Story of Tram & Hand pulled Rickshaws in Kolkata





ഒന്നാം ഭാഗം : click here 
പപ്പുവിനെ ഓർമ്മയുണ്ടോ ? പി.കേശവദേവിന്റെ "ഓടയിൽ നിന്ന് " ലെ റിക്ഷ വലിച്ചു ജീവിക്കുന്ന പപ്പു ? 1942 ൽ എഴുതിയ നോവൽ ആണത്.എഴുപത്തിയഞ്ച് കൊല്ലം കഴിഞ്ഞിട്ടും ബഹിരാകാശത്തു വരെ കാർ എത്തിക്കുന്ന നിലയ്ക്ക് ലോകം വളർന്നിട്ടും ഇപ്പോഴും പപ്പുവിനെ കാണാൻ കഴിയും.കൊൽക്കത്തയിലെ തെരുവുകളിൽ വിശപ്പടക്കാനായി ഇപ്പോഴും അവർ ഭാരവും വലിച്ചു ഓടുന്നു .കൊൽക്കത്തയ്ക്ക് പോവുന്നതിനു മുൻപേ ഞാൻ വായിച്ച പുസ്തകമാണ് Longing Belonging: An Outsider at Home in Calcutta -അതിന്റെ കവറിൽ റിക്ഷയുടെ ചിത്രമായിരുന്നു.ഇപ്പോഴതൊക്കെ തെരുവിൽ നിന്ന് അപ്രത്യക്ഷമായികാണും എന്നായിരുന്നു എന്റെ വിചാരം.
കൊൽക്കത്തയിലെ ഒന്നാം ദിവസത്തിൽ തന്നെ ട്രാമിൽ കയറമെന്ന് തീരുമാനിച്ചിരുന്നു. 1902 ൽ തുടങ്ങിയ ട്രാം സർവീസ് ഇപ്പോഴും ഏതാണ്ട് അതെ ടെക്നോളജിയുമായി ഓടുന്നു.ഏഷ്യയിലെ തന്നെ ആദ്യത്തെ ട്രാം സർവീസ് ആയിരുന്നു കൊല്കത്തയിലേതു.രാവിലെ മുതലേ ബസ്സിൽ ഇരിക്കുമ്പോൾ പാളങ്ങൾ കണ്ടിരുന്നെകിലും ഒരൊറ്റ ട്രാമിനെയും കണ്ടില്ല.വൈകുന്നേരം ഗൂഗിൾ മാപ്പ് വച്ച് ഒരു സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.ഒടുവിൽ കണ്ടുപിടിച്ചു.ഇവിടെ നിന്ന് പുറപ്പെടാനായി ട്രാമുകൾ നിരനിരയായി നിൽക്കുന്നു.സ്റ്റോപ്പ് ഒന്നും വല്യ പിടിപാടിലത്തോണ്ട് ഞാൻ ഒരെണ്ണത്തിൽ കയറി.എവിടേലും ഇറങ്ങാം അവിടന്നു എങ്ങനെയങ്കിലും എങ്ങോട്ടേലും പോവാം അതായിരുന്നു പ്ലാൻ (നല്ല പ്ലാൻ അല്ലെ ഗുയ്സ് ?) കണ്ടക്ടർ അണ്ണൻ വന്നു.
"എങ്ങോട്ടാ ?"
"ഇതെങ്ങോട്ടാ പോവുന്നെ ?"
ഏതോ ഒരു സ്ഥലപ്പേര് പറഞ്ഞു
"ആ അത് തന്നെ.അങ്ങോട്ടേക്കുള്ള ടിക്കറ്റു തായോ "
"അഞ്ചു രൂപ"
വേണമെങ്കിൽ നമ്മൾക്ക് ഓടി തോൽപ്പിക്കാം,അത്ര വേഗതയെ ഇതിനുളളു.റോഡിലൂടെയുള്ള പാളത്തിലൂടെയാണ് ഇത് ഓടുന്നത്.അതുകൊണ്ട് തന്നെ ട്രാം ഓടുമ്പോൾ നല്ല ട്രാഫിക് ബ്ലോക്കും ഉണ്ടാവും.വൺവേ റോഡിൽ വരെ ട്രാം രണ്ടു ദിശയിലും ഓടും.അപ്പോഴും ഡ്രൈവർക്കു (ലോക്കോ പൈലറ്റിന് )പണിയാണ്.കൂടുതലും ഒരു കൗതുകത്തിനു കയറുന്നവരാണ്.ചില നാട്ടുകാരും കയറുന്നുണ്ട്.നടുറോഡിൽ ട്രെയിനിൽ പോവുന്ന ഫീൽ.സംഭവം കൊള്ളാം.വൈകുന്നേരമായതുകൊണ്ട് റോഡിൽ നല്ല തിരക്കുണ്ട്.റോഡ് ക്രോസ്സ് ചെയ്യുന്നവരെയും ബൈക്കുകാരെയും എല്ലാവരെയും കൊണ്ട് ലോക്കോ പൈലറ്റ് ക്ഷമയുടെ നെല്ലിപ്പലക കണ്ടുകൊണ്ടാണ് ഓടിക്കുന്നത്.


ഇടയ്ക്കു ട്രാം സർവീസ് നിർത്താൻ പദ്ധതിയിട്ടതാണ്.പക്ഷെ തൊഴിലാളി സമരം കാരണം വീണ്ടും തുടങ്ങി.ജോലിക്കാരെല്ലാം വയസ്സന്മാരാണ്.പുതിയ റിക്രൂട്മെന്റ് നടക്കുന്നില്ല.ഇവരോട് കൂടി ട്രാം സർവീസ് ഒരു ഓർമ്മയായ് മാറും.കൊൽക്കത്തയുടെ പഴയ പാരമ്പര്യം കാണിക്കാനാണ് നഷ്ടം സഹിച്ചും ഇപ്പോഴും ഇതൊടിക്കുന്നത്.പിന്നെ ഈ തൊഴിലാളി പ്രേശ്നവും
ഏതോ ഒരു സ്റ്റോപ്പിൽ ഞാനിറങ്ങി.ന്യൂടൗണിലേക്ക് പോവാൻ ബസും നോക്കി നിൽക്കുമ്പോഴാണ് ഞാൻ ആദ്യം കൊൽക്കത്തയിലെ 'പപ്പുവിനെ ' കണ്ടത്.മനുഷ്യനെ മനുഷ്യൻ വലിച്ചുകൊണ്ടു പോവുന്ന കാഴ്ച.ഫോട്ടോയിൽ ട്രാമും ഉണ്ട്.ട്രാം ഇപ്പോഴും ഓടുന്നത് പഴയ കൊൽക്കത്തയുടെ പ്രൊഡിയാണ് കാണിക്കുന്നതെങ്കിൽ റിക്ഷ കൊൽക്കത്തയിൽ ഇപ്പോഴും നിലനിൽക്കുന്ന തൊഴിലില്ലായ്മയും ദാരിദ്രവും പ്രതിനിധികരിക്കുന്നു.


ജപ്പാനിലാണ് ഈ തരം റിക്ഷ ആദ്യമായി കണ്ടുപിടിച്ചത്.ഇരുമ്പുകൊണ്ടു ഉണ്ടാക്കിയ റിക്ഷകൾ വലിച്ചു കൊണ്ട് പോവാൻ മൂന്നാലു പേർ വേണ്ടിയിരുന്നു.ബ്രിട്ടീഷുകാരുടെ വേനൽക്കാല തലസ്ഥാനമായിരുന്ന ഷിംലയിലാണ് ഇന്ത്യയിൽ ആദ്യമായി റിക്ഷകൾ ഓടാൻ തുടങ്ങിയത്.തടികൊണ്ട് ഉണ്ടാക്കിയ റിക്ഷകൾ വന്നതോടെ കുറച്ചൂടെ ജനകീയമായി.മിഡിൽ ക്‌ളാസ്സുകാർക്കും ഈ ആഡംബരം ഉൾക്കൊള്ളാനായി.പല്ലക്കിൽ പ്രഭുക്കന്മാർ പോയിരുന്നതുപോലെ അവരും റിക്ഷയിൽ അഭിമാനത്തോടെ യാത്ര ചെയ്തു.ബീഹാറിൽ നിന്നും ഒറീസ്സയിൽ നിന്നും ബംഗ്ളദേശിൽ നിന്നും ജോലി അന്വേഷിച്ചു വന്ന പലരും റിക്ഷകൾ വലിച്ചു ജീവിതമാർഗം കണ്ടെത്തി.
1992 ൽ ഓംപുരി കൂടി അഭിനയിച്ച സിനിമയാണ് "the city of joy " ഹർസാറി പാൽ (ഓംപുരി) അതിൽ റിക്ഷ വലിക്കുന്നയാളാണ്. സിനിമാ ഇറങ്ങിയിട്ട് ഇരുപത്തിയഞ്ചുകൊല്ലമായി.ഇപ്പോഴും "സന്തോഷത്തിന്റെ നഗരത്തിൽ" ഒരുപാട് ഹസാരി പാലുമാരുണ്ട്.

കേരളത്തിൽ നിന്നൊക്കെ ഇത് പണ്ടേ അപ്രത്യക്ഷമായി.സൈക്കിൾ റിക്ഷവരെ പലരുടെയും ഓർമകളിലില്ല.ഡൽഹിയിൽ വന്നപ്പോൾ തിന്നു വീർത്ത മനുഷ്യരെഅസ്ഥികൂടം പോലെ ഇരിക്കുന്ന വയസ്സന്മാർ സൈക്കിളിൽ ആഞ്ഞു ചവിട്ടി കൊണ്ടുപോവുന്നത് സങ്കടത്തോടെ നോക്കി നിന്നിട്ടുണ്ട്.നമ്മളുടെ നാട്ടിൽ ഇതൊന്നും കാണേണ്ടി വന്നിട്ടില്ലലോ എന്നോർത്ത് ആശ്വസിച്ചിട്ടുണ്ട്.പക്ഷേ ഇവരും ഇന്ത്യക്കാരാണല്ലോ എന്നോർക്കുമ്പോൾ വീണ്ടും സങ്കടമാകും.സൈക്കിൾ റിക്ഷ പിന്നെയും സഹിക്കാം.പക്ഷേ നല്ല ഭാരമുള്ള റിക്ഷയിൽ രണ്ടും മൂന്നും ആൾക്കാരെ ഇരുത്തി അതും വലിച്ചു ഓടുന്ന മെലിഞ്ഞുണങ്ങിയ മനുഷ്യരെ കണ്ടപ്പോൾ വിശ്വസിക്കാനായില്ല.അതിലെങ്ങനെ സമാധാനത്തോടെ ഇരിക്കാൻ സാധിക്കുന്നു ?ഒരു മനുഷ്യൻ അവന്റെ സർവ ആരോഗ്യവും ഉപയോഗിച്ച് ഒരു ചെരുപ്പോ ഷൂസോ ഒന്നും ഇടാതെ ഓടുന്നു.ഇതും കണ്ടുകൊണ്ട് മുകളിൽ എങ്ങനെ ഇരിക്കാൻ സാധിക്കും ?
അടുത്ത ദിവസം Indian Coffee Houseലേക്ക് (നമ്മളുടെ ich അല്ലാട്ടോ, ഇത് കൊൽക്കത്തയിലെ വേറൊരു പഴയ കോഫീ house )ഗൂഗിൾ മാപ്പും പിടിച്ചു പോവുകയായിരുന്നു.മെഡിക്കൽ കോളേജിന്റെ ഉള്ളിലൂടെയൊക്കെ പോവ്വാൻ ഗൂഗിൾ പറഞ്ഞു.അവിടെയും കണ്ടു പപ്പുമാരെ.സൈക്കിൾ റിക്ഷയോ ഓട്ടോറിക്ഷയോ വിളിക്കാൻ കാശില്ലാത്തവർ ഈ തരം റിക്ഷകൾ വിളിക്കുന്നു.മെഡിക്കൽ കോളേജിലും കഴിഞ്ഞു കോളേജ് സ്ട്രീറ്റിലെത്തിയപ്പോൾ എവിടെ നോക്കിയാലും ഒരു ഒരു റിക്ഷാക്കാരനെ കാണാം.

ഞാൻ കണ്ട റിക്ഷക്കാരെല്ലാം വയസന്മാരാണ്.എല്ലാവരും മെലിഞ്ഞുണങ്ങിയ ശരീരമുള്ളവർ.റിക്ഷ ഒരു സമയത്തു നിരോധിച്ചിരുന്നു. ഇവർക്കു വേറെ ഒരു ജോലിയും അറിയില്ല.റിക്ഷ നിരോധിച്ചാൽ ഇവർ പട്ടിണിയാവും.നിരോധനം നീക്കി.പിന്നീട് പല പദ്ധതികളും ഇവർക്കായി കൊണ്ടുവന്നെകിലും ഇപ്പോഴും ഇവർ തെരുവുകളിലൂടെ ഓടുന്നത് കാണാം.ഒരുപക്ഷേ ട്രാം പോലെ ഇവരോട് കൂടി ഇതും അപ്രത്യക്ഷമാവും.
കൊൽക്കത്തയിൽ എവിടെ നോക്കിയാലും വെള്ളയും നീലയും ചേർന്ന നിറമാണ്.മമത ബാനർജിയുടെ പരിഷ്കരമാണ്.പുള്ളികാരത്തിയുടെ സാരിയുടെ നിറം !!അതിന്റെ നാലിലൊന്നു പൈസയ്ക്ക് കുറച്ചു സൈക്കിൾ റിക്ഷ വാങ്ങിച്ചു ഈ പാവങ്ങൾക്ക് കൊടുത്തിരുന്നെകിൽ കുറച്ചു പേരുടെ ജീവിതത്തിന്റെ നിറം മാറിയേനെ.
ഏറ്റവും മനുഷ്യത്വരഹിതമായ ഗതാഗതം അതാണ് "hand pulled rickshaws." അതിപ്പോഴും നമ്മളുടെ നാട്ടിലുണ്ട്.ഇതുപോലെ പലതും ഇന്ത്യയുടെ പല ഭാഗത്തും കണ്ടിട്ടുള്ളതുകൊണ്ടാവാം " I am proud to be an indian എന്ന് ഉള്ളു തുറന്നു പറയാൻ തോന്നിയിട്ടില്ല.സഹതാപം മാത്രമേ തോന്നിയിട്ടുള്ളൂ.കൂട്ടത്തിലുള്ള പലരും ഇങ്ങനെ കഷ്ടപെടുമ്പോൾ എങ്ങനെ അഭിമാനിക്കും ?
I love my country and I will try to make it better.But I am not proud if it

No comments

Powered by Blogger.