Karnataka Trip 02 | Karkala | Mudibidiri | Manglore


                                                         


ഒന്നാം ഭാഗം ഇവിടെ വായിക്കാം : Click here 



രാവിലെ എണീറ്റ് checkout ചെയ്തു. ചുരമിറങ്ങി ഹെബ്രി എത്തി. അവിടന്ന് തിരിഞ്ഞു Varanga ജെയിൻ ടെംപിൾ ലക്ഷ്യമാക്കി പോയി. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഈ ജൈന ക്ഷേത്രം. വെള്ളത്താൽ ചുറ്റപെട്ട അവിടേയ്ക്ക് ബോട്ടിലൂടെ മാത്രമേ എത്താനാകു .

  



അവിടെത്തിയപ്പോൾ ഞാൻ മാത്രമേയുള്ളു. ഒരു വള്ളത്തിൽ കയറാനുള്ള ആളുണ്ടെങ്കിലേ അവർ പോകൂ . മുഴുവൻ പൈസ കൊടുക്കാമെന്നു പറഞ്ഞാലും അവർ സമ്മതിക്കില്ല.ആരെങ്കിലും വരുന്നത് നോക്കി ഇരിക്കുമ്പോഴാണ് അമ്പലത്തിലേക്ക് പൂജ സാധനങ്ങൾ ആയിട്ട് ഒരാൾ പോകുന്നത്. അങ്ങനെ എനിക്കും ആളുടെ കൂടെ പോകാൻ പറ്റി. 



















ചെരുപ്പൂരി വേണം വള്ളത്തിൽ കയറാൻ. 


“ ഏതാ നാട് “


“കേരള”


ഞങ്ങൾ അമ്പലത്തിലെത്തി. 


നിറയെ മീനുണ്ട് ആ കുളത്തിൽ. 


തിരികെത്തിയിട്ട് ഞാൻ ആ കുളത്തിനു ചുറ്റും ഒന്ന് നടന്ന്. കുറേ ഫോട്ടോസൊക്കെ എടുത്തു ഞാൻ കർക്കളയിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ചതുർമുഖ ബസാഡി അടച്ചിട്ടിരിക്കുന്നു. നേരെ അടുത്തുള്ള ഗോമതേശ്വര പ്രതിമ കാണാൻ പോയി. അവിടെയും അങ്ങനെ ആരുമില്ല.












ഫോട്ടോസൊക്കെ എടുത്തു അവിടെ ഇരുന്നപ്പോൾ അവിടത്തെ ആൾ ആരോടോ ഫോണിൽ സംസാരിക്കുന്നു.ഹിന്ദിയിലാണ് സംസാരം.





“ചതുർമുഖ ബസ്ടി അടവാണല്ലേ ? “


“അതെ . അത് ഗവണ്മെന്റ് അല്ലല്ലോ നടത്തുന്നേ , ഇതും അതെ ഒരു കുടുംബമാണ് നടത്തിപ്പ്. അവർ രാവിലെ പൂജയൊക്കെ ചെയ്തിട്ട് അടച്ചിടും എന്നിട്ട് വൈകുന്നേരം തുറക്കും. ഇവിടെയും പൂജ രാവിലേ  മാത്രമേയുള്ളൂ. പൂജാരി വേറെ സ്ഥലത്തു പൂജ ചെയ്യാൻ പോകും.


ഇവിടെ ഗുജറാത്തിൽ നിന്നൊക്കെ ആൾകാർ വരാറുണ്ട്. അവർക്ക് പൂജാരിയുടെ ആവശ്യമില്ല, അവർക്ക് പൂജ ചെയ്യാനൊക്ക അറിയാം.ഇവിടെ ഞാൻ എപ്പോഴും ഉള്ളതുകൊണ്ട് ഇത് എപ്പോഴും ഓപ്പൺ ആയിരിക്കും “




ആളുടെ പേര് ആൽവാ എന്നാണ്. ക്രിസ്ത്യൻ ആണ്. എന്റെ നാട് കേരളം ആണെന്ന് അറിഞ്ഞപ്പോൾ 



“എന്റെ മോളുടെ husband മലയാളിയാണ്.. അവർ ഹിന്ദു ആണ്. ലവ് മാര്യേജ് ആയിരുന്നു “


“നാട്ടിൽ എവിടാ ? “


“കെ കൂട്ടിയാണ് , കാലിക്കറ്റ് ആണെന്നു തോന്നുന്നു , തിരുവനന്തപുരത്തിന് അടുത്താണ് “

“തിരുവനന്തപുരം ഏറ്റവും താഴെയാണ് കോഴിക്കോട് മുകളിലാണ്.”



“കൊല്ലം , കാസർഗോഡ് , കണ്ണൂർ, കോഴിക്കോട് , കോട്ടയം, ഇതൊക്കെയാണ് കെ കൂട്ടിയുള്ള ജില്ലകൾ, കൊല്ലമാണ് തിരുവനന്തപുരത്തിന് അടുത്തുള്ളത് .


“യെസ് കൊല്ലമാണ് എന്ന് തോന്നുന്നു”


ആൽവാ ചേട്ടനോട് യാത്ര പറഞ്ഞു ഞാൻ st ലോറൻസ് church കാണാൻ പോയി. ഏതാണ്ട് നാല് കിലോമീറ്ററുണ്ട് അങ്ങോട്ടേയ്ക്ക്. പള്ളിക്കു അകത്തു കയറി ഇരുന്നു. പിന്നെ ഇറങ്ങി നേരെ മുടിബിടിരിയിലേക്ക്. 








അവിടെ thousand pillar ജെയിൻ ടെംപിൾ കാണണം. അതിനു മുൻപേ എന്തെങ്കിലും കഴിക്കണം. രംഗനാഥ കഫേ എന്നൊരു പഴയ ചായക്കടയിൽ കയറി. പക്കോഡ, പരിപ്പുവട, സമോസ അങ്ങനെ പലതുമുണ്ട്. നല്ല പഴക്കമുള്ള കടയാണിത് . അവിടന്ന് ചായയും സമോസയും കഴിച്ചു വണ്ടി വിട്ടു.








thousand pillar ജെയിൻ ടെംപിൾ നോക്കി നടന്നു വഴി തെറ്റി പോയ വഴിക്കൊക്കെ ഒരു ജെയിൻ ടെംപിൾ കാണാൻ പറ്റുന്നുണ്ട് . ജെയിൻ കാശിയാണ് ഈ കർക്കല മുടിബിദിരി ഏരിയ ഒക്കെ.



Thousand പില്ലറിൽ കേറാൻ അഞ്ചു രൂപയാണ് ഫീസ്. പക്ഷേ മൊബൈൽ കൊണ്ടുപോകുന്നതിന് നൂറു രൂപ !!! 


കഴുത്തറപ്പൻ ചാർജ് . സാധാരണ കാമറയ്ക്ക് നല്ല ചാർജ് ഈടാക്കാറുണ്ട്. പക്ഷേ മൊബൈൽ കാമറയ്ക്കു നൂറു രൂപയൊന്നും എവിടെയും കണ്ടിട്ടില്ല. ഇത്രയും ദൂരം വന്നതല്ലെ ഫോട്ടോസ് എടുക്കാതെ പോകാൻ പറ്റില്ലല്ലോ. പൈസയും കൊടുത്തു അകത്തു കയറി. ചുറ്റും നല്ല പുല്ലുപിടിച്ചാണ് കിടക്കുന്നത്, ഇവർക്കിതൊന്നു വൃത്തിയാക്കി ഇട്ടൂടെ ? ഇത്രയും പൈസ വാങ്ങുന്നതല്ലേ ?














അവിടെ നിന്നും ഇറങ്ങി. ഇനി നേരേ മംഗലാപുരത്തേക്ക്.


മംഗലാപുരത്ത് എത്തി റൂമിൽ ചെക്ക് ഇൻ ചെയ്തു. നല്ല ഹോട്ടൽ. ഓഫറിൽ കിട്ടിയതാണ്. ഇത്ര നല്ല സെറ്റ് അപ്പ് ആണെന്നു അറിയില്ലാരുന്നു. 








റൂമിലെത്തി വിശ്രമിച്ചു. ഇനി  ഫുഡ് ടൂർ ആണ്. വീഡിയോസ് ഒക്കെ കണ്ടു ഒരു ലിസ്റ്റ് ഉണ്ടാക്കി. നേരെ അപ്പു ഷേട്ട് ന്റെ കടയിലേക്ക്. എഗ് സ്‌റ്റുംബ്ലർ , എഗ്ഗ് സ്പ്രിങ് റോൾ ഇതാണ് ഇവിടത്തെ സ്പെഷ്യൽ. കൂടാതെ എഗ്ഗ് കൊണ്ടുള്ള കുറേ  ഐറ്റംസുണ്ട്. കൂടെ ജ്യൂസും. സ്പ്രിങ് റോളും എഗ് സ്റ്റുമ്ബ്ലെരും ഞാൻ കഴിച്ചു. അസാധ്യ ടേസ്റ്റ്. ഇനിയും ഭക്ഷണം കഴിക്കാനുള്ളതുകൊണ്ട് ഞാൻ അതോടെ നിർത്തി. ഒരു ഷേക്കും കുടിച്ചു അവിടന്ന് നേരെ ബോണ്ട ഐസ് ക്രീം കഴിക്കാൻ പോയി. 



   





പഴയ ഒരു പ്രൊഫസർ ആണ് ഇത് നടത്തുന്നത്.ആദ്യം കരിക്കു കുടിക്കാൻ തരും. കുടിച്ചു കഴിഞ്ഞു അത് മുറിച്ചു കരിക്കിന്റെ തേങ്ങ കഷ്ണങ്ങൾ എല്ലാം എടുത്തു അതിലേക്ക് ഐസ് ക്രീമും പഴവും സിറപ്പും എല്ലാം ഇട്ടു തരും. 


“ഏതു ഫ്‌ളവർ ആണ് വേണ്ടത് ?


“സാറിന്റെ favorite ഏതാ ?


“എന്റെ ഗ്രീൻ ആപ്പിൾ വിത്ത് സ്റ്റൗബെറി , പിന്നെ മാങ്കോ ..”


“മംഗോ മതി.”


“എവിടുന്നാ ?”


“കേരള “


“അവിടെ എവിടെ ?”

“ഇടുക്കി “


ആൾക്ക് ഇടുക്കി അറിയില്ല 


“മൂന്നാർ അറിയില്ലേ ? മൂന്നാർ ഇടുക്കിയിലാണ് “ 


(ഞാൻ ഡൽഹിയിൽ ആയിരുന്നപ്പോൾ അവിടത്തെ നോർത്ത് ഇന്ത്യൻസിന്  ഇങ്ങനെയാണ്

ഞാൻ സ്ഥലം പറഞ്ഞു കൊടുത്തിരുന്നത് )


“ ആ ഒകായ്. ഞാൻ ഇന്ത്യയുടെ മൂന്നിലൊന്നു ഭാഗം കറങ്ങിയതാണ് “


ഐസ് ക്രീം അടിപൊളി ആയിരുന്നു. കരിക്കും പഴവും ഐസ് ക്രീമും നല്ല കോമ്പിനേഷൻ ആണ്.







അത് കഴിച്ചു ഇറങ്ങിയപ്പോൾ സൗമ്യ വിളിച്ചു. രണ്ടു കൊല്ലം മുൻപേ അഗസ്ത്യാർകൂടം ടൈമിൽ

പരിചയപ്പെട്ടതാണ് സൗമ്യയെ. സൗമ്യ അഗസ്ത്യാർകൂടം എന്നാണ് ഞാൻ സേവ് ചെയ്തിരിക്കുന്നത്.

എബി അഗസ്ത്യാർകൂടം എന്നാണ് ആൾ എന്നെ സേവ് ചെയ്തിരിക്കുന്നത്.


സൗമ്യ കൊല്ലംകാരിയാണ് . വിവാഹം കഴിച്ചിരിക്കുന്നത് ഇവിടെ നിന്നാണ്. കന്നഡികയാണ് ഭർത്താവ്.

ഞങ്ങൾ ഒരു പിസ്സ ഷോപ്പിൽ വച്ചു കാണാമെന്നു തീരുമാനിച്ചു. 





അങ്ങനെ രണ്ടു കൊല്ലമായിട്ട് പരിചയമുള്ള അവരെ ആദ്യമായിട്ട് നേരിട്ട് കണ്ടു. യാത്രകളെ പറ്റിയായിരുന്നു

സംസാരം മുഴുവൻ. പ്രശാന്തിനും പറയാനുണ്ടായിരുന്നത് പഴയ അഗുംബെയെ പറ്റിയാണ്. പ്രശാന്തോകെ 

2012 മുതൽ അഗുംബെ പോകുന്നതാണ്.റീൽസ് വന്നതിനു ശേഷം നാട്ടിൽ എവിടെയും പോകാൻ പറ്റാത്ത

അവസ്ഥ ആയി എന്നാണ് ഞങ്ങളുടെ മൂന്നു പേരുടെയും അഭിപ്രായം. കർണാടകയിൽ അത്ര തിരക്കായിട്ടില്ല.


അവിടെ നിന്ന് പിസയും കഴിച്ചു ഞങ്ങൾ പിരിഞ്ഞു. ഞാൻ ഹോട്ടലിൽ വണ്ടി വച്ചു അടുത്തുള്ള സിറ്റി സെന്റർ

മാളിലേക്ക് നടന്നു. അതൊക്കെ കണ്ടു തിരികെ റൂമിലെത്തി കിടന്നു. 



രാവിലെ നേരേ പോയത് താജ് മഹൽ കഫേയിലേക്കാണ്. തീക്ക് റൊട്ടിയും (ലേശം എരിവുള്ള പൂരി)

manglore buns ഉം കഴിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കാണ് ട്രെയിൻ. പന്ത്രണ്ടിന് റൂമിൽ നിന്നിറങ്ങണം. 

  





റൂമിൽ നിന്നിറങ്ങി നേരെ ആന്ധ്ര ഹോസ്സിലേക്ക് പോയി. ആന്ധ്ര ബിരിയാണി എന്റെ ഒരു weakness ആണ്.

വയറു നിറയെ ബിരിയാണിയും കഴിച്ചു നേരെ പബ്ബാസ് ഐസ് ക്രീം ഷോപ്പിലേക്ക്.

Manglore ഇന്ത്യയുടെ ഐസ് ക്രീം കാപിറ്റൽ ആണ്. എനിക്കത് പുതിയ അറിവായിരുന്നു.

പക്ഷേ പബ്ബാസിലെ തിരക്ക് കണ്ടപ്പോ കാര്യം മനസിലായി. നല്ല തിരക്ക്. ഞാൻ ഒറ്റയ്ക്ക് ആയതുകൊണ്ട്

വേഗം സീറ്റ് കിട്ടി. 


  





ചോക്ലേറ്റ് ഡാഡ് എന്ന ഐസ് ക്രീമും കഴിച്ചു അവിടെ ഇരുന്നു. ഇനിയുമുണ്ട് കുറേ സമയം.

പക്ഷേ ആകെ മടുത്തു. രാവിലെ മുതൽ കഴുത്തിന് പുറകിൽ നല്ല വേദനയുണ്ട്. വണ്ടി ഓടിച്ചതുകൊണ്ടാണോ

അതോ കിടന്ന പൊസിഷൻ കാരണമാണോ എന്നറിയില്ല.അതുകൊണ്ട് ഇനി എവിടെയും പോണില്ല. വണ്ടി തിരികെ കൊടുത്തു നടന്നു സ്റ്റേഷനിൽ എത്തി.


വെയ്റ്റിങ് റൂമിലിരുന്നു ബുക്ക് വായിച്ചു സമയം കളഞ്ഞു. അഞ്ചരയ്ക്ക് ട്രെയിൻ എത്തി.കോഴിക്കോട് കഴിഞ്ഞപ്പോൾ ഞാൻ കിടന്നു.





No comments

Powered by Blogger.