Agasthyarkoodam Trekking 2023 | Trivandrum | Kerala
കഴിഞ്ഞ തവണ അഗസ്ത്യാർകൂടം പോയ ബ്ലോഗ് വായിക്കാം click here
അവൾ ഇടയ്ക്കു വിളിക്കാം അത് ബ്ലോഗിൽ എഴുതണം എന്നും പറഞ്ഞു.
“അവിടെ റേഞ്ച് ഇല്ല സൈ, നീ വിളിക്കാൻ ശ്രമിച്ചു എന്ന് എഴുതാം”
“അതെങ്കിൽ അത് “
“അല്ലെങ്കിൽ നീ നാളെ എന്നെ അഞ്ചു മണിക് വിളിച്ചു എണീപ്പിക് , ഞാൻ അതെഴുതാം “
“ശെരി,വിളിക്കാം “
രാവിലെ അലാറം അടിച്ചു എണീറ്റപ്പോൾ സൈയുടെ മെസ്സേജ് ഉണ്ട്.
“ഞാൻ കിടക്കുവാ എണീക് “ എന്ന് , ഒരു മൂന്നരയ്ക്കു അത് അയച്ചിട്ട് അവളുറങ്ങി.
ഞാൻ എണീറ്റ് അരവിന്ദിനെ വിളിച്ചു.ജെസ്വിൻ നേരത്തെ എണീറ്റിരുന്നു. കുളിച്ചു ഫ്രഷായി ബാഗ് എടുത്തു നോക്കിയപ്പോൾ ഒട്ടും ഭാരമില്ല. കഴിഞ്ഞ തവണ നല്ല weight ഉണ്ടായിരുന്നു.
“ഇനി എന്തെങ്കിലും മറന്നോ ?”
ജെസ്വിൻറെ ബാഗിനും weight ഇല്ല എന്നു പറഞ്ഞു.
മേനോത്തിയെയും (ലക്ഷ്മി ) കൂട്ടി അരവിന്ദും നന്ദു ചേട്ടനും (വിഷ്ണു ) കവടിയാർ എത്തി. നന്ദു ചേട്ടന്റെ കാറിലാണ് ഞങ്ങൾ പോകുന്നത്.
വഴിയിൽ ചായ കുടിക്കാൻ നിർത്തി.
പണ്ട് ഇതേവഴി ഞങ്ങൾ തെങ്കാശി പോയപ്പോൾ മേനോത്തി വാൾ വച്ചിരുന്നു. അതുകൊണ്ട്ഇ ത്തവണ ഉറങ്ങാമെന്നാണ് ആളുടെ പ്ലാൻ. എങ്കിലും ഉറക്കം വരുന്നില്ല.
“ഉറങ്ങിയില്ലെങ്കിൽ ഞാൻ ഉണ്ണിയാർച്ച ആവും “ ( വാൾ )
അരവിന്ദ് : “പറഞ്ഞാൽ മതി റോഡിൽ കളമൊരുക്കാം”
വിതുരയും കഴിഞ്ഞു ഞങ്ങൾ കാട്ടിലേക്കു കയറി
മേനോത്തി : “ ഗയ്സ് നമ്മൾ വൈൽഡ്ലൈഫ് sanctuary ൽ എത്തി.”
“ ഇക്കോ സെൻസിറ്റീവ് സോണിൽ താമസിക്കുന്ന ജെസ്വിനോട് ആണോ മേനോത്തി ഇത് പറയുന്നേ “ ? ( ആൾടെ പഴയ വീട് ESZ ൽ ആണ് )
ഞങ്ങളുടെ മുൻപിൽ രണ്ടു പേര് ബൈക്കിൽ പോകുന്നുണ്ട്.
അരവിന്ദ് : "അവരെ പരിചയപ്പെടാം. അന്ന് ഞങ്ങൾ രണ്ടാം ദിവസമാണ് എല്ലാരേയും പരിചയപ്പെട്ടത്. ഒന്നാം ദിവസം ഗ്രൂപ്പ് ആയി ഒറ്റയ്ക്കു പോയി."
ജെസ് : "ഗ്രൂപ്പ് ആയി ഒറ്റയ്ക്കു പോയി അല്ലേ ? "
ഞാൻ : "അതേ അരവിന്ദാ നീ ഒറ്റയ്ക്കാ വന്നേ" ( അവൻ കുറേ ദൂരം ഒറ്റയ്ക്കാണ് അന്ന് നടന്നത് )
റോഡിൽ കാണുന്ന അരുവികളിലൊന്നും വെള്ളമില്ല എന്ന് അരവിന്ദ് പറഞ്ഞു.ട്രെക്കിങ്ങിന്റെ ഇടയ്ക്കു അരുവിയിൽ നിന്നാണ് വെള്ളം എടുക്കുന്നത്. വെള്ളമില്ലെങ്കിൽ പണി കിട്ടും
ഇടയ്ക്കൊരു അരുവി കണ്ടു.
"അരവിന്ദാ വെള്ളം കണ്ടോ ? "
അരവിന്ദ് :"നല്ല തണുപ്പാ കേട്ടോ"
ജെസ് : "നീ തൊട്ടു നോക്കിയോ ?"
അരവിന്ദ് : "അല്ല, തണുപ്പായിരിക്കൂലോ"
ഞങ്ങൾ ഏതാണ്ട് എട്ടു മണിക്ക് ബോണക്കാട് ഫോറെസ്റ് ഓഫീസിലെത്തി.പാസ് കൊടുത്തു ബ്രേക്ഫാസ്റ് വാങ്ങാനുള്ള ടോക്കൺ വാങ്ങി. പൂരിയും കടലയുമാണ് കഴിക്കാനുള്ളത്. അത് കിട്ടാൻ ലേറ്റ് ആയപ്പോൾ ഞങ്ങൾ പോയി വടി വാങ്ങി. പതിനഞ്ചു രൂപയാണ് ഇത്തവണ വില.പണ്ട് പത്തു രൂപയായിരുന്നു.
പൂരിയും കടലയും കഴിച്ചു.ഞങ്ങൾ ഉച്ചയ്ക്കുള്ള ചോറും വാങ്ങി ബാഗിൽ വച്ചു .
ഓഫീസർ ഷിബു സർ പേര് വിളിക്കുന്നത് അനുസരിച്ചു നമ്മൾ ഐഡി കാർഡ് കാണിച്ചു verify ചെയ്യണം . ഞങ്ങളുടെ പേര് വിളിച്ചിട്ടില്ല.
ഇതിന്റെ ഇടയിൽ ജെസ് ഗ്ലോവ് എടുത്തു ഒരെണ്ണം മേനോത്തിയ്ക്കു കൊടുത്തു. ഒരെണ്ണം അവനും ഇട്ടു.
മേനോത്തി : “ ചാച്ചന് (ജെസ് ) ഇടതാ കിട്ടിയേ ",,,
ഞാൻ : "ചാച്ചന്റെ അച്ഛൻ ലെഫ്ട് (കമ്മ്യൂണിസ്റ്റ്) ആണല്ലോ സൊ കുറച്ചു ഇടത് സ്വാധീനം ഉണ്ട്"
മെൻസ് : "അത് നന്നായിരുന്നു."
അഗസ്ത്യാര്കൂടം ട്രെക്കിങ്ങിനു കഴിഞ്ഞ വർഷമാണ് ആദ്യമായി വന്നത്. ഞാനും ജെസ്വിനും പ്രണവും അരവിന്ദും ക്രിസ്റ്റിയും. ഇത്തവണ പ്രണബ് ദാ യുടെ കാൽ ഫുട്ബാൾ കളിയ്ക്കിടെ അരവിന്ദൻ ചവിട്ടിയോടിച്ചതു കൊണ്ട് പ്രണബ് ദ ഇത്തവണയില്ല.ക്രിസ് ഉം ഇല്ല. പകരം മേനോത്തിയും അരവിന്ദിന്റെ ഏട്ടൻ നന്ദു ചേട്ടനും ആണ് വരുന്നത്.
ടിക്കറ്റ് എടുക്കാൻ ഞാനും പ്രണബ് ദായും ഒരുമിച്ചു ശ്രമിച്ചു. എനിക്ക് പേയ്മെന്റിൽ ഇഷ്യൂ വന്നെങ്കിലും പ്രണബ് ദായ്ക്ക് കിട്ടി.അങ്ങനെ ട്രെക്കിങ്ങിനു വന്നില്ലെങ്കിലും പ്രണബ് ദാ ഇത്തവണത്തെ യാത്രയിൽ പ്രധാന പങ്കു വഹിച്ചു. പോരാത്തതിന് മേനോത്തിയ്ക്കു ബാഗും തൊപ്പിയും എല്ലാം പ്രണബ് ദാ ആണ് കൊടുത്തത്.
കഴിഞ്ഞ തവണ പോകുന്നതിനു മുൻപേ നടന്നു പ്രാക്ടീസ് ചെയ്തെങ്കിലും ഇത്തവണ ഒന്നും ഉണ്ടായില്ല.അരവിന്ദ് ഇടയ്ക്കൊന്നു കളിക്കാൻ പോയി കാലിനു പണി കിട്ടി വീട്ടിൽ കിടന്നു. പ്രണബ് ദായുടെ പ്രാക്ക് ആയിരിക്കുമെന്ന് ഞങ്ങൾ പറഞ്ഞു. എങ്കിലും അരവിന്ദൻ വരാൻ തന്നെ തീരുമാനിച്ചു.
ഒന്നാം ദിവസം ബോണക്കാട് ഓഫീസിൽ നിന്നും ഒരു പതിനഞ്ചു കിലോമീറ്റർ നടന്നു അതിരുമല കാമ്പിലെത്തും.രണ്ടാം ദിവസം രാവിലെ എണീറ്റ് അഗസ്ത്യാര്കൂടം കയറി തിരികെയെത്തി ക്യാമ്പിൽ കിടക്കും. മൂന്നാം ദിവസം ക്യാംപിൽ നിന്ന് തിരികെ ബോണക്കാട് ഓഫീസിലേക്ക് മടക്കം. ഇതാണ് പ്ലാൻ.
കഴിഞ്ഞ തവണ പരിചയപ്പെട്ട തൊടുപുഴക്കാരൻ മധു ചേട്ടൻ ഇടയ്ക്കു വിളിക്കാറുണ്ടായിരുന്നു. ഇത്തവണയും ആളുണ്ട്. അവർക്കു ഫെബ്രുവരി ഏഴാം തീയതിയാണ് കിട്ടിയത്. ഞങ്ങൾക്ക് എട്ടാം തീയതിയും. അതുകൊണ്ട് ക്യാംപിൽ വച്ചു കാണാൻ സാധിക്കും.
തലേ ദിവസം ഷൂവും ശെരിയാക്കി ഞങ്ങൾ ഡെക്കാത്ലോണിൽ പോയി.വേണ്ടതൊക്കെ വാങ്ങി റെഡി ആയി. എല്ലാം പാക്ക് ചെയ്തു വച്ച് കിടന്നു.
…………
(ചാച്ചൻ, ജെസ് എന്നറിയപെടുന്നതെല്ലാം ജെസ്വിൻ ആണ്, മേനോത്തി, മേൻസ് , ഉണ്ണി എന്നൊക്കെ അറിയപ്പെടുന്നത് ലക്ഷ്മി ആണ്, മാൽത്തൂസ് ഞാൻ ആണ് , ഊക്കൻ അരവിന്ദൻ (അരവിന്ദ് uk ), നന്ദു ചേട്ടനാണ് വിഷ്ണു )
ഏതാണ്ട് ഒൻപതര ആയപ്പോൾ ഞങ്ങളുടെ പേര് വിളിച്ചു.എന്റെ പുരാതനമായ ആധാർ കാർഡ് കണ്ടിട്ട് അവിടത്തെ ലേഡി ഓഫീസർക്ക് പുച്ഛം .
“കുറച്ചധികും ഉപയോഗിച്ചു അതുകൊണ്ടാണ് “
“ജനിച്ചിട്ട് കുറേ കാലം ആയി കാണുമല്ലേ “
“അങ്ങനെയും പറയാം “
പ്ലാസ്റ്റിക് ,മറ്റു നിരോധന വസ്തുക്കൾ ഉണ്ടോ എന്ന് പരിശോധന നടത്തിയിട്ടേ നമ്മളെ കടത്തി വീടു .
മേനോത്തിയുടെ ഡ്രസ്സ് കളക്ഷൻ കണ്ടു അവിടെ സ്ഥിരതാമസമാക്കുവാണോ എന്ന് ഒരു സാർ ചോദിച്ചു.
ഞങ്ങൾ അങ്ങനെ ട്രെക്കിങ്ങ് തുടങ്ങി.കഴിഞ്ഞ തവണ വന്നതായതുകൊണ്ട് വഴി അറിയാം.എവിടെയാണ് ബുദ്ധിമുട്ട് എന്നറിയാം.
“കുറെ ദൂരം പ്ലെയ്ൻ ആണ് മേൻസ് ….
“അപ്പോ ഇന്റഗ്രേറ്റ് ചെയ്തു സ്പേസ് ആക്കാലോ ?”
“അല്ല, പ്ലേയ്ന് കഴിഞ്ഞാൽ പിന്നെ ഹെലികോപ്റ്റർ ആണ്.”
.
.
.
.
.
ജെസ് : “കാനന ചായയിൽ ആടു മേയ്ക്കാൻ”…..
മേൻസ്: “ചായയോ ? കാട്ടിൽ ചായ ഉണ്ടോ ?”
ജെസ് : “ഉണ്ട്. കട്ടൻ ആവും പക്ഷേ”
മേൻസ്:”അതെന്താ കാട്ടിൽ പശു ഇല്ലേ കാട്ടു പശു ?”
.
.
.
.
.
ഞങ്ങൾ അരുവികൾ ഓരോന്നായി ക്രോസ് ചെയ്തു നടന്നു. ഇടയ്ക്കു ചില ടീമിനെ overtake ചെയ്തു.
അട്ടയാർ എത്തുന്നതിനു മുൻപേ agasthyarkoodam
കാണാനാവും. മേനോത്തിയ്ക്ക് അത് കാണിച്ചു കൊടുത്തു.
കഴിഞ്ഞ തവണ ചോറുണ്ടത് കുറച്ചു നേരത്തെ ആയതുകൊണ്ട് ഇത്തവണ അട്ടയാർ എത്തിയിട്ട് മതിയെന്ന് തീരുമാനിച്ചിരുന്നു. അരവിന്ദനും നന്ദു ചേട്ടനും പുറകെ ആണ് വരുന്നത്. അട്ടയാർ എത്തിയപ്പോൾ ഞങ്ങൾ അവർക്കു വേണ്ടി വെയിറ്റ് ചെയ്തു.
ചോറുണ്ടു ഞങ്ങൾ കുറച്ചു നേരമിരുന്നു . സാമ്പാറിന് നല്ല പുകമണം ഉണ്ടായിരുന്നു.
“മേൻസ്, ഇവിടെ റേഞ്ച് ഉണ്ട് , ഫോറെസ്റ് റേഞ്ച് ആയതുകൊണ്ട് ആവുമല്ലേ ? “
ഇനിയാണ് ഒന്നാം ദിവസത്തിലെ ബുദ്ധിമുട്ടുള്ള ഭാഗം. ഇനി കുറച്ചു ദൂരം പുൽമേടുകളിലൂടെയാണ് . നല്ല വെയിൽ ഉള്ളതുകൊണ്ട് മടുക്കും. അത് കഴിഞ്ഞാണ് മുട്ടിടിച്ചാൽ മല എന്നറിയപ്പെടുന്ന നല്ല സ്ലോപ് ഉള്ള കുന്ന്.
ഹൈഡ്രേഷൻ പൌഡർ കലക്കി എല്ലാരും വെള്ളം നിറച്ചു.
കുറച്ചു ദൂരം കഴിഞ്ഞപ്പോ മേനോത്തിയെയും ജെസ്സിനെയും ഞാൻ കടത്തി വിട്ടു. നന്ദു ചേട്ടനും അരവിന്ദും പുറകെ വരുന്നതേയുള്ളു.
ഞാൻ ഒറ്റയ്ക്കായി നടത്തം . പല ഗ്രൂപ്പിന്റെയും സ്പീഡ് കുറഞ്ഞു. ഞാൻ കുറച്ചു പേരെ overtake ചെയ്തു. ബുദ്ധിമുട്ടാണെങ്കിലും നല്ല കാഴ്ചകൾ കണ്ടു തുടങ്ങുന്നത് ഇപ്പോഴാണ്.
ഇടയ്ക്കൊരു പ്രായമായ അപ്പൂപ്പൻ വിശ്രമിക്കുന്നു.കയ്യിൽ വടിയുമില്ല. ഒരു സ്ലിപ്പേറും ഇട്ടു കേറി വന്നിട്ട് കൂടെയുള്ളവരെ നോക്കി ഇരിക്കുവാണ് അപ്പൂപ്പൻ .പുൽമേട് കഴിയാറാവുമ്പോ കാണുന്ന അരുവി കഴിഞ്ഞാൽ വെള്ളം കിട്ടാൻ സാധ്യതയില്ല.ഞാൻ വെള്ളം നിറച്ചു. കുറച്ചു കഴിഞ്ഞു കുടിക്കാൻ നോക്കുമ്പോൾ അതിലൊരു മീൻ.
വെള്ളം കളയാനും തോന്നുന്നില്ല എന്നാൽ കുടിക്കാനും വയ്യ. ഗതി കേട്ടാൽ കുടിക്കാനൊരു എനർജി ഡ്രിങ്ക് ബാഗിലുണ്ട്.
ഒരു കയറ്റം കയറിയപ്പോൾ മേനോത്തിയും ജെസ്വിനും അവിടെ നിപ്പുണ്ട്.
മീൻ അല്ല ഒരു Tadpole ആണെന്ന് അപ്പോഴാണ് മനസിലായത്.
അവരുടെ കയ്യിൽ നിന്നൊരു കവിൾ വെള്ളം കുടിച്ചു ഞാൻ എന്റെ വെള്ളം കളഞ്ഞു.
ജെസ്വിന് കാലിൽ മസിൽ കയറി. അതുകൊണ്ട് അവരുടെ സ്പീഡ് കുറഞ്ഞു. നിരങ്ങി നിരങ്ങി ഞാൻ അവരുടെ പുറകെ പോയി.
ഈ മുട്ടിടിച്ചാൽ മല കയറി കഴിഞ്ഞാൽ പിന്നെ സുഖമാണ് നടക്കാൻ , ഉടനെ ക്യാമ്പിലുമെത്തും
ജെസ്വിൻ കാലൊക്കെ കെട്ടി വച്ചു .
മേൻസ് : “ എവിടെയാണ് ആ ബുദ്ധിമുട്ടുള്ള കയറ്റം ?” !!!!!!
ആൾക്ക് ഇതൊന്നും ഒരു സീനല്ല.
രണ്ടു ചീത്ത പറയാനുള്ള ആരോഗ്യം ഇല്ലാത്തതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.
ഇടയ്ക്കൊരു ശബ്ദം കേട്ടിരുന്നു. അതിനെ പറ്റി സംസാരിച്ചു കൊണ്ട് നടന്നപ്പോൾ വീണ്ടും അത് കേട്ടു . കരികുരങ്ങിന്റേത് ആണെന്നു പിന്നാലെ വന്ന ഗൈഡ് പറഞ്ഞു.
ഏതാണ്ട് രണ്ടര ആയപ്പോൾ ഞങ്ങൾ ക്യാമ്പിലെത്തി. കഴിഞ്ഞ തവണ പായ വിരിച്ചാണ് കിടന്നിരുന്നത്.ഇത്തവണ ബെഡ് ഉണ്ടെന്ന് ഫേസ്ബുക് വഴി അറിഞ്ഞിരുന്നു. പക്ഷേ രണ്ടു ബെഡിൽ മൂന്ന് പേര് കിടക്കണമത്രേ.
സ്ത്രീകൾക്കുള്ള ഷെഡിൽ മേനോത്തിയെ ആക്കി ഞങ്ങൾ പണ്ട് കിടന്ന അതെ ക്യാമ്പിലെത്തി ബാഗ് വച്ചു .
തോർത്തൊക്കെ എടുത്തു നേരെ കുളിക്കാൻ പോയി.ഇപ്പോ പോയില്ലെങ്കിൽ തിരക്കാവും. നല്ല ഐസ് പോലത്തെ വെള്ളം. പയ്യെ പയ്യെ അതിലിറങ്ങി.ഇടയ്ക്കു മുങ്ങി.തണുപ്പുകൊണ്ട് കയ്യിലെ രോമമെല്ലാം എഴുന്നേറ്റു.
"രോമാഞ്ചം കണ്ടല്ലോ , ഇനിയിപ്പോ തിയേറ്ററിൽ പോയി പൈസ കളയണ്ട "
ക്ഷീണമൊക്കെ പോയി.
തിരികെ വന്നു തുണി ഉണങ്ങാനിട്ടു.
“ജെസ് ഇവിടെ വരുന്നതിൽ കൂടുതലും വീണ്ടും വീണ്ടും വരുന്നവരാണ്, കാണുന്നതിൽ എല്ലാവരും പണ്ട് വന്നപ്പോ, കഴിഞ്ഞ തവണ…… എന്നൊക്കെ പറയുന്നുണ്ട്. നമ്മളും ഇപ്പൊ രണ്ടാമത് ആയില്ലേ ?”
ക്യാമ്പിൽ പലരും കിടന്നുറങ്ങുണ്ട്.അതിലൊരു തല കണ്ടു ഞാൻ അത് മധു ചേട്ടൻ ആകുമെന്ന് കരുതി. ഒരു കട്ടൻ കിട്ടുമോ എന്നറിയാൻ കാന്റീനിലേക്ക് ചെന്നു . അപ്പോ ദാ വരുന്നു മധു ചേട്ടനും ഗ്രൂപ്പും.ഞങ്ങൾ അവിടെ നിന്നു കുറേ സംസാരിച്ചു.
കഴിഞ്ഞ തവണ മധു ചേട്ടനും സുരേഷേട്ടനും ജൈസൺ ചേട്ടനുമായിരുന്നു. ജൈസൺ ചേട്ടൻ മടുത്തു ഇറങ്ങാൻ ടൈം എടുത്തു. പക്ഷേ പോകാൻ ലേറ്റ് ആയെന്നും പറഞ്ഞു അങ്ങേര് പിണങ്ങി (!!!!!) അതുകൊണ്ട് ആളിത്തിവണ ഇല്ല. പകരം രണ്ടാളേ കൊണ്ടുവന്നിട്ടുണ്ട്.
ഒരു ബർമുഡയും ഷർട്ടും തലയിൽ ഒരു തോർത്തും ഒരു ചെരിപ്പും. Sweater ഉം വേണ്ട, ഷൂസും വേണ്ട ഒന്നും വേണ്ട. കൂടുതൽ തണുത്താൽ മുണ്ടൂരി പുതയ്ക്കും എന്നാണ് ആൾടെ ലൈൻ.
മധു ചേട്ടൻ : “ഒരു രണ്ടു കൊല്ലം കഴിഞ്ഞാൽ വാർധ്യക്യ പെൻഷന് അപേക്ഷിക്കാം” .
“അപ്പോ പ്രായം അന്പത്തിയെട്ട് ആയല്ലേ “?
ജെസ് : “ഇതൊക്കെ ഒരു പ്രായമാണോ ?”
മധു ചേട്ടൻ : “ഇവനെയങ്ങു കൊല്ല് “
“മധു ചേട്ടൻ കഞ്ഞി കുടിക്കുന്നില്ലേ ?
“ഇല്ല 150 രൂപ കൊടുക്കുന്നതല്ലേ ഇതും കൂടെ ചേർത്ത് രാത്രി കുടിക്കാം “
സമയം നാലുമണിയായി.ഞങ്ങൾ കട്ടൻ കാപ്പി കുടിച്ചു.
മധു ചേട്ടൻ ഒക്കെ കിടക്കുന്ന സ്ഥലത്തേക്കു ഞങ്ങളോട് നാളെ മാറാൻ പറഞ്ഞു.അവർ നാളെ ബോണക്കാടിലേക്ക് പോകുമ്പോ ഞങ്ങൾ ബാഗ് വയ്ക്കാമെന്ന് കരുതി.
നാട്ടുകാരുടെ കൂടെ ബസിനു തിരുപ്പതി, പിന്നെ ദുഖവെള്ളിക്കു വയനാട് ചുരം കയറുക ഇതൊക്കെ ആണ് മധു ചേട്ടന്റെ അടുത്ത പരിപാടികൾ. കുടജാദ്രിക് പോകണമെന്നുണ്ടെങ്കിലും ദേവി വിളിക്കുമ്പോ പോകാമെന്ന പ്ലാൻ ആണ്.
“അവിടെ(വയനാട് ചുരം ) കഞ്ഞി മിച്ചം വന്നാൽ വിളിച്ചു ചോദിക്കും. ഇത്തവണ വന്നില്ലയോ എന്ന് “
ഞങ്ങൾ അരുവിയുടെ അടുത്തുള്ള പാറയിൽ പോയിരുന്നു. ഒരു സാംസങ് അൾട്രാ ഫോൺ ഉണ്ടായിരുന്നെങ്കിൽ കാട്ടിലേക്ക് സൂം ചെയ്തു നോക്കിയാൽ എന്തേലും കാണാമായിരുന്നു.
“ഒന്ന് ഇരുപത്തി അഞ്ചാണ് വില “
സുരേഷേട്ടന് ഇതിനെക്കുറിച്ചൊക്കെ നല്ല വിവരമാണ്. സുരേഷേട്ടന്റെ മാമൻ ആണ് മധു ചേട്ടൻ. പക്ഷേ “മധു അങ്കിൾ” എന്നാണ് അങ്ങേര് വിളിക്കുന്നത്.
ഞങ്ങൾ ഇതുവരെ പോകാത്ത സ്ഥലത്തേക്ക് നടന്നു.മധു ചേട്ടനും സുരേഷ് ചേട്ടനും പുറകേ വന്നു.
നല്ല കാറ്റാണ്. അവിടെ എവിടെയോ റേഞ്ച് കിട്ടിയപ്പോൾ സുരേഷ് ചേട്ടൻ പണി തുടങ്ങി.
അഗസ്ത്യാർകൂടം ട്രെക്കിങ്ങ് എന്ന ഫേസ്ബുക് ഗ്രൂപ്പിലെ മെയിൻ താരം സുരേഷേട്ടനാണ്. ട്രെക്കിങ്ങിനെ പറ്റി എന്ത് സംശയവും തീർത്തു കൊടുക്കുന്നത് സുരേഷേട്ടനാണ്.
“പുതിയ സ്ഥലം കണ്ടു പിടിച്ചു എന്ന് ഗ്രൂപ്പിൽ മെസ്സേജ് ഇടുമായിരിക്കും പഹയൻ “
മധു ചേട്ടന്റെ ഫോട്ടോയുമെടുത്തു ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു.
തണുപ്പു പയ്യെ കൂടിയപ്പോൾ ഞങ്ങൾ തിരികെ ക്യാന്റീനിന്റെ അങ്ങോട്ട് പോയി. അരവിന്ദും നന്ദു ചേട്ടനും കുളിച്ചിട്ടു കാപ്പി കുടിക്കാൻ വന്നു.ഞാൻ ഒരു കാപ്പി കൂടി പറഞ്ഞു.
ഏഴായപ്പോൾ കഞ്ഞി കുടിക്കാൻ പോയി. പയർ എന്റെ ഫേവറിറ്റ് ആണ്. അത് രണ്ടു തവണ കൂടി വാങ്ങി. നാരങ്ങ അച്ചാറുമുണ്ട്.
കഴിഞ്ഞ തവണ വന്നപ്പോ അരവിന്ദൻ തിരിച്ചു ചെന്നിട്ടു പൊറോട്ടയും ബീഫും കഴിക്കണം എന്ന് എപ്പോഴും പറയുമായിരുന്നു.
“അരവിന്ദാ പൊറോട്ടയും ബീഫും കഴിക്കണ്ടേ ? “
ജെസ് : പൊറോട്ട അല്ല ബറോട്ട ..(അരവിന്ദൻ അങ്ങനെ ആണ് പറയുന്നത് )
രണ്ടുപേർ ചേർന്ന് ഒരു കഞ്ഞി കുടിക്കുന്നത് കണ്ടു . Unlimited ആയതുകൊണ്ട് വീണ്ടും ചോദിക്കാലോ . എന്താ ബുദ്ധി
കഞ്ഞി കുടിച്ചിട്ട് പിന്നേ എല്ലാരും വാന നിരീക്ക്ഷണത്തിലാണു . സാറ്റലൈറ്ററുകൾ പോകുന്നത് കാണാൻ സാധിക്കും. ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഒരുപാട് എണ്ണം പോകുന്നത് നോക്കി കുറേ നേരം നിന്നു .
അരവിന്ദ് : “ഗുയ്സ് ആ സ്റ്റാർ ന്റെ ഇടയിൽ മിന്നുന്നത് കണ്ടോ ?”
“കണ്ടു”
“അത് സ്റ്റാർ ആണ് “
“എണീച്ചു പോടേയ് , ഞങ്ങൾക്ക് അറിയില്ലാർന്നു “
ഉറങ്ങുന്നതിനു മുൻപേ ഞാൻ വാഷ് റൂമിൽ പോയി. ടോർച് അടിച്ചാണ് പോയത്. എന്തോ ഇഴയുന്നത് കണ്ടതും ഞാൻ ഒന്നുടെ അത് പാമ്പ് ആണോ എന്ന് നോക്കാൻ നിക്കാതെ മുൻപോട്ട് പോയി. തിരികെ ഓരോ സ്റ്റെപ് ഉം നോക്കി നോക്കി തിരികെ ക്യാമ്പിലെത്തി.
എനിക്കും ജെസ്വിനും ഏറ്റവും പേടി പാമ്പിനെ ആണ്. പാമ്പ് എന്ന് എഴുതി കാണിച്ചാൽ ഞങ്ങൾ ഓടും.
ഒൻപതു മണിക് ക്യാമ്പിലെ ലൈറ്റ് ഓഫ് ചെയ്യും.അതിനു മുൻപേ അരവിന്ദും നന്ദു ചേട്ടനും ജെസ്വിനും കിടന്നു. ഞാൻ ഒരു സിനിമ കണ്ടു കുറച്ചു നേരം ഇരുന്നു.പിന്നെ ഒരു ഒൻപതര ആയപ്പോൾ ഞാനും കിടന്നു.
‘കൂർക്കം വലി, അസ്ഥാനത്തുള്ള അലാറം ,വാതിൽ തുറക്കുന്നതിന്റെ ശബ്ദം, തണുപ്പ്’ ഇതൊക്കെ അതിജീവിച്ചു വേണം ഉറങ്ങാൻ.
രാത്രി ഒരു രണ്ടുമണിക്ക് എന്തോ ശബ്ദം കേട്ട് ഞാൻ എണീറ്റു . പിന്നെ ഒരു നാലുമണി ആയപ്പോൾ വേറെന്തോ ബഹളം.മധു ചേട്ടന്റെ ശബ്ദം ഒക്കെ കേൾക്കാം. പാമ്പ് എന്നും കേട്ടു . ബോധം ഇല്ലാത്തോണ്ടു ആവും ഞാൻ പേടിച്ചില്ല.
അഞ്ചു മണിക്ക് ലൈറ്റ് ഓൺ ചെയ്യുമെന്ന് പറയുമെങ്കിലും അതുണ്ടായില്ല.ടോയ്ലെറ്റിൽ നല്ല തിരക്കുണ്ടാവും. കഴിഞ്ഞ തവണ ഒരേ സമയം ക്യാംപിൽ നൂറു പേരാണ് ഉണ്ടാവുക. ഇത്തവണ അത് ഇരുനൂറ് ആണ്. അതുകൊണ്ട് തിരക്കിനുള്ള സാധ്യത കണക്കിലെടുത്തു ഞാൻ ടോർച്ചും അടിച്ചു പോയി.കുറച്ചു കഴിഞ്ഞപ്പോൾ ലൈറ്റ് വന്നു. തിരികെ എത്തി എല്ലാരേയും എണീപ്പിച്ചു.
ആറു മണി മുതൽ കട്ടൻ കാപ്പി കിട്ടും. അത് കുടിക്കാൻ ചെന്നപ്പോ മധു ചേട്ടനെ കണ്ടു. രാവിലെ അവരുടെ ബെഡിൽ പാമ്പ് കയറിയത്രെ. അതാണ് ബഹളം കേട്ടത്. അതും അണലി !!
ഒന്ന് തിരിഞ്ഞു കിടക്കാൻ എണീറ്റ സുരേഷേട്ടൻ ആണ് പാമ്പിനെ കണ്ടത്. ഒരു വടി കൊടുത്തു വച്ചപ്പോൾ അതിലേ കേറിപ്പോയെന്ന്.
“ഞങ്ങൾ ഇനി അങ്ങോട്ട് വരുന്നില്ല. പാമ്പ് വീണ്ടും വന്നാലോ “.
പാമ്പ് പകൽ കേറി ബെഡിന്റെ ഇടയിൽ കയറി കിടന്നതാവും.അഗസ്ത്യാർകൂടം കയറി തിരികെ വരുമ്പോൾ ബേടൊക്കെ നോക്കിയിട്ടേ ഇനി കിടക്കുന്നുള്ളൂ.
“ഈ സുരേഷേട്ടൻ എങ്ങനെ ആണ് ഇല്ലാത്തവണയും ടിക്കറ്റ് ഒപ്പിക്കുന്നത് ? “ എന്റെ സംശയം ഞാൻ മധു ചേട്ടനോട് ചോദിച്ചു.
“അവനു അക്ഷയ സെന്റർ ഒക്കെ ഉണ്ട്, ആ ദിവസം ഷട്ടറിട്ടു രണ്ടു കമ്പ്യൂട്ടറും തുറന്നു വച്ചിരിക്കും അങ്ങനെ അവൻ എടുക്കും “.
രണ്ടു കാലിലും എന്തൊക്കൊയോ വലിച്ചു കെട്ടി ചാച്ചൻ റെഡി ആയി.മൂവ് എല്ലായിടത്തും അപ്ലൈ ചെയ്തു അരവിന്ദും റെഡി.
ബ്രേക്ഫാസ്റ് ഉപ്പുമാവ് ആണ്. കഴിഞ്ഞ തവണ പുട്ട് ഉണ്ടായിരുന്നു. ഇത്തവണ ഓപ്ഷൻ ഇല്ല. പുട്ടിന്റെ സാധനകൾ തീർന്നു പോയത്രേ.ഏഴ് മണി കഴിഞ്ഞതും ഞങ്ങൾ ഇറങ്ങി.മധു ചേട്ടനോട് യാത്രയും പറഞ്ഞു അടുത്ത തവണ കാണാമെന്നു പറഞ്ഞു പിരിഞ്ഞു.
കുറച്ചു ദൂരം എളുപ്പമാണ് നടക്കാൻ.പിന്നെ നല്ല തണുപ്പുമുണ്ട്.
മേനോത്തി : നിങ്ങൾ ഈ കാണുന്ന കല്ല് ഇല്ലേ ? ഇത് ശെരിക്കും അവിടില്ല,യാഥാർഥ്യം അതല്ല
അതെന്താ ?
കൽ അല്ലേ (ഹിന്ദി ) ? ആജ് ആണെങ്കിൽ okay . ഇതിപ്പോ ഇന്നലെയോ നാളെയോ അല്ലേ ? അപ്പൊ കൽ അല്ല.
കഴിഞ്ഞ തവണ കുറേ പട്ടികൾ ഉണ്ടായിരുന്നു .ഇത്തവണ ക്യാമ്പിലേക്ക് വന്നപ്പോൾ ഒന്നിനെയും കണ്ടില്ല. ഇപ്പോ ഞങ്ങളുടെ കൂടെ ഒരെണ്ണമുണ്ട്. അരവിന്ദന്റെ കൂടെയാണ് നടപ്പ്.
"സ്നേഹം കൊണ്ടായിരിക്കില്ല അരവിന്ദാ, ഭക്ഷണം നിന്റെ കയ്യിലല്ലേ അതുകൊണ്ടാവും."
ഈ പട്ടി ഇന്നലെ മധു ചേട്ടന്റെ കൂടെ അഗസ്ത്യാർകൂടം കയറാൻ ഉണ്ടായിരുന്നു. ഒരാൾ ഒന്നര ചപ്പാത്തി കൊടുത്തപ്പോൾ അവൾ ഒരെണ്ണം എടുത്തോണ്ട് പോയി മണ്ണിൽ കുഴിച്ചിട്ടു, എന്നിട്ടു തിരികെ വന്നു ആ അര ചപ്പാത്തി കഴിച്ചു. മധു ചേട്ടൻ പറഞ്ഞതാണ് ഈ കഥ.
അവസാനത്തെ അരുവിയിൽ നിന്ന് ഞങ്ങൾ വെള്ളം നിറച്ചു.
“ നീ നടന്നോ അരവിന്ദാ “
“നീ അല്ലേ ടീം ലീഡർ നീ നടന്നോ “
“നിങ്ങളല്ലേ മെയിൻ , നിങ്ങൾ നടക്കിൻ … ഞാൻ നിരങ്ങി നിരങ്ങി അങ്ങെത്താം “
“നീ ഇതും ബ്ലോഗിൽ എഴുതണം കേട്ടോ “
“ഇങ്ങനൊരു സംഭവം നടന്നതേ ആരും അറിയില്ല ഊക്കാ “
ഊക്കൻ :“ ജെസ് , നമ്മൾക്ക് ഒരു യൂട്യൂബ് വീഡിയോ ഉണ്ടാക്കണം , solotravelstories exposed എന്നും പറഞ്ഞു. "
നാലഞ്ച് അരുവികൾ കഴിഞ്ഞാൽ പിന്നെ ഇല്ലിക്കാട് ആണ്. അവിടെയെത്തിയപ്പോൾ ഞാൻ സ്ലോ ആയി തുടങ്ങി. നാരങ്ങാ മിട്ടായിയും കഴിച്ചു വീണ്ടും കയറി തുടങ്ങി. ഇടയ്ക്ക് എപ്പോഴോ റേഞ്ച് കിട്ടി. പ്രണബ് ദായ്ക്കു മെസ്സേജ് അയച്ചു. മേനോത്തിയുടെ അമ്മയ്ക്കു വിവരം കൈമാറുന്നത് പ്രണബ് ദ വഴിയാണ്.
ഞാനും അരവിന്ദും നന്ദു ചേട്ടനും ആയി ഒരുമിച്ചു. ഗോഡ് ലെവൽ ട്രെക്കെർ മേനോത്തിയും കാലിൽ വേദനയും വച്ച് ചാച്ചനും കയറ്റം കയറി അങ്ങ് പോയി.
എന്റെ മുട്ടിനു ഇന്നലെ അവസാനം ആയപ്പോൾ ചെറിയ വേദന വന്നിരുന്നു. ഞാൻ ഡെക്കാത്ലോണിൽ നിന്ന് ഒരു നീ ക്യാപ് വാങ്ങിയിരുന്നു.അതും ഇട്ടാണ് ഇപ്പോ നടത്തം. എങ്കിലും വേദന കൂടി വരുന്നുണ്ട്. നന്ദു ചേട്ടന്റെ കയ്യിൽ നിന്ന് മൂവ് വാങ്ങി മുട്ടിൽ തേച്ചു. അവർ ആൾറെഡി ഒരു പാക്കറ്റ് തീർത്തു.പക്ഷേ സ്റ്റോക്ക് ഇനിയുമുണ്ട്. ഞാൻ അത് എടുത്തത് കണ്ടു ഊക്കന് സന്തോഷം ആയി, കഴിഞ്ഞ തവണ അവൻ മാത്രം ആണ് വോളിനി അടിച്ചത്. വോളിനിയുടെ മണമായിരുന്നു അവൻ അടുത്ത് വരുമ്പോൾ അതുകൊണ്ട് അവൻ ‘വോളിനി’ എന്നാണ് ലൈബ്രറിയിൽ അറിയപ്പെട്ടത്.
ഞാൻ മുട്ടിൽ തേച്ചപോൾ ആൾ ദേഹമാസകലം തേച്ചിട്ടാണ് നിക്കുന്നത് എന്നോർക്കണം.
ഇല്ലിക്കാട് കഴിഞ്ഞാൽ പിന്നെ കുറച്ചു ദൂരം പാറയാണ്. അവിടെ വച്ച് ഫോട്ടോ എടുത്തപ്പോ അരവിന്ദന്റെ തൊപ്പി പറന്നു പോയി.
അരവിന്ദ് : “അഗസ്ത്യമുനിയ്ക്കു എന്തെങ്കിലും കൊടുക്കണ്ടേ”
ജെസ്വിൻറെ ഫ്ലൂറസെന്റ് ബനിയൻ ആയതുകൊണ്ട് അകലെ നിന്നേ കാണാം . ഞങ്ങൾ പാറയും കയറി നടന്നു, പിന്നെ കുറെ ദൂരം നിരപ്പാണ് . കഴിഞ്ഞ തവണ കോട ഉണ്ടായിരുന്നതുകൊണ്ട് നല്ല രസമുണ്ടായിരുന്നു. ഇത്തവണ ആ ഒരു രസമില്ല. നിരപ്പിന്റെ അവസാനമാണ് പൊങ്കൽ പാറ . പണ്ട് ഇവിടെ തമിഴന്മാർ പൊങ്കൽ ഇടുവാർന്നു.പിന്നീട് കോടതി പൂജകൾ ഒക്കെ നിരോധിച്ചപ്പോഴാണ് അത് നിന്നത്. അവിടെ കാണുന്ന അരുവിയാണ് അവസാനത്തേത്.താമരഭരണി പുഴയുടെ ഉത്ഭവമാണ് അത്.
ചാച്ചനും മേൻസും അവിടെ ഞങ്ങൾക്ക് വേണ്ടി വെയിറ്റ് ചെയ്തു. ബ്രേക്ഫാസ്റ് അരവിന്ദന്റെ കയ്യിലാണ്. ഉപ്പുമാവും കഴിച്ചു വെള്ളവും കുടിച്ചു അവസാനത്തെ കയറ്റത്തിന് തയ്യാറെടുത്തു.
പട്ടിയ്ക്ക് ഉപ്പുമാവ് കൊടുത്തെങ്കിലും അവൾക്കു യാതൊരു താല്പര്യവുമില്ല.
ഇനി നല്ല ബുദ്ധിമുട്ടുള്ള ഭാഗമാണ്. പതിവുപോലെ മേനോത്തി കയറി കയറി പോയി. ചാച്ചൻ പുറകെയും. തണുപ്പുണ്ടെങ്കിലും വിയർത്തു തുടങ്ങി.jacket ഊരണമെന്നുണ്ട്.പക്ഷേ അത് കൈയിൽ പിടിക്കാൻ പറ്റാത്തോണ്ടു ഇട്ടോണ്ട് തന്നെ നടന്നു. ലിജോ ബ്രോയുടെ jacket ആണ്. കഴിഞ്ഞ പത്തു ദിവസത്തിൽ ഈ jacket രണ്ടാമതാണ് അഗസ്ത്യാർകൂടം കയറുന്നത്. ഒരു മാസം മുൻപേ ഗവിയ്കും പോയിരുന്നു.

ഞങ്ങൾ പയ്യെ കയറി. കയറു പിടിച്ചു കേറുന്ന ഭാഗം കാണുമ്പോൾ പേടി തോന്നുമെങ്കിലും അത് എളുപ്പമാണ്. കുറച്ചു കയറുമ്പോൾ താഴെ നമ്മൾ വന്ന വഴി കാണാം.
ജെസും മേനോത്തിയും ഒരു പത്തു ആയപ്പോൾ അവിടെത്തി. കൈയിൽ വെള്ളമില്ലാത്തതുകൊണ്ട് അവർ ഇലയിൽ ഇരുന്ന മഴത്തുളി വരെ നക്കിയെടുത്തു. ഒരു പത്തര ആയപ്പോൾ ഞാനും പുറകെ അരവിന്ദും നന്ദു ചേട്ടനും കയറി.
കൈയിലുള്ള വെള്ളം മുഴുവൻ ഞങ്ങൾ കുടിച്ചു തീർത്തു.
നല്ല കാറ്റാണ്.കാറ്റു ഇല്ലാത്ത സ്ഥലം മധു ചേട്ടൻ പറഞ്ഞു തന്നിരുന്നു. അവരുടെ കൂടെ കഴിഞ്ഞ മുപ്പത്തി മൂന്ന് വർഷമായി വരുന്ന ഒരാളുണ്ടായിരുന്നു. ഒരു മുണ്ടും തോർത്തും മാത്രമാണ് ആളുടെ വേഷം . അങ്ങനെ വന്നാലേ ഒരു സുഖമുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ ലൈൻ. അഗസ്ത്യമുനിയുടെ വിഗ്രഹം ഇരിക്കുന്ന സ്ഥലത്തേക്ക് പ്രേവശനമില്ല. അതിന്റെ അപ്പുറത്തു ഒരു കുളമുണ്ടെന്നും അങ്ങേരു പറഞ്ഞു കൊടുത്തിട്ടുണ്ട്.
കാറ്റില്ലാത്ത സ്ഥലത്തു നിന്ന് നോക്കിയാൽ ഒന്നാം ദിവസം വന്ന വഴിയും ക്യാമ്പും എല്ലാം കാണാം.
ഒരു ചേട്ടൻ എല്ലാം പറഞ്ഞു തന്നു.
“ആ കാണുന്നത് പേപ്പാറ ഡാം , പിന്നെ നമ്മൾ വന്ന വഴി, പിന്നെ കാണുന്നത് കോട്ടൂർ വഴി, നമ്മുടെ ക്യാമ്പിലേക് സാധനങ്ങൾ കൊണ്ടുവരുന്നത് ആ വഴിയാണ്. പിന്നെ കാണുന്നത് നെയ്യാർ ഡാം .”
“നിന്റെ കാലിനു പണി കിട്ടുമെന്നാ അരവിന്ദാ ഞാൻ കരുതിയേ
“
അരവിന്ദ് “ വല്യ സീൻ ആയില്ലേടാ “
മേൻസ്: ബ്ലൂ ടിക്ക് ആവണ്ട ( seen - bluetick ( കത്തിയോ ?) )
“അത് നന്നായിരുന്നു മേനോത്തി”
തിരിച്ചു ഞങ്ങൾ പാറയിലെത്തി .
എല്ലാരും കിടന്നു. മേനോത്തി ഇതിന്റെ ഇടയിൽ എവിടോ പോയി.ചാച്ചൻ ഇടയ്ക്കു കൂർക്കം വലിച്ചു. എന്നാൽ അത് റെക്കോർഡ് ചെയ്യാം എന്ന് കരുതിയപ്പോൾ പിന്നേ കേൾക്കുന്നില്ല.
ഞാൻ എണീറ്റ്.ഞാനും മേനോത്തിയും കുറച്ചു ഫോട്ടോസ് എടുത്തു.
ഞാനും അരവിന്ദും നന്ദു ചേട്ടനും കൂടെ ഫോട്ടോ എടുത്തു
“ മാൽത്തൂസ് ,,,, കുറച്ചു സ്പേസ് ഇട് “
“സ്പേസ് ഇടാൻ കീബോര്ഡ് എന്റെ കൈയിൽ ഇല്ല മേൻസ്, ഫോൺ തന്റെ കൈയിൽ അല്ലേ ? “
ചാച്ചൻ ഹർഭജൻ സിംഗ് തൊപ്പിയും കൂളിംഗ് ഗ്ലാസും വച്ചു ക്രിക്കറ്റ് താരത്തെപോലെ ആണ്.
“മേനോത്തി, നമ്മൾ ഇപ്പോ ഏതാണ്ട് ആയിരത്തി തൊള്ളായിരം മീറ്റർ ഉയരത്തിലാണ് “
മേനോത്തി : western ghats ന്റെ ആവറേജ് ഉയരം രണ്ടായിരം അല്ലേ ?
“ഒരു മയത്തിലൊക്കെ തള്ളെടോ “
900 മീറ്റർ എന്തോ ആണ്, രണ്ടായിരം അല്ല.
“ചിൽ മാൽത്തൂസ് ചിൽ “ ഒരു കുപ്പിച്ചില്ലു കഷ്ണം എടുത്തു കാണിച്ചു മേനോത്തി പറഞ്ഞു.
മേൻസ് : “ ദേ ഒരു റബർ ബാൻഡ് “
“അപ്പൊ ഇവിടെ മ്യൂസിക് ഉണ്ടാവുവോ ? “ (rubber ‘band ‘)
പതിനൊന്നേ മുക്കാൽ ആയപ്പോൾ ഞങ്ങൾ ഇറങ്ങി.അരവിന്ദും നന്ദു ചേട്ടനും താഴേക്ക് പോയി. ഞങ്ങൾ പയ്യേ ഇറങ്ങി.
റോപിൽ പിടിച്ചു ഇറങ്ങുമ്പോൾ ചാച്ചന്റെ പുറകെയാണ് മേനോത്തി ഇറങ്ങുന്നത്.
“ചാച്ചാ മൂവ് മൂവ് “
“ മൂവ് അരവിന്ദന്റെ കയ്യിലാ മേനോത്തി ……”
റോപ് എല്ലാം ഇറങ്ങി കഴിഞ്ഞപ്പോൾ അരവിന്ദും നന്ദു ചേട്ടനും അവിടെ നില്കുന്നു.
“ഓ നിങ്ങൾ താഴെ എത്തിയെന്നാ ഞങ്ങൾ കരുതിയേ ….”
റോപ്പ് കേറുന്നതിനു മുൻപേ വടി ഞങ്ങൾ ഒളിപ്പിച്ചു വച്ചിരുന്നു. ചാച്ചൻ എല്ലാരും കാണുന്ന പാറപുറത്താണ് ഒളിപ്പിച്ചു വച്ചതു. അത് തിരികെ വന്നപ്പോൾ കാണാനില്ല. പക്ഷേ പകരം അവിടെ വേറെ രണ്ടെണ്ണം കണ്ടു.
താഴേക്ക് ഇറങ്ങുമ്പോൾ ആദ്യമൊരു തള്ളു ചേട്ടനെയും ഗ്രൂപ്പിനെയും കണ്ടു. അങ്ങേര് തള്ളി മറിക്കുന്നുണ്ട്.
“അയാളുടെ മുൻപിൽ നിന്നാൽ മതി നടക്കേണ്ട, അയാൾ തള്ളുമല്ലോ “
അവരെ കടന്നു പോയപ്പോൾ ക്യാമ്പിൽ കണ്ടതിൽ ഏറ്റവും പ്രായം കൂടിയ അപ്പാപ്പനും വേറെ രണ്ടു പേരും ഇറങ്ങുന്നു. അപ്പാപ്പൻ കൊല്ലത്തു നിന്നാണ്. ഇന്നലെ കണ്ട അപ്പൂപ്പൻ തന്നെ.
ആളുടെ പണ്ടേയുള്ള ആഗ്രഹമായിരുന്നു അഗസ്ത്യാർകൂടം . പല കാരണങ്ങൾകൊണ്ട് നടന്നില്ല. പിന്നെ പാസ് കിട്ടാനായി ശ്രെമിച്ചെങ്കിലും അതും നടന്നില്ല. ഒടുവിൽ ഇപ്പോഴാണ് പാസ് കിട്ടിയത്
“അക്കാലത്തു ഇരുപത്തിയഞ്ചു രൂപയുമായി പേപ്പാറ ഓഫിസിൽ ചെന്നാൽ മതിയാർന്നു.ഇപ്പോഴാണ് ഈ പാസ് ഒക്കെ ആയതു.”
ഈ പ്രായത്തിലും തന്റെ ആഗ്രഹം നിറവേറ്റുന്ന അപ്പാപ്പൻ കൊള്ളാം .പിന്നെ നടക്കുന്ന ഒരു ചേട്ടൻ ഡിഗ്രിയ്ക്കു പഠിക്കുമ്പോൾ മുതൽ ശ്രമിക്കുന്നതാണ് ഇപ്പോഴാണ് ടിക്കറ്റ് കിട്ടിയത്.
അയാളും പറഞ്ഞു വരുന്നവരിൽ കൂടുതലും വീണ്ടും വീണ്ടും വരുന്നവരാണ് എന്ന്
“എല്ലാര്ക്കും അഡിക്ഷൻ ആണെന്ന് തോന്നുന്നു
“
താഴെ പൊങ്കൽ പാറ എത്തിയപ്പോൾ ഞങ്ങൾ വെള്ളം കുടിക്കാൻ ഇരുന്നു.കയ്യിലുള്ള ബിസ്കറ്റ് എടുത്തു കഴിച്ചു.
ജെസ് : “ ടാ , ആ അപ്പൂപ്പൻ നമ്മുടെ പാളയത്തെ സർബത് വിൽക്കുന്ന ആളെപോലെയില്ലേ ? “
“യെസ് , ശെരിയാണ് “
അരവിന്ദ് : “നമ്മുടെ പ്രതീക്ഷ എല്ലാം തെറ്റിച്ചുകൊണ്ട് ആദ്യം കയറിയത് കൊറ്റിയാണ് (മേനോത്തി )
”ജെസ് : “എനിക്ക് ഒരു ഡൌട്ട് ഉം ഇല്ലായിരുന്നു”
ഞാൻ : “എനിക്ക് മേനോത്തിയുടെ അമ്മയെ കണ്ടപ്പോഴേ മനസിലായത് ഇവരുടെ ജീൻ വേറെയാണ് എന്ന്”
ചെന്നൈ മ്യൂസിയം കാണാൻ പോയ ഞാനും അമ്മയും ഒരുപാട് നടന്നു. ആൾക്കൊരു മടുപ്പുമില്ല . “ദാ അവിടിരുന്നാൽ നല്ല ഫോട്ടോ എടുക്കാം “
ഏന്നും പറഞ്ഞു ഞാൻ ആളെ ഒരിടത്തു ഇരുത്തി . അങ്ങനെയാണ് ഞാൻ ഒന്ന് വിശ്രമിച്ചത് . ആളുടെ മോളും മോശവില്ലലോ . കൂടാതെ ബോട്ടണി ടീച്ചർ ലത സ് ന്റെ മകൾ ആയതുകൊണ്ട് വഴിയേ പോകുന്ന എല്ലാ ചെടികളെയും പറ്റി ഒരു ധാരണ മേനോത്തിയ്ക്കുണ്ട് .
പീക്കിലേക്ക് പോകുന്ന വഴിയിലെ അവസാനത്തെ കയറ്റമാണ് ഏറ്റവും ബുദ്ധിമുട്ട്. അവിടെ കയറിയപ്പോഴും മേനോത്തി ചാച്ചനോട് ചോദിച്ചത്രേ എവിടെയാണ് ബുദ്ധിമുട്ടുള്ള കയറ്റം എന്ന് !!!
“ഊക്കാ, ബാഗ് ഞാൻ എടുക്കണോ ? “
“വേണ്ടടാ ഇനി കുപ്പി മാത്രമല്ലേ ഉള്ളൂ “
“അതുകൊണ്ടാ ചോദിച്ചത് “
.
.
.
.
.
ഇനി താഴെ നെയ്യാർ പുഴ ഉത്ഭവിക്കുന്ന സ്ഥലമുണ്ട്. മധു ചേട്ടൻ അവിടെയൊക്കെ കുളിച്ചിരുന്നു.
“ ആരേലും ചോദിച്ചാൽ നീ അവിടെയൊക്കെ കുളിച്ചിട്ടുണ്ടോ എന്ന് തിരിച്ചു ചോദിക്കാമല്ലോ “ അതാണ് മധു ചേട്ടന്റെ ലൈൻ.
കുളിക്കാനുള്ള തോർത്തൊന്നും ഞങ്ങളുടെ കയ്യിൽ ഇല്ല. അതുകൊണ്ട് കാലു നനയ്ക്കാമെന്ന ധാരണയിൽ ഞങ്ങൾ ഷൂസൊക്കെ ഊരി വെള്ളത്തിൽ ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അവിടെ ഇരുന്നവർ പറഞ്ഞു താഴെ ആരെങ്കിലും വെള്ളം കുടിക്കാൻ നിറയ്ക്കും എന്ന്. അതുകൊണ്ട് ഞങ്ങൾ കയറി പാറയിൽ ഇരുന്നു.
പുറകെ വന്ന തള്ള് ചേട്ടനും രണ്ടു ചേച്ചിമാരും വെള്ളത്തിലിറങ്ങി .അപ്പൊ ആദ്യം ഞങ്ങളെ ഉപദേശിച്ചവർക്കു ഒന്നും പറയാനില്ല !!!
അതെന്താ അങ്ങനെ ?
എവറസ്റ്റ് കീഴടക്കിയ ഒരു ചേട്ടൻ ഉണ്ടായിരുന്നു. ആളിവിടെ നിന്ന് വേറെ റൂട്ടിൽ പോയാൽ ഒരു വെള്ളച്ചാട്ടം കാണാം എന്നൊക്കെ പറയുന്നുണ്ട്. അതിലെ പുഴ കടന്നാൽ കരമനയാർ എത്താം.
ഒരു ചേച്ചി വിചാരിച്ചത് കരമന എത്തുമെന്നാണ്
“അപ്പൊ അവിടെ എത്തിയിട്ട് വണ്ടി വിളിച്ചാൽ മതിയല്ലോ “ (ഹുഹുഹു )
വെള്ളച്ചാട്ടത്തിനു 600 മീറ്റർ ഉണ്ടെന്ന് ഒക്കെയാണ് അങ്ങേര് തട്ടിവിടുന്നത്.
ജെസ് : അറുനൂറോ ? ജോഗ് ഫാൾസിന് ഇല്ലാലോ അത്രയും ?
“ അറുന്നൂർ അടി ആവും ആൾ ഉദ്ദേശിച്ചേ “
അവർക്കു ഇറങ്ങാമെങ്കിൽ ഞങ്ങൾക്കും ഇറങ്ങാമല്ലോ ഞങ്ങൾ വീണ്ടും വെള്ളത്തിൽ ഇറങ്ങി. ഒരു ചേട്ടൻ ഭാര്യയെ എടുത്തു ഒരു ചെളിയുള്ള ഭാഗം ക്രോസ്സ് ചെയ്തു.
“നോക്കണ്ടാ, നിന്നെ ഞാൻ എടുക്കില്ല “
വേറൊരു ചേട്ടൻ ആൾടെ ഭാര്യയോട് പറഞ്ഞു.
ഞങ്ങൾ താഴേക്ക് ഇറങ്ങി. ഇനി ആ ഇല്ലിക്കാട് മുഴുവൻ ഇറങ്ങണം. എന്റെ മുട്ട് വീണ്ടും പണി തന്നു തുടങ്ങി. വീണ്ടും മൂവ് അപ്ലൈ ചെയ്തു. അവിടെ നന്ദു ചേട്ടന് റേഞ്ച് കിട്ടി, മേനോത്തിയുടെ അമ്മയെ വിളിച്ചു .
“ജെസ്സ് , സ്ഫടികം റിലീസ് ആയികാണുമല്ലോ “
“ആയിക്കാണും എന്റെ ഫ്രണ്ട് ന്റെ സ്റ്റാറ്റസ് കണ്ടിരുന്നു “
“നമ്മുക്ക് ടെലെഗ്രാമിൽ ഡൌൺലോഡ് ചെയ്തു കാണമെടാ “
മുട്ടിന്റെ വേദന കൂടി വന്നപ്പോൾ ഇടതു കാലിനു ബലം കൊടുത്തു പയ്യെ ഇറങ്ങി. എനിക്ക് റേഞ്ച് കിട്ടിയപ്പോ പ്രണബ് ദാ യ്ക്ക് “ഓൾ ഫൈൻ “ മെസ്സേജ് അയച്ചു.
“ബോഡി ചൂടാവുമ്പോൾ മുട്ട് വേദന പോകും “ ജെസ്സ് പറഞ്ഞു .
“എന്നാ ഞാൻ ചൂടാവാം, നിങ്ങളെ രണ്ടു ചീത്ത പറഞ്ഞു ദേഷ്യപ്പെടാം “
മേനോത്തിയും ചാച്ചനും മുൻപിൽ പോയി. ഞാൻ പയ്യെ പയ്യെ നടന്നു. അരവിന്ദും നന്ദു ചേട്ടനും പുറകെ വന്നോളും.
ക്യാമ്പ് വരെ ഒറ്റയ്ക്കായിരുന്നു
ഇപ്പൊ ഒരു ആന കുത്താൻ വന്നാൽ എന്ത് ചെയ്യും ?
ഓടാൻ മുട്ട് വയ്യ. എന്ത് ചെയ്യാൻ നിന്ന് കൊടുക്കുക അത്ര തന്നെ.
ചില കിളവന്മാരെ overtake ചെയ്യാൻ ആ മുട്ടു വച്ചും പറ്റി.
ഞാൻ ചെല്ലുമ്പോ ചാച്ചനും മേനോത്തിയും അവിടെ ഇരിക്കുന്നുണ്ട്.
അവിടെ എന്തോ കത്തിച്ച ലക്ഷണമുണ്ട്
മേനോത്തി : ദേ കൽക്കരി
ഞാൻ : അതെന്താ ഇന്ന് കരി ഇല്ലേ ? (കൽ(നാളെ /ഇന്നലെ ) - കരി )
ജെസ് : ബൂമറാങ് പോലെ കൽ ചളി തിരികെ വരുമെന്ന് കരുതിയില്ല അല്ലേ ?
ഒന്ന് കുളിച്ചിട്ടു കഞ്ഞി കുടിക്കാമെന്ന് കരുതിയപ്പോൾ കഞ്ഞി തീരുമെന്ന് അവിടത്തെ അണ്ണൻ പറഞ്ഞു.
Okay , അപ്പൊ കഞ്ഞി കുടിക്കാം.
അവിടെ ഒരു ചേട്ടൻ ബിരിയാണി പോലെ എന്തോ കഴിക്കുന്നു.
ജെസ്സ് : ചേട്ടാ ഇതിനു എത്രയാ ?
അങ്ങേര് : prepared from home
കൂപ്പൺ എടുത്തു ഇരുന്നപ്പോഴേക്കും അരവിന്ദും നന്ദു ചേട്ടനും എത്തി. കഞ്ഞി കുടിച്ചിട്ട് നേരെ കുളിക്കാൻ പോയി. വേറൊരു സ്ഥലത്താണ് ഞങ്ങൾ ഇറങ്ങിയത്.
മേനോത്തി : അവിടെ കല്ല് ഉണ്ടോടോ ?
“കല്ലോ ? അതൊരു യാഥാർഥ്യമല്ല മേൻസ് “
ഇന്നലത്തെ അത്ര തണുപ്പില്ല. മേനോത്തിലൂടെ പല്ലു കൂട്ടി ഇടിച്ചു.
" മാൽത്തൂസിന്റെ പല്ലു കൂട്ടി ഇടിക്കുന്നില്ലേ ?"
“ഇല്ല എന്റെ പല്ലുകൾ തമ്മിൽ സമാധാനത്തിലാ “
( ഈ പല്ലു ചളി ഞാൻ മറന്നു പോയി )
കുളി കഴിഞ്ഞു തോർത്ത് എടുക്കാൻ പോയപ്പോൾ എന്റെ തല ഒരു മരത്തിൽ ഇടിച്ചു . ചോരയുണ്ടെന്ന് നന്ദു ചേട്ടൻ പറഞ്ഞു . ഞാൻ തൊട്ടു നോക്കിയപ്പോൾ നല്ല ചോര !!
അടി കപ്യാരെ കൂട്ടമണിയിലെ ബ്രൂണോ ആണ് ഞാൻ . ഞാനിപ്പോ ബോധം കെടും !!!
എന്നെ അവിടെ ഓഫീസിൽ കാണിക്കു എന്നാണ് നന്ദു ചേട്ടൻ പറയുന്നേ .
തല ഒന്നുടെ കഴുകി ഞങ്ങൾ തിരികെ ക്യാമ്പിലെത്തി .
ഇന്ന് ഉള്ളിവടയാണ് കടി .
മേനോത്തിയുടെയും എന്റെയും ഫേവ് ആണത് .
അവർ ഡ്രസ്സ് മാറി വന്നു . തല ഡ്രസ്സ് ചെയ്യണം എന്നാണ് മേനോത്തി പറയുന്നേ . ഞാൻ പറഞ്ഞു അത് വേണ്ടാ എന്ന്
അപ്പോഴേക്കും ആൾ പോയി എന്റെ കാര്യം പറഞ്ഞു . അവർ തലയിൽ ബെറ്റഡിൻ തേച്ചു
Lady Officer : “ദാ ഒരാൾ ഇവിടെ ആഘോഷിക്കുവാ “
മേനോത്തി എന്റെ ഫോണിൽ ഇതെല്ലാം പകർത്തുകയാണ് .
“എന്റെ ഫോൺ ആണ് അതൊന്നും പുറത്തു പോകില്ല “
ഞങ്ങൾ ഉള്ളിവടയും പിന്നെ ഞങ്ങൾ കൊണ്ടുവന്ന ബിസ്കറ്റും കഴിച്ചു.
മേൻസ് : “നല്ല എണ്ണ ആണല്ലോടോ ? “
“ അതെന്താ ഉള്ളിവട സൗദി ആണോ ? “
കയ്യിലാകെ എണ്ണയായി.
“മേൻസ് , തലയിൽ എണ്ണ തേക്കാറുണ്ടോ ? “
എന്റെ ഉദ്ദേശം മനസിലാക്കിയ മേനോത്തി : “ ഇല്ല എനിക്ക് അലർജിയാണ് എണ്ണ “
“ ജെസ് , ഞാൻ അരുവിയിൽ കുളിച്ചോണ്ടിരുന്നപ്പോ ഇറക്കിയ ചളി ഓർമ്മയുണ്ടോ ? ഞാൻ മറന്നു .”
അവനും ഓർമയില്ല . മേനോത്തി വന്നപ്പോ , ആൾക്കും ഓർമയില്ല. രാത്രി കഞ്ഞിക്കുള്ള കൂപ്പണും വാങ്ങി അരുവിയുടെ അടുത്തുള്ള പാറയിൽ പോയിരുന്നു.
“എന്നാലും ആ ചളി എന്തായിരിക്കും ?”
ഞങ്ങൾ കുറെ വർത്തമാനമൊക്കെ പറഞ്ഞിരുന്നു. ചില കാര്യങ്ങൾ ബ്ലോഗ് എഴുതുമ്പോൾ ഒഴിവാക്കിയാൽ എനിക്ക് ഹൈദരാബാദി ബിരിയാണി മേനോത്തി ഓഫർ ചെയ്തു. അതുകൊണ്ട് ഞാൻ എഴുതുന്നില്ല.
" ചാച്ചൻ എന്താ പല്ലു കടിച്ചു പിടിച്ചു ഇരിക്കുന്നേ ?"
ജെസ് ഫോട്ടോ എടുക്കാൻ നേരത്തൊക്കെ പല്ലു കടിച്ചു പിടിയ്ക്കും’
“കിട്ടി , കിട്ടി, ,..... എന്റെ ചളി കിട്ടി, പല്ലുകൾ തമ്മിൽ സമാധാനത്തിലാ എന്നാണ് ഞാൻ അപ്പൊ പറഞ്ഞെ. ഇതിനി അവിടെ പ്ലേസ് ചെയ്യാം .”
തണുപ്പായപ്പോൾ ഞങ്ങൾ തിരികെ ക്യാമ്പിലെത്തി. നക്ഷത്രങ്ങൾ കണ്ടു തുടങ്ങി. ഇടയ്ക്കൊരു സാറ്റലൈറ്റ് പോകുന്നതും കണ്ടു.
“ഞാൻ ആദ്യമായിട്ടാ ഇത് കാണുന്നേ “
മേൻസ് : “ നുണ പറയല്ലെടോ, ഇന്നലെ കണ്ടില്ലേ ? അപ്പൊ ഇത് രണ്ടാമത്തെ അല്ലേ “ ?
നല്ല തണുപ്പുണ്ട് .
“നമ്മുക്ക് അങ്ങോട്ടും ഇങ്ങോട്ടും ചൂടാവാം , അപ്പോ തണുപ്പ് പോകും “
ഇടയ്ക്കു അവിടൊരു ആൾകൂട്ടം. എന്തോ പാമ്പ് ആണ്. മേനോത്തി അങ്ങോട്ട് പോയി
“ ജെസ് നമ്മൾ ഇതിലില്ല, നമ്മൾക്ക് പോകണ്ട “
മേനോത്തി വന്നിട്ട് അത് ശംഘുവരയൻ ആണെന്ന് പറഞ്ഞു.
“കൂടുതൽ വിശേഷം പറയണ്ട മേൻസ് “
വെറുതെ എന്തിനാ അതൊക്കെ കേട്ട് പേടിക്കുന്നേ...
“തണുക്കുന്നുണ്ട്, നമ്മൾക്ക് coat ഇടാം “
“നമ്മൾ കോട്ടൂർ വഴി പോകാത്തെ നന്നായി, അല്ലെങ്കിൽ coat ഊരേണ്ടി വന്നേനെ …”
അരവിന്ദ് : “ഗുയ്സ് നമ്മൾക്ക് ശെരിക്കും വേണ്ടത് എന്താ എന്നറിയുവോ ? കണ്ണ് കൊണ്ട് കാണുന്നതല്ല, ഹൃദയം കൊണ്ട് കാണുന്നതാണ് “
ജെസ് : “ ഒന്ന് പോടെ, മേനോത്തിയുടെ കല്ല് ഫിലോസഫി ടെ അടുത്തെത്തില്ല ഇത് “
ഞാൻ : “സമയം എട്ടായി, നമുക്ക് പയ്യേ കഞ്ഞി കുടിക്കാം “
മേനോത്തി : “അപ്പൊ പന കിട്ടുവോ ? “ (പയ്യെ തിന്നാൽ പനയും തിന്നാം…..)
ഒരു എട്ടുമണി ആയപ്പോൾ ഞങ്ങൾ കഞ്ഞി കുടിച്ചു.
“അരവിന്ദാ നാളെ ബറോട്ടയും ബീഫും കഴിക്കണ്ടേ “
“കഴിക്കാം “
കഞ്ഞിക്കു പകരം ചോറ് വേണം, കട്ടൻ ചായയ്ക്ക് പകരം പാൽ ചായ വേണം …. ഇതൊക്കെ ഫീഡ്ബാക്ക് കൊടുക്കണം എന്ന് അരവിന്ദൻ പറഞ്ഞു.
ഊക്കൻ : “ ഗുയ്സ് നിങ്ങളറിഞ്ഞോ മധു ചേട്ടന്റെ അടുത്ത് ഇന്നലെ പാമ്പ് കയറി “
ജെസ് : “ ഈ ക്യാമ്പിൽ ഇതറിയാൻ ആരുമില്ല ഊക്കാ “
അവിടുള്ള മൈസൂർ മൈലാഞ്ചിയിൽ ആപ്പിൾ പോലത്തെ കുരു ഉണ്ടാവുമെന്ന് ചാച്ചൻ പറഞ്ഞത് അതിൽ ആപ്പിൾ ഉണ്ടാവുമെന്നാണ് പറഞ്ഞത് എന്ന രീതിയിൽ മേനോത്തി പറഞ്ഞു പരത്തി.
അവിടൊരു സോളാർ പാനൽ വച്ചിട്ടുണ്ട്
മേനോത്തി :“എടൊ ഈ സോളാർ പാനൽ വർക്ക് ചെയ്യുവോ ? “
ഞാൻ : “ അവർ എവിടാ വർക്ക് ചെയ്യണ്ടേ ? “
മേനോത്തി : “ suryahome ൽ ( അവിടെ താഴെ അങ്ങനെ ആണ് എഴുതിയിരിക്കുന്നേ )
ഞാൻ : “ അപ്പൊ വർക്ക് ഫ്രം ഹോം ആണോ ?”
ഭക്ഷണം കഴിച്ചു ക്യാമ്പിൽ ചെന്ന് ബെഡിന്റെ അടിയിൽ പാമ്പൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തി കിടന്നപ്പോഴാണ് നാളത്തെ ബ്രേക്ഫാസ്റ്റിന്റെ കൂപ്പൺ എടുത്തില്ല എന്ന് ഓർത്തത്. വേഗം ഓടിച്ചെന്നപ്പോൾ അവിടെ ആളുണ്ടായിരുന്നു. കൂപ്പൺ എടുത്തു തിരികെ വന്നു കിടന്നു.
വൈകുന്നേരം തന്നെ ഒരു വെറൈറ്റി സൗണ്ടിൽ കൂർക്കം വലിക്കുന്ന ആളെ നന്ദു ചേട്ടൻ സ്പോട് ചെയ്തിരുന്നു. മാക്രി എന്ന് പേരും ഇട്ടു.
ഞങ്ങൾ കിടന്നപ്പോഴും മാക്രി സൗണ്ട് ഉണ്ടാക്കി തുടങ്ങി. അത് കേൾക്കുമ്പോൾ ദേഷ്യമല്ല , ചിരിയാണ് വരുന്നത്.
രാത്രിയിൽ എന്തോ എന്റെയും ജെസ്വിൻറെയും ഇടയിലേക്ക് നുഴഞ്ഞു കയറുന്നു
. നോക്കിയപ്പോൾ നമ്മുടെ മാസ്സ് അപ്പൂപ്പൻ ആണ് . അപ്പൂപ്പന് സ്ഥലം മാറിപ്പോയി.അടുത്ത നിമിഷം അങ്ങേര് എന്റെയും നന്ദു ചേട്ടന്റെയും ഇടയിലേക്ക് നുഴഞ്ഞു കയറുന്നു. ഞങ്ങൾ ഫ്ലാഷ് അടിച്ചു കാര്യം പറഞ്ഞു. അങ്ങേര് എണീറ്റ് നിന്നിട്ടു ഓർമ കിട്ടുന്നില്ല. ഒരു തമിഴ് അണ്ണൻ പറഞ്ഞു വാതിലിന്റെ അവിടെ നിന്ന് ഓർത്തെടുത്തു വരാൻ . അപ്പൂപ്പൻ അതുപോലെ ചെയ്തു.ആളെ കിടത്തിയിട്ട് ഞങ്ങൾ ഫ്ലാഷ് ഓഫ് ചെയ്തു.
. നോക്കിയപ്പോൾ നമ്മുടെ മാസ്സ് അപ്പൂപ്പൻ ആണ് . അപ്പൂപ്പന് സ്ഥലം മാറിപ്പോയി.അടുത്ത നിമിഷം അങ്ങേര് എന്റെയും നന്ദു ചേട്ടന്റെയും ഇടയിലേക്ക് നുഴഞ്ഞു കയറുന്നു. ഞങ്ങൾ ഫ്ലാഷ് അടിച്ചു കാര്യം പറഞ്ഞു. അങ്ങേര് എണീറ്റ് നിന്നിട്ടു ഓർമ കിട്ടുന്നില്ല. ഒരു തമിഴ് അണ്ണൻ പറഞ്ഞു വാതിലിന്റെ അവിടെ നിന്ന് ഓർത്തെടുത്തു വരാൻ . അപ്പൂപ്പൻ അതുപോലെ ചെയ്തു.ആളെ കിടത്തിയിട്ട് ഞങ്ങൾ ഫ്ലാഷ് ഓഫ് ചെയ്തു.
രാവിലെ എണീറ്റ് ഫ്രഷായി.തലയിൽ വയ്ക്കുന്ന ടോർച് ഞങ്ങളുടെ കൈയിലുണ്ട്. അതും വച്ചാണ് എന്റെ നടപ്പ്. എല്ലാരും നോക്കുന്നുണ്ട്. ഒരു ചുരുളി സെറ്റ് അപ്പ് ആണ് കാണുന്നവർക്കു തോന്നുക.
ഏഴര ആയപ്പോൾ ഞങ്ങൾ പാസും വാങ്ങി നടന്നു തുടങ്ങി.breakfast പൂരിയാണ് . അതും വാങ്ങി ഞങ്ങൾ നടന്നു.
മുട്ടിടിച്ചാൽ മല കഴിഞ്ഞാൽ പകുതി പ്രെശ്നം തീർന്നു.
ഇടയ്ക്കു മേനോത്തിയ്ക്കു കാലു തെറ്റി
“ ഞാൻ സ്റ്റെപ് ഇട്ടതാ , ഇപ്പോ ഒരു പാട്ടിനുള്ള സ്റ്റെപ് ആയി, വരുമ്പോൾ ഒരു നാലെണ്ണം ഇട്ടിരുന്നു “
ജെസ് : "മേനോത്തി എന്റെ പുറകെ നടന്നാൽ മതി"
കുറച്ചു കഴിഞ്ഞപ്പോൾ മേനോത്തി വീണ്ടും സ്റ്റെപ് ഇട്ടു.
ജെസ് : “മേനോത്തി എന്റെ മുൻപിൽ പോ “
“ ഇതെന്താ ചാച്ചാ, ഏതെങ്കിലും ഒന്ന് ഉറപ്പിക്ക് “
എന്റെ നീ ക്യാപ് ഇടയ്ക്കു ഇറങ്ങി പോയി,
മേനോത്തി : “വിനയം കൊണ്ടാവും “
മുട്ടിടിച്ചാൽ മലയും കഴിഞ്ഞു ഞങ്ങൾ വേഗം അട്ടയാർ എത്തി. പൂരിയും കടലയും കഴിച്ചു.
ഒരു കട്ടൻ കൂടെ കിട്ടിയാൽ കൊള്ളാം . ചായ കുടിച്ചു കുടിച്ചു ഇപ്പോ ചായ addict ആണ്. അവിടെ ട്രൈബൽസ് കൊടുക്കുന്ന സാംബ്രാണി അരവിന്ദൻ നൂറു രൂപയ്ക്കു വാങ്ങി.
അവിടെ കുറേ റബർ ബാൻഡ് കിടക്കുന്നു
ഞാൻ : “ മേൻസ് , ദാ കുറേ റബർ ബാൻഡ്”
മേൻസ് : “ അപ്പൊ ബാൻഡ് മേളം ആയിരിക്കും “
ബാക്കിയുള്ള ഹൈഡ്രേഷൻ പൗഡറും കലക്കി ഞങ്ങൾ നടന്നു. അടുത്ത വെള്ളച്ചാട്ടം എത്തിയപ്പോൾ എനിക്ക് കുളിക്കണം എന്നുണ്ട്. പക്ഷേ എനിക്കുവേണ്ടി മാത്രം എല്ലാരും വെയിറ്റ് ചെയ്യണ്ട
അരവിന്ദ് കമ്പനി തരാമെന്നു പറഞ്ഞു. ഞങ്ങൾ അങ്ങനെ അവിടെ ഇറങ്ങി മുങ്ങി കുളിച്ചു.
നല്ല ഫ്രഷായി .
അവിടെ നിന്ന് നടന്നു തുടങ്ങിയതും മേനോത്തി ഒരു അട്ടയെ കണ്ടു പേടിച്ചു.
മേനോത്തിയുടെ ഞെട്ടൽ കണ്ടു, പാമ്പ് ആണോ എന്നോർത്ത് ഞങ്ങളും ഞെട്ടി.
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഒരു റബ്ബർ എസ്റ്റേറ്റിൽ കൂടിയാണ് ഞാൻ ബസ് സ്റ്റോപ്പിലേക്ക് പോകുന്നത്.അപ്പൊ തോട്ടത്തിൽ അട്ടയെ കാണും.ഞാൻ എല്ലാത്തിനെയും കൊല്ലാൻ ശ്രമിക്കും. അങ്ങനെ അട്ട വംശത്തെ ഇല്ലാതാക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം.
വീണ്ടും ഒരു തവണ അട്ടയെ കണ്ടു ആൾ ഞെട്ടി. കുറെ ദൂരം കഴിഞ്ഞപ്പോൾ ഞാൻ സ്ലോ അയി , ജെസും മേനോത്തിയും മുൻപിലേക്ക് പോയി.
കുറെ ദൂരം കഴിഞ്ഞപ്പോൾ വീണ്ടും ഒരുമിച്ചായി. ഇടയ്ക്കു റേഞ്ച് കിട്ടിയപ്പോൾ പ്രണബ് ദായ്ക്ക് വിവരം പാസ് ചെയ്തു. ഞങ്ങൾ ഉടനെ എത്തും.
“സൊ ഫാസ്റ്റ് “
“അതെ മേനോത്തി പറക്കുന്നു. ഞങ്ങൾ പുറകെ വച്ചു പിടിക്കുന്നു “
“മിന്നൽ മേനോത്തി !! “
ഇന്ന് ട്രെക്കിങ്ങ് സ്റ്റാർട്ട് ചെയുന്ന കുറച്ചു പേരെ കണ്ടു തുടങ്ങി.
“ഇപ്പോ നമ്മൾ ഏതാണ്ട് നാല് കിലോമീറ്റർ നടന്നു, ഇനി എട്ടു കിലോമീറ്റർ കാണുള്ളൂ … നിസ്സാരം “
ഞങ്ങൾ അത് കേട്ട് ഒന്നും പറഞ്ഞില്ല, അവർ സമാധാനത്തിൽ പോകട്ടെ , മുട്ടിടിച്ചാൽ മല എത്തുമ്പോൾ അറിഞ്ഞോളും..
വീണ്ടും ഞാൻ ഒറ്റയ്ക്കായി നടത്തം. എഗൈൻ എന്റെ മുട്ടിനു വേദന വന്നു. ആന വന്നാൽ എന്ത് ചെയ്യും എന്ന തോന്നൽ വീണ്ടും വന്നു .
നിന്ന് കൊടുക്കാം എന്ന് വീണ്ടും തീരുമാനമെടുത്തു.അല്ലാതിപ്പോ എന്ത് ചെയ്യാൻ ?
ഇടയ്ക്കൊരു അണ്ണൻ എന്നെ തടഞ്ഞു നിർത്തി വെള്ളം ചോദിച്ചു.ആകെയുണ്ടായിരുന്ന വെള്ളത്തിന്റെ പകുതി അങ്ങേര് കുടിച്ചു തീർത്തു.
മേനോത്തിയും ജെസ്വിനും പതിനൊന്നു മണിക്കെത്തി. ഞാൻ ഒരു പതിനൊന്നര ആകാറായപ്പോൾ എത്തി.
ഫീഡ്ബാക്ക് ബുക്കിൽ എന്തെങ്കിലും എഴുതാൻ ഷിബു സാർ പറഞ്ഞു.
“നീഎഴുതു “
“എന്തെങ്കിലും വച്ച് കാച്ചു ചാച്ചാ “
“എന്നാ പാല് കാച്ചാം “
“ നീ എന്തെങ്കിലും എഴുത്തു”
ചാച്ചൻ എഴുത്തച്ഛനെ മനസിൽ ധ്യാനിച്ച് ഒരു അലക്കലക്കി.
മധു ചേട്ടന്റെ ഫീഡ്ബാക്ക് ഉം അതിലുണ്ട്.
“ഞാൻ പോയി പാസ് കാണിച്ചു, പ്ലാസ്റ്റിക്കിനു കെട്ടിവച്ച പൈസയും വാങ്ങി വരാം
“
അവിടത്തെ സ്റ്റാഫുകൾ മൊത്തം സ്ത്രീകളാണ്.
ഒരാൾ വെറുതെ നിക്കുന്നു
“ഇങ്ങനെ വെറുതെ നിക്കാൻ കണ്ണിൽ ചോരയുണ്ടോ ? “ ഒരു ഓഫീസർ ചോദിച്ചു
“ഉണ്ടെടി, ദാ നോക്ക് ഒരുപാടുണ്ട് “
പ്ലാസ്റ്റിക്കിനു കെട്ടിവച്ച ഇരുനൂറു രൂപ തിരികെ കിട്ടി.
അരവിന്ദനും നന്ദു ചേട്ടനും ഇതിന്റെയിടയിൽ തിരികെയെത്തി. കാറിൽ കയറി ഞങ്ങൾ വിതുരയിലേക്ക് പോയി. ഇടയ്ക്കു ജേഴ്സി ഫാം എത്തി.
" ബോയ്സ് ഇതാണ് ജേഴ്സി ഫാം. ഇവിടേയ്ക്ക് ബസ്സുണ്ട് "
ജെസ് : “ നീ ഇവിടന്നാണോ ജേഴ്സി വാങ്ങിയത് ? “
.
.
.
.
“അരവിന്ദാ ബറോട്ടയും ബീഫും കഴിക്കണ്ടേ ? “
“വേണം “
വിതുരയിൽ ഞങ്ങൾ ഹോട്ടൽ മലബാറിൽ കയറി. അവിടെയാണ് അരവിന്ദന്റെ സ്ഥിരം സ്പോട്.
പണ്ട് ഒരു അഞ്ചു കൊല്ലം മുൻപ് ഞാനും അരവിന്ദനും പൊന്മുടിയ്ക്കു പോയപ്പോ മുതൽ ഇവൻ എന്നെ ഇവിടെ കയറ്റുന്നതാണ്.
ഞാനും അരവിന്ദനും പൊറോട്ടയും ബീഫും പറഞ്ഞു. നന്ദു ചേട്ടൻ പൊറോട്ടയും ചിക്കനും, മേനോത്തി ബീഫ് ബിരിയാണി, ചാച്ചൻ ചിക്കൻ ബിരിയാണി.
ഒന്ന് ഇരുന്നിട്ട് എണീക്കുമ്പോൾ നല്ല വേദന.
ഇനി കിടന്നിട്ട് എണീക്കുമ്പോ അറിയാം എവിടൊക്കെ എന്തൊക്കെ ഇളകിയിട്ടുണ്ട് എന്ന് .

Nicee..
ReplyDelete👍. A
ReplyDelete