐഎസ് ൽ എത്തി.2 .45 നുള്ള ടിക്കറ്റാണ് എനിക്ക് കിട്ടിയത്.അതുവരെ പുറത്തു കറങ്ങാം.
ഒരു കാപ്പി കുടിക്കാൻ പോയപ്പോഴ് അവിടത്തെ ചേട്ടന്മാർ രണ്ടാളും ഒരുപാട് സംസാരിക്കുന്ന ആൾകാർ.അവിടിരുന്നു കുറച്ചു സംസാരിച്ചു.ദർശൻ ചേട്ടൻ എന്റെ കൂടെ വന്നു ചുറ്റും നടത്തി കാണിച്ചു.പുള്ളിക്കാരൻ സംസാരിക്കുന്നതു ലേശം വിക്കി വിക്കിയാണ് .അതിന്റെ കഥയും ആളെന്നോട് പറഞ്ഞു. പണ്ട് ചണ്ഡീഗഡ് ആയിരുന്നു ആൾക്ക് ജോലി.പിന്നീട് സ്‌ട്രോക് വന്നു കിടപ്പിലായി.സംസാര ശേഷിയും പോയി.
ഒന്നര കൊല്ലം അങ്ങനെ കിടന്നു.ഒരു കൂട്ടുകാരൻ പറഞ്ഞത് അനുസരിച്ചു ഭഗവത്ഗീത വായിക്കാൻ ശ്രെമിച്ചു.അങ്ങനെ പയ്യെ പയ്യെ സംസാരശേഷി തിരിച്ചു കിട്ടി. സാവധാനമാണെങ്കിലും ഇപ്പോൾ ഭംഗിയായി സംസാരിക്കുന്നു.വളരെ നല്ല പെരുമാറ്റം. ഒരുമിച്ചു
ഒരു ഫോട്ടോയെടുത്തപ്പോഴാണ് തലേ ദിവസം ഒരാവേശത്തിനു കയറി മുടി വെട്ടിയത് എത്ര ദുരന്തമായി എന്ന് മനസിലായത്.
ഒരു ഫോട്ടോയെടുത്തപ്പോഴാണ് തലേ ദിവസം ഒരാവേശത്തിനു കയറി മുടി വെട്ടിയത് എത്ര ദുരന്തമായി എന്ന് മനസിലായത്.
രണ്ടരയായി.എന്നാൽ അകത്തു കയറാം എന്ന് കരുതി ചെന്നപ്പോൾ വഴിയിൽ രണ്ടു തമിഴന്മാർ ഫോട്ടോ എടുക്കുന്നു.
"ഡേയ് അന്ത രണ്ടു ഫിഗറും ഫ്രേമിൽ വരണ മാതിരി ഏട് "
ഞാൻ ചിരിച്ചപ്പോ ആളൊരു നോട്ടം നോക്കി.
"അണ്ണാ എനക്ക് തമിഴ് തെരിയും "
ഇവിടം വരെ വന്നിട്ടു ഫോട്ടോയെങ്കിലും എടുക്കണ്ടേ എന്നാണ് അണ്ണന്റെ ചോദ്യം.എടുക്കു എടുക്കു.രണ്ടോ മൂന്നോ ഫിഗർ ഫ്രെമിൽ കൊള്ളിച്ചോ
ചെറിയൊരു മഴയും പെയ്യ്തു.തണുപ്പ് കൂടി.ഞാൻ വീണ്ടും കയ്യിലുള്ളതെല്ലാം എടുത്തിട്ടു .
അകത്തു photography അനുവദിക്കില്ല.അപൂർവമായ ഒരുപാട് ചിത്രങ്ങൾ അകത്തു കാണാം.ഒരാൾ എല്ലാം വിവരിച്ചു തരും.കുറച്ചു സമയം ആ മുറിയിലെ കാഴ്ചകൾ കാണാം.എന്നിട്ടു അടുത്ത മുറിയിലേക്കു പോകും.
partition ന്റെ ചർച്ചകൾ എല്ലാം നടന്നത് ഇവിടെയാണ്.draft ഒപ്പുവച്ച ടേബിൾ കണ്ടു.
ഇവിടത്തെ ലൈബ്രററി iias ൽ റിസർച്ച് നടത്തുന്നവർക്ക് മാത്രമുള്ളതാണ്.മുകളിലെ രണ്ടു നില അവർക്കു താമസിക്കുവാനും
(എങ്ങനെയും iias ൽ കയറി പറ്റണം
😛 )
തടികൊണ്ടുള്ള നിർമാണമാണ് മുഴുവൻ.തടിയായതുകൊണ്ടു തീ പിടിക്കാനുള്ള സാധ്യത കൂടുതലനായതിനാൽ ചൂട് ഒരു പരിധിവിട്ടാൽ പൈപ്പുകളിൽ ഫിറ്റ് ചെയ്തിരിക്കുന്ന മെഴുകു ഉരുകി വെള്ളം ചീറ്റും.പക്ഷേ ഇതുവരെ അത് വേണ്ടി വന്നിട്ടില്ല.
അവിടെ നിന്നിറങ്ങി നടന്നു.ഷിംലയ്ക്കു ബസ്സ് കിട്ടി.വീണ്ടും റിഡ്ജിലേക്കു നടന്നു കയറി.ബസ്സ് രാത്രി പത്തിനാണ്.വേറെ ഒരു പണിയുമില്ല.
അവിടെ നിന്നിറങ്ങി നടന്നു.ഷിംലയ്ക്കു ബസ്സ് കിട്ടി.വീണ്ടും റിഡ്ജിലേക്കു നടന്നു കയറി.ബസ്സ് രാത്രി പത്തിനാണ്.വേറെ ഒരു പണിയുമില്ല.
കൈയിലുള്ള ബുക്ക് എടുത്തു.everybody loves a good drought .ഇന്ത്യയിലെ ഗ്രാമങ്ങളെ കുറിച്ച് പി സായ്‌നാഥ് എഴുതിയ ബുക്ക് ആണ്.
ഇന്ത്യ എത്ര സുന്ദരം എന്ന് തോന്നുമ്പോൾ ഇതിലെ ഒരു ഭാഗം വായിച്ചാൽ മതി.ആ ചിന്ത അങ്ങു പോയിക്കിട്ടും.യഥാർത്ഥ ഇന്ത്യയുടെ അവസ്ഥ മനസിലാക്കാൻ പറ്റിയ പുസ്തകമാണിത്.അതിലെ ഒരു ഭാഗം വായിച്ചു.എന്റെ നേരെ കാണുന്നത് ഇന്ത്യയുടെ പതാകയാണ്.അത് ബാക്ക്ഗ്രൗണ്ടിൽ വരുന്ന രീതിയിൽ സെൽഫി എടുക്കാൻ പാടുപെടുന്ന ഇന്ത്യക്കാരെ നോക്കി ഭക്ഷണത്തിനു കഷ്ടപ്പെടുന്ന ഇൻഡ്യാക്കാരുടെ അവസ്ഥയും വായിച്ചിരുന്നു രാത്രിയായി.
ഈ മഞ്ഞുകാലത്തു പോവാൻ ഏറ്റവും അപകടം പിടിച്ച സ്പിറ്റിയിൽ ബുള്ളറ്റിനു അഞ്ചാറ് ദിവസം പോയി ജീവനോടെ ഞങ്ങൾ തിരിച്ചു ഷിംലയിൽ എത്തുന്നുണ്ടെന്ന് കോളേജിലെ എന്റെ ജൂനിയേഴ്‌സായ ശ്യാമും ഷാഫിയും വൈകുന്നേരം വിളിച്ചു പറഞ്ഞിരുന്നു.മൈനസ് ഇരുപതിന് മുകളിൽ ഏറെ തണുപ്പുള്ള സമയമാണവിടെ.പോയി പോയി കാസ വരെ പോയിട്ടാണ് ഇവന്മാരുടെ വരവ്.എന്തായാലും അപകടം ഒന്നും പറ്റാതെ തിരികെയെത്തിയല്ലോ.
അവന്മാരും വന്നു.ഞങ്ങൾ മൂന്ന് പേരും കൂടെ ഒരു സര്ദാര്ജിയുടെ കടയിൽ കയറി ചിക്കൻ വറുത്തതും സൂപ്പും കഴിച്ചു.ഇവരുടെ ബസ് വേറെയാണ്.നേരത്തെ അറിയുമായിരുനെകിൽ അതിൽ തന്നെ ബുക്ക് ചെയ്യാമായിരുന്നു.
ബസ്സ് സ്റ്റാർട്ട് ചെയ്തു കുറച്ചു കഴിഞ്ഞപ്പോൾ പോലീസ് കയറി.ചിലരുടെ ബാഗ് വാങ്ങി ചെക്ക് ചെയ്തു.എന്റെയും ചെക്ക് ചെയ്തു,.എന്നെ കണ്ടാൽ ഇത്ര കള്ള ലുക്കുണ്ടോ ? കുളു പോയപ്പോഴും എന്റെ ബാഗ് ചെക്ക് ചെയ്തിരുന്നു.
ഷിംലയ്ക്കു ഇനി ഒരു വരവ് കൂടെ വരാനുള്ളതാണ് .സ്പിറ്റി പോവാൻ.

Leave a Comment