ആറ്റുകാൽ പൊങ്കാല - Breakfast Walk

 പൊങ്കാല ആയതുകൊണ്ട് പുറത്തിറങ്ങാനാവില്ല എന്നു കരുതി ഞാൻ മാഗിയും മുട്ടയും ഒക്കെ വാങ്ങി വച്ചു. രാവിലെ എഴുന്നേറ്റു മാഗി ഉണ്ടാക്കുമ്പോൾ ഇവന്മാരെല്ലാം എണീറ്റ് വന്നു. കുളിച്ചൊരുങ്ങി എല്ലാരും ഗീതാഞ്ജലി പോകാൻ പ്ലാനിടുന്നു. എനിക്ക് ഫോമോ അടിച്ചു.


“ബോയ്സ് ഞാൻ ഈ മാഗി ഒന്ന് കഴിച്ചോട്ടേ ഞാനും ഗീതാഞ്ജലിയിലേക്ക് ഉണ്ട് .” 


 വണ്ടി എടുക്കണ്ട നടന്നു പോകാൻ തീരുമാനിച്ചു. 



“ബോയ്സ് നമ്മുടെ ഒരു ഗതികേടിനു ചിലപ്പോ ഗീതാഞ്ജലി ഉണ്ടാവില്ല,”


ജെസ് : ഞാനും എബിയും പുറകെ വരാം. ഞങ്ങൾ ഉണ്ടേൽ കടയുണ്ടാവില്ല.


(ഞാനും ജെസും എവിടെ പരിപാടി അവതരിപ്പിച്ചാലും അങ്ങനെയാണ്. ഷവായയ്ക്ക് വില കുറഞ്ഞു എന്ന് കേട്ട് ചെന്നപ്പോ സം സം ൽ അത് തീർന്നതും, ബ്രോസ്റ്റഡ് ചിക്കൻ കഴിക്കാമെന്നു കരുതി ചിക് വേൾഡ് ൽ പോയപ്പോ കട പൂട്ടിയതുമാണ് ലേറ്റസ്റ്റ് ദുരന്തം )


“ഇവിടെ മൊത്തം സ്ത്രീകൾ അല്ലേ 


ഏതേലും ഗീതാഞ്ജലി ഉണ്ടാവുമല്ലോ …. അല്ലെങ്കിൽ സൂര്യ ഉണ്ടാവും “


 

കപ്പി : സൂര്യ ഇന്ന് അടവാവും. 


(സൂര്യ അടുത്തുള്ള കടയാണ് )


ജെസ് : എനിക്ക് പൂരി 


മുത്ത് : ഉപ്പുമാവ് 


ഞാൻ : ചേട്ടാ പൂരിയ്ക്കു കടല തരാമോ ..


‘തരാലോ’


ജെസ് : എന്നാ എനിയ്ക്കും കടല 


എസ്‌കെ : പൂരി 


കപ്പി & വിഷ്ണു : പ്ലെയിൻ ദോശ 



“അപ്പൊ തിരികെ പോകാൻ വിമാനം ആയല്ലോ , ഹുഹുഹു “



ആദ്യം ഒരു സെറ്റ് പൂരി വന്നു. 


കപ്പി അതെനിക്ക് തന്നു ഞാൻ അത് ജെസ്വിന് കൊടുത്തു, ജെസ് അത് ശ്രീജിത്തിന് കൊടുത്തു 


വിഷ്ണു : നിങ്ങളെന്താ കളിക്കുവാ ?


“കളിയ്ക്കാൻ ഗ്രൗണ്ടിൽ പോകാം “


കപ്പി:  “ ഇൻഡോർ ഗെയിം ആവാലോ “



ജെസ് : “ ഇൻഡോർ മധ്യപ്രദേശിൽ ആണല്ലോ കപ്പി , ഇനി അവിടെ പോണോ “



“അത് കൊള്ളാം ജെസ് “



“പുരി, ഇൻഡോർ രണ്ട് സ്ഥലപ്പേര് ആയല്ലോ , ഇനി ഉണ്ടോ ഇതുപൊലെ ?”


“പാലാ “ (milk )


“അത് കൊള്ളാം “


ബില്ല്‌ വിഷ്ണു ആണ് അടച്ചത് 



“വിഷ്ണു ബില്ല് കിട്ടുമ്പോ ഒരു കുപ്പിയിൽ ഇട്ടു അടച്ചാൽ പോരേ ? , അപ്പോ ബില്ല് അടച്ചല്ലോ ? “


പൊയ്ക്കോ…





തിരികെ നടക്കുമ്പോൾ തിരുവിതാംകൂർ റാണിയെ ഒരു ജീപ്പിൽ കൊണ്ടുപോകുന്നു. ഞങ്ങൾ അവരുടെ കൂടെയാണ് നടക്കുന്നത്. പത്രക്കാർ ഫോട്ടോയൊക്കെ എടുക്കുന്നുണ്ട്. ചെറിയ നിക്കറും ഇട്ടു ഞങ്ങൾ മുൻപിൽ പോകുന്നത് ഫോട്ടോയിൽ പതിഞ്ഞു കാണും. അത് മനസിലാക്കിയ ഞങ്ങൾ പുറകിലേക്ക് മാറി .




ഒരു ksrtc ബസ് മുൻപിലേക് പോയി 


“ഗുയ്സ് , ഇപ്പൊ ആ ബസിൽ ഇരുന്നവർ തീരുമാനം എടുത്താൽ റാണിയെ മറികടന്നു തീരുമാനം എടുത്തതാവില്ലേ ? “


“എന്താ അവരുടെ ധൈര്യം ഹുഹുഹു “



പൊങ്കാല ഇടുന്ന ചേച്ചിമാർക്ക് ഒരു ചേട്ടൻ വിശറി വിതരണം ചെയുന്നുണ്ടാർന്നു. റാണിയുടെ പുറകിൽ നിന്ന ചേട്ടനും അയാൾ ഒരെണ്ണം കൊടുത്തു .


അങ്ങേര് റാണിയ്ക്കു വീശി കൊടുത്തു. 



മുത്ത് : അങ്ങേര് വിശറി കൊടുത്ത ചേട്ടനെ പ്രാകുന്നുണ്ടാവും.


( ഇനി റാണിയെ വീശിക്കൊണ്ട് ഇരിക്കണമല്ലോ.)



കവടിയാർ ജംഗ്ഷൻ എത്തി .



“ബോയ്സ് , നമ്മൾ റാണിയുമായി പിരിയാൻ പോകുവാണ്”



ജെസ് : നമ്മളെന്താ പാലാണോ പിരിയാൻ ?...


ജെസ് ഇന്ന് മൂഡിലാണ്.

……..



ഒരു ആംബുലൻസ് പോകുന്ന ശബ്ദം കേട്ടു.



“ ഇനി ആംബുലൻസിനു റാണി വഴി കൊടുത്തില്ല എങ്കിൽ നാളെ റാണിയ്ക്കു പൊങ്കാല ആവുമല്ലോ ? അപ്പൊ റാണി പറയും പൊങ്കാല ഇന്നലെ കഴിഞ്ഞു എന്ന് ..ഹുഹുഹു “



“ബോയ്സ് നാരങ്ങാ വെള്ളം കുടിക്കാം ? “



“ചേട്ടാ നാരങ്ങാ വെള്ളം ഉണ്ടോ” 


“ഇല്ലാ “



“സോഡയുണ്ടോ ?”


“ഉണ്ട് “

ഞാനും വിഷ്ണുവും സോഡാ കുടിച്ചു 



നാരങ്ങാ ഉണ്ടെങ്കിൽ വീട്ടിൽ പോയി നാരങ്ങാ വെള്ളം ഉണ്ടാക്കാമെന്ന് ജെസ് .



“ചേട്ടാ നാരങ്ങാ ഉണ്ടോ ? “

“ഇല്ല രസ്ന , ടാങ്ക് ഉണ്ട് “



“ബോയ്സ് ടാങ്ക് ഉണ്ട്. ബട്ട് നമ്മൾക്ക് വീട്ടിൽ ടാങ്ക് ഉണ്ടല്ലോ … അപ്പൊ വേണ്ടല്ലോ “



വീട്ടിലേക്ക് പോകുന്ന വഴി റാം വരുന്നു 



“ഹേയ് റാം “




കപ്പി : കാര്യമാക്കണ്ട നീ


1 comment:

Powered by Blogger.