Munnar Memories 03 |

 

                            


Part 01 : Click here

Part 02 : Click here

രാവിലെ എഴുന്നേറ്റു റെഡിയായി.

ഇന്ന് എന്റെ ഉദ്ദേശം അടുത്തിടെ ഫേമസ് ആയ ഗ്യാപ് റോഡ് വഴി ആനയിറങ്കൽ ഡാം വരെ പോകണം.ദേവികുളം വഴിയാണ് പോകേണ്ടത്. എന്റെ ചേച്ചിയുടെ best ഫ്രണ്ടിന് ഒരു ഹോം സ്റ്റേ ഉണ്ടവിടെ.അപ്പോ അവിടൊന്നു കയറണം. മുന്നാറിൽ നിന്നും വല്യ ദൂരമില്ല ദേവികുളത്തിനു. ഗ്യാപ് റോഡു വഴി വേഗം ദേവികുളത്തെത്തി.






നന്ദനം ഹോം സ്റ്റേ എത്തി.ഫോൺ വിളിച്ചപ്പോ എടുത്തത് നിഷാദിക്കയാണ്. കുറച്ചു നേരം സംസാരിച്ചിരുന്നു.നല്ലൊരു അടിപൊളി ചായയും കുടിച്ചു ഞാനിറങ്ങി. അവിടെ അടുത്തുള്ള Lockhart ടീ ഫാക്ടറിയിൽ കയറാൻ നിഷാദിക്കയും സജ്‌ന ചേച്ചിയും പറഞ്ഞതുകൊണ്ട് ഞാൻ അവിടെ കയറി. നേരത്തെ ടീ മ്യൂസിയം കാണാൻ ആയിരുന്നു പരിപാടി. ഇവിടെ തിരക്ക് കുറവായതുകൊണ്ട് ഇവിടെ കയറാമെന്നു കരുതി.


ചെന്നപ്പോൾ ഞാനും ഒരു ഗുജറാത്തി ഗ്രൂപ്പും ഉണ്ട്. എലിസബത്ത് എന്ന ചേച്ചിയാണ് പറഞ്ഞു തരുന്നത്. ഇംഗ്ലീഷിലാണ് പറയുന്നേ. നിഷ്കളങ്കമായി ആളിങ്ങനെ ഓരോന്ന് പറഞ്ഞു തന്നു. ഗുജറാത്തികൾക്ക് ഇതെല്ലാം കേൾക്കാൻ നല്ല ആവേശമാണ്. 



                                                

                                                

                                                










പ്ലസ്ടുവിന് പഠിക്കുമ്പോൾ ഊട്ടിയ്ക്ക് പോയിരുന്നു. അപ്പോഴാണ് ആദ്യമായി തേയില ഉണ്ടാകുന്നത് കാണുന്നത്.പിന്നീട് കുറച്ചു നാൾ മുൻപേ പൊന്മുടിയ്ക്ക് പോയപ്പോൾ അവിടൊരു ചെറിയ ഫാക്ടറി കേറി കണ്ടിരുന്നു. പിന്നെ മൂന്നാർ വരെ വന്നതല്ലേ ഒന്നുടെ കണ്ടിരിക്കാം  എന്ന് കരുതി കേറിയതാണ്. 


ഒരു ഘട്ടം എത്തിയപ്പോൾ എലിസബത്ത് ചേച്ചി ഒരു പോയിന്റ് മറന്നു പോയി. ഐ ആം സോറി , ഐ forgot  എന്ന് പറഞ്ഞപ്പോൾ ഗുജറാത്തി ഗ്യാങിലെ ചേച്ചിമാർ എലിസബത്ത് ചേച്ചിയെ സമാധാനിപ്പിച്ചു. സാരമില്ല, ഞങ്ങൾക്ക് ഇത്രയും പോലും അറിയില്ലലോ എന്നൊക്കെ അവർ പറഞ്ഞു.


“ചേച്ചി മലയാളത്തിൽ പറയ് ഞാൻ ട്രാൻസ്ലേറ്റ് ചെയ്യാം “ എന്ന് ഞാൻ പറഞ്ഞെങ്കിലും ചേച്ചിക്ക് ഓർമ്മ വരുന്നില്ല. ഗുജറാത്തി ഫാമിലി ചേച്ചിയുടെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു . ഞാൻ ആണ് എടുത്തു കൊടുത്തത്.


അവസാനം ടീ ടേസ്റ്റിങ് ആണ് അവസാനം. അത് കഴിഞ്ഞു വാങ്ങേണ്ടവർക്ക് തേയില വാങ്ങാം.


                                                    

ചേച്ചിയുമായി പരിചയപെട്ടു. ഇതേ ജില്ലക്കാരനാണ് എന്നറിഞ്ഞപ്പോൾ ആൾക്ക് സന്തോഷം. എലിസബത്ത് ചേച്ചിയുടെ husband കൊട്ടാരക്കാരനാണ്. 


“ആഹാ നിങ്ങളെങ്ങനെ കണ്ടുമുട്ടി അപ്പോൾ ?” 


“ചേട്ടൻ മൂന്നാർ കാണാൻ വന്നതാ “


എന്നും പറഞ്ഞു ചേച്ചി നാണത്തോടെ പൊട്ടിച്ചിരിച്ചു. അവിടെ ഇരുന്നവരൊക്കെ അത് നോക്കി. ചേച്ചിയുടെ കൂട്ടുകാരി ഗംഗ ചേച്ചിയും നോക്കുന്നുണ്ട്. ചേട്ടൻ ഒരുപാട് വായിക്കുന്ന കൂട്ടത്തിലാണത്രെ . ഞാൻ ബ്ലോഗ് എഴുതുവാണെങ്കിൽ അയച്ചു തരാമെന്നും പറഞ്ഞു ഞാൻ ഇറങ്ങി. 



Lockhart വ്യൂ പോയിന്റ് ഏരിയ അതിമനോഹരമാണ്. ഓരോ നൂറു മീറ്ററിലും ഞാൻ നിർത്തും എന്നിട്ട് കുറേ ഫോട്ടോ എടുക്കും. ഇടയ്ക്ക് കൊളുക്കുമല തിരിയുന്ന സ്ഥലത്തെത്തി. ഇഷ്ടംപോലെ സമയം ഉള്ളതുകൊണ്ട് ചുമ്മാ പോകാമെന്നു കരുതി. കൊളുക്കുമല രാവിലെ സൂര്യോദയം കാണാനാണ് പോകേണ്ടത്. ഇപ്പൊ പോയിട്ട് കാര്യമില്ലെന്ന് അറിയാം. പിന്നെ ആ വഴിയൊക്കെ ചുമ്മാ പോകാലോ . സൂര്യനെല്ലിക്കു മുൻപേ ഞാൻ breakfast കഴിച്ചു. സൂര്യനെല്ലി കഴിഞ്ഞു കുറച്ചു കഴിയുമ്പോൾ കൊളുക്കുമലയ്ക്കുള്ള ജീപ്പ് സഫാരി തുടങ്ങും. 2500 രൂപയാണ് ഒരു ജീപ്പിനു റേറ്റ്. മാക്സിമം ആറുപേർക്ക് പോകാം . ഒരു ചേട്ടനോട് ചോദിച്ചു കാര്യങ്ങളൊക്കെ അറിഞ്ഞു. ആൾടെ നമ്പറും വാങ്ങി. തിരിച്ചു വീണ്ടും ഗ്യാപ് റോഡിലെത്തി.

 





















അങ്ങനെ പോയി പോയി ആനയിറങ്കൽ ഡാം വ്യൂ പോയിന്റ് എത്തി. ചെന്നൈയിൽ നിന്നും വന്ന ജീവയ്കും ഗേൾ ഫ്രണ്ടിനും ഫോട്ടോ എടുത്തു കൊടുത്തു. ഫോട്ടോസ് ഇഷ്ടപെട്ടിട്ടാണോ അതോ ഒന്നിനും കൊള്ളാത്തതുകൊണ്ടാണോ എന്നറിയില്ലാ  അവർ വേറെയും പോസിൽ ഫോട്ടോസ് എടുത്തു തരുമോ എന്ന് ചോദിച്ചു ഞാൻ ഇഷ്ടംപോലെ എടുത്തുകൊടുത്തു. അതിന്റെ ഇടയിൽ അടുത്ത് നിന്നിരുന്ന നോർത്ത് ഇന്ത്യൻ ഫാമിലിക്കും ഞാൻ ഫോട്ടോ എടുത്തു കൊടുത്തു. സോളോ പോകുമ്പോൾ ഫോട്ടോഗ്രാഫർ ജോലി സാധാരണമാണ്.



ജീവ എന്നോട് ഫോട്ടോ എടുക്കണോ എന്ന് ചോദിച്ചു.( മര്യാദയുള്ള പിള്ളേരാണ് )


ഞാൻ വേണ്ട എന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ചപ്പോൾ ഒരെണ്ണം എടുത്തു. പിന്നെ കുറച്ചൂടെ മുന്നോട്ടു പോയി.ഏതാണ്ട് ഗാപ് റോഡ് തീർന്നു എന്ന് തോന്നിയപ്പോൾ ഞാൻ വണ്ടി തിരിച്ചു. 


                                            

                                                    


                                                


                                                    






ഇടയ്ക്കൊരു കുന്നിൽ വണ്ടി നിർത്തി മാഗി കഴിച്ചു. കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നെകിലും ടേസ്റ്റ് കുറവായിരുന്നു. ഇവർ മുട്ടയും മാഗിയും വേറെ വേറെ ഉണ്ടാക്കിയിട്ട് മിക്സ് ചെയ്തിരിക്കുകയാണ്. ഇന്നലെ കഴിച്ച മാഗിയിൽ അങ്ങനല്ല മുട്ട മാഗിയിലേക്ക് ആണ് ഇടുക. ഞാൻ വീട്ടിലും അങ്ങനെയാണ് ഉണ്ടാകുക. 



                                                
                                     


                                                 

ഇനിയും സമയമുണ്ട്. വൈകുന്നേരം അഞ്ചരയ്ക്കാണ് ബസ്. പിന്നെ സ്‌കൂട്ടറും കൊടുക്കണം. മൂന്നാറിലെത്തി നേരെ മാട്ടുപെട്ടിക്കു വിട്ടു. അതും കൂടെ കണ്ടേക്കാം. പോകുന്ന വഴിക്കു Ripple Tea Chai Bazaar  കണ്ടു. മൂന്നാർ ടൗണിലും ഒരെണ്ണം കണ്ടിരുന്നു. അവിടെ കണ്ണൻ ദേവന്റെ തേയില വാങ്ങാം പിന്നെ പലതരം ചായയും കുടിക്കാം.








അവിടെ കേറി സമാധാനത്തിൽ ഒരു ചായ കുടിക്കാം.


ചിരിച്ചോണ്ട് ഒരു ചേച്ചി വന്നു 


“ചേച്ചി ഒരു ഏലക്ക ചായ “


“Okay “


“Upi / കാർഡ്  ഉണ്ടോ ? “


“ഇല്ല “


“ഞാനൊരു നൂറു രൂപയുടെ നോട്ട് അങ്ങോട്ട് തന്നാൽ ……”



“ഞാൻ എഴുപത്തിയഞ്ച് രൂപ അങ്ങോട്ട് തരും”


“ഹഹ”


“നോട്ടു നനഞ്ഞിട്ടുണ്ടല്ലോ “


“ഇന്നലെ മഴ നനഞ്ഞൂ ചേച്ചി അതാവും. കാന്തല്ലൂർ മുതൽ മൂന്നാർ വരെ നനഞ്ഞു”


ചേച്ചി ആ നൂറുരൂപ അവിടെ ഉണക്കാനിട്ടു.


ചായയും കുടിച്ചു വീണ്ടും യാത്ര തുടർന്നു.മാട്ടുപ്പെട്ടി - ടോപ്സ്റ്റേഷൻ റൂട്ട് ആണിത്. ടൂറിസ്റ്റുകളുടെ പ്രധാന റൂട്. അതുകൊണ്ട് വഴിയിലെങ്ങും തിരക്കാണ്.മാട്ടുപ്പെട്ടി ഡാമും കഴിഞ്ഞു കുറേ ദൂരം ആനയെ കാണാൻ സ്കോപ് ഉണ്ടോ എന്ന് നോക്കി കുറെ പോയെങ്കിലും കണ്ടില്ല. 


                                          


പോകുന്ന വഴിയിലെല്ലാം നല്ല തിരക്കാണ്. മൂന്നാറിലേക്ക് ടൂറിനു വരുന്നവരൊക്കെ വരുന്ന സ്പോട് ആണെന്നു തോന്നുന്നു . ചിലർക്ക് മൂന്നാർ ഇഷ്ടമാവാത്തതിന് കാരണവും ഇതാവാം. ഇരവികുളം,മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ ഇതൊക്കെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളാണ്. അവിടെല്ലാം നല്ല തിരക്കും ബഹളവുമാണ്. അതുകൊണ്ടാണ് ഞാൻ അതെല്ലാം ഒഴിവാക്കിയത്.


തിരികെ ഡാമിലെത്തിയപ്പോൾ അവിടെ ബോട്ടിങ് ഉണ്ട്. പക്ഷേ പെഡൽ ബോട്ടിൽ രണ്ട് പേര് വേണം. ഞാൻ സിംഗിൾ ആണല്ലോ. അതുകൊണ്ട് അത് നടക്കില്ല. 











അപ്പോ ദാ നമ്മുടെ couple വരുന്നു. ജീവയും കൂട്ടുകാരിയും. അവർ ബോട്ടിങ്ങിനു വന്നതാണ്. ഞാൻ വീണ്ടും തിരികെ Ripple Tea Chai Bazaar  കയറി. 


സമയം കളയണം.



ഇവിടെ ആവുമ്പോൾ ഇരിക്കാൻ സ്ഥലമുണ്ട്. തിരക്കില്ല.ചാർജിങ് പോയിന്റും ഉണ്ട്. 



“ചേച്ചി ഞാൻ വീണ്ടും വന്നു , ഒരു സാദാ ചായ “


“എവിടേ വരെ പോയി ?”


“ഞാൻ മാട്ടുപ്പെട്ടി വരെയേ പോയുള്ളു “


“അതെന്താ ടോപ് സ്റ്റേഷൻ പോകാത്തേ ..?”


“ഇതെന്റെ പ്ലാനിൽ ഉണ്ടായിരുന്നതല്ല , പിന്നെ ടൈം ഉള്ളതുകൊണ്ട് മാട്ടുപ്പെട്ടി വരെ പോയതാ “


“എവിടുന്നാ വരുന്നേ “


“തിരുവനന്തപുരം പക്ഷേ നാട് തൊടുപുഴ “


“തൊടുപുഴയിൽ എവിടെ ?”


“വണ്ണപ്പുറം റൂട്ട് “


“ഞാൻ എവിടെയാ പഠിച്ചേ ..പത്താം ക്‌ളാസ് വരെ അവിടാർന്നു”


അംബിക ചേച്ചി കഴിഞ്ഞ മുപ്പത്തിയഞ്ചു കൊല്ലമായി മുന്നാറിലാണത്രെ.


ചേച്ചിയോട് യാത്ര പറഞ്ഞിറങ്ങി.പെട്രോൾ ഫുൾ ടാങ്ക് അടിച്ചു ഞാൻ സ്‌കൂട്ടർ തിരികെ കൊടുക്കാൻ പോയി. ഓണർ സുധീർ ഭായ് അവിടെ ഉണ്ടായിരുന്നു. പുള്ളിയും നിഷാദിക്കയുമൊക്കെ ഫ്രണ്ട്സാണ്.പുള്ളി പൊതുവെ മലയാളികൾക്ക് സ്‌കൂട്ടർ കൊടുക്കാറില്ലത്രേ .അത്ര നല്ല ‘ഉത്തരവാദിത്തം’ ആണ് അവർക്ക് എന്നാണ് ഭായ് പറയുന്നേ .



തിരിച്ചു ksrtc സ്റ്റാന്റിലെത്തി. സമയം അഞ്ചാവുന്നു. പോയൊരു ചായയും കുടിച്ചു മൂന്നാർ കറക്കം അവസാനിപ്പിച്ചു. ബസ് കയറിന് ഏറ്റുമാന്നൂര് നിന്നൊരു പ്രായമായ ദമ്പതികളും ഉണ്ട്. അവർ ഗുജറാത്തിൽ ബറോഡയിൽ settled  ആണത്രേ. ഇതിപ്പോ മരുമോൻ പ്ലാൻ ചെയ്ത യാത്രയാണ്.


അഞ്ചരയ്ക്ക് തന്നെ ബസെടുത്തു.അടുത്തിരുന്ന ചേട്ടൻ ഷിയാസ് ചേട്ടൻ വട്ടവടയിൽ ഒരു കട നടത്തുകയാണ്. ഇനി ആ വഴി വരുന്നുണ്ടെങ്കിൽ വിളിക്കാൻ ചേട്ടൻ നമ്പർ തന്നു.


തിരുവനന്തപുരം എത്താൻ ഒരുമണിയാകും.ബസിലുണ്ടായിരുന്ന ഒരു പ്രയർ ഗ്രൂപ്പ് പാട്ടുപാടി  കുറച്ചു ദൂരം വെറുപ്പിച്ചു. കോതമംഗലം കഴിഞ്ഞപ്പോൾ ബസ് ഭക്ഷണം കഴിക്കാൻ നിർത്തി. ഞാനൊരു ചായയും ഓംലെറ്റും കഴിച്ചു.ഒരുമണിക്ക് എത്തും അതുകൊണ്ട് ഉറങ്ങാനൊന്നും നിന്നില്ല.






അടുത്ത കാലത്തു പോയ യാത്രകളിൽ ഏറ്റവും ഇഷ്ടമായ യാത്രയാണിത്. രാവിലെ സജ്‌ന ചേച്ചി പറഞ്ഞപോലെ ഒരിക്കൽ മൂന്നാർ വന്നാൽ വീണ്ടും വീണ്ടും വരാൻ തോന്നും. അത് തന്നെയാണ് ഞാനും ഓർത്തത്. ഇനിയും മൂന്നാർ വരണം. അതെന്നു നടക്കുമെന്ന് അറിയില്ല. പക്ഷേ അതിനും മുൻപേ ഞാൻ ആനക്കുളം പോകും.അതുറപ്പാണ്.

 


--------------


ഒന്നാം ഭാഗത്തിലെ ജാൻ കഴിഞ്ഞ ദിവസം മെസ്സേജ് അയച്ചു .


ജാൻ : ചേട്ടായി പറഞ്ഞില്ലേ  നൂഡിൽസിൽ lays  പൊടിച്ചിട്ട് കഴിച്ചാൽ നല്ല ടേസ്റ്റ് ആണെന്ന് ?


ഞാൻ : അതേ എന്നിട്ട് കഴിച്ചോ ?


ജാൻ : ഞാൻ കഴിച്ചു. ഫുഡ് പോയ്സൺ പിടിച്ചു.


ഞാൻ : ഏയ് അങ്ങനെ വരില്ലെടാ, ലെയ്സ് ഓ നൂഡിൽസോ കേടായിരിക്കും 


ജാൻ : ചെറിയ ഡൌട്ട് ഉണ്ട്. lays പാക്കറ്റിൽ കുറേ പൊടി ഉണ്ടായിരുന്നു 


ഞാൻ : എന്നിട്ട് ലുട്ടാപ്പിക്ക് ഇപ്പൊ എങ്ങനെയുണ്ട് ?


ജാൻ : ഇപ്പോഴാണ് ഫുഡ് പോയ്സൺ അടിച്ചത്. 


ആനക്കുളം കാണാൻ വന്ന പയ്യന് ലോകത്തില്ലാത്ത ഐഡിയ ഉം പറഞ്ഞുകൊടുത്തു അവനു ഫുഡ് പോയ്സൺ അടിപ്പിച്ചത്  ഓർത്തു അവന്റെ അമ്മ എന്നെ പ്രാകിയിട്ടുണ്ടാകും. 













No comments

Powered by Blogger.