Malenadu Memories 03 | Mullyanagiri Peak | Belur | Halebidu| Chikkamagaluru | Karnataka






Malenadu Memories 01 : Agumbe & Sringeri : Click here
Malenadu Memories 02: Z Point Chikkamagaluru: Click here


കർണാടകയിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയാണ് മുല്ല്യാനങ്കിരി. ചിക്കമഗളൂരിൽ നിന്നും ഏതാണ്ട് ഇരുപതു ഇരുപത്തിയഞ്ചു കിലോമീറ്ററുണ്ട് അവിടേക്ക്. തലേദിവസം Z പോയിന്റ് പോയ ക്ഷീണത്തിൽ ഉറങ്ങിപോയെങ്കിലും ഞാൻ അഞ്ചേകാലിനു എണ്ണീറ്റു.റെഡിയായി താഴെ ചെന്ന് വണ്ടി എടുത്തപ്പോഴാണ് പെട്രോൾ അടിച്ചില്ലല്ലോ എന്നോർത്തത്. അറിയാവുന്ന രണ്ടു പമ്പും അടച്ചിട്ടിരിക്കുന്നു. മുള്ള്യാങ്കിരി പോകുന്ന വഴി പെട്രോൾ പമ്പു കാണാൻ വഴിയില്ല. ഗൂഗിളിൽ നോക്കിയപ്പോൾ രണ്ടു കിലോമീറ്റർ അകലെ ഒരു പമ്പുണ്ടെന്നു കണ്ടു.വേറെ വഴിയാണത് .അവിടെ ചെന്ന് പെട്രോൾ അടിച്ചു യാത്ര ആരംഭിച്ചു.നല്ല തണുപ്പുണ്ട്. എന്റെ ചെറിയ ജാക്കറ്റിനു താങ്ങാൻ പറ്റുന്നതിലധികം തണുപ്പുണ്ട്. 



ഏതാണ്ടൊരു പത്തു കിലോമിറ്റർ കഴിഞ്ഞപ്പോൾ ഒരു ചെക്ക്പോസ്റ് വന്നു.അവിടെ പത്തുരൂപ കൊടുക്കണം . അവസാന അഞ്ചു കിലോമീറ്റർ  ചുരം തന്നെയാണ് . ചുരം അവസാനിക്കാറായപ്പോൾ ഒരു കാർ എന്നെ കടന്നു പോയി. നേരം വെളുത്തു വരുന്നു. 

   


                                          

ഏതാണ്ട് എത്താറായപ്പോൾ രണ്ടു ആൾകാർ എനിക്കുമുന്പേ പോയ വണ്ടി തടഞ്ഞു , ഒരു പശു അവിടെ ചത്തുകിടക്കുന്നുണ്ട്. ഏതോ വണ്ടി ഇടിച്ചതാണ്. അവർ കന്നടയിൽ എന്തൊക്കൊയോ പറയുന്നുണ്ട്. ഇനിയിപ്പോ വണ്ടി കടത്തി വിടില്ലേ ? എന്നോടും എന്തോ പറഞ്ഞു. ഞാൻ “കന്നഡ ഗൊത്തില്ലാ “ എന്ന് മാത്രം പറഞ്ഞു. അപ്പോൾ ആൾടെ മുറി ഹിന്ദിയിൽ വണ്ടി ഇടിച്ചു പശു ചത്തു എന്നു പറഞ്ഞു. 


                               

ഇതൊക്കെ പറഞ്ഞെങ്കിലും വണ്ടി പോകാൻ അവർ സമ്മതിച്ചു . ഞാൻ ആ കാറിനെ overtake ചെയ്തു പോയി. ഇടയ്ക്കൊക്കെ ഞാൻ വണ്ടി നിർത്തി ഫോട്ടോസ് എടുത്തു. അവസാനം ഞാൻ സ്ഥലത്തെത്തി . വേറെ ആരും വന്നിട്ടില്ല. അപ്പോൾ ആ പശുവിനെ ഇടിച്ച വണ്ടി എവിടെ ? ആവോ.

ഇനി ഇവിടെ നിന്ന് മുന്നൂറു പടികൾ കയറിയാൽ മുകളിലെത്താം . എന്റെ പുറകെ വന്ന കാറും ഉടനെ അവിടെത്തി.ഞാൻ സ്റ്റെപ് കയറാന് തുടങ്ങി.അവിടെ നിർത്തിയിട്ടിരുന്ന ഒമിനി വാനിൽ നിന്നും ഒരാൾ ഇറങ്ങി ആളുടെ കട സെറ്റ് ചെയ്യാൻ തുടങ്ങി. 

                               


ഏതാണ്ട് 360 ഡിഗ്രിയും മലകളാണ് കാണാൻ ഉള്ളത് . ആവേശത്തിന് സ്റ്റെപ്പുകൾ ചാടി കയറയരുത്. സാവധാനം കയറുന്നതാണ് നല്ലത്. ഇല്ലെങ്കിൽ കിതയ്ക്കും. ഏറ്റവും മുകളിലെത്തുമ്പോൾ ദൂരെ ചിക്കമഗളൂരു ചെറുതായിട്ട് കാണാം. മുകളിൽ ഒരു അമ്പലമുണ്ട്.അതിനാൽ ചെരുപ്പ് ഊരിവേണം അവിടേക്കു കയറാൻ. അമ്പലത്തിനു ചുറ്റും ഒരു രണ്ടു മൂന്നു റൌണ്ട് കറങ്ങിയതിനു ശേഷം ഞാൻ താഴേക്കിറങ്ങി. വണ്ടികൾ ഒരുപാട് വരുന്നുണ്ട്.വരുന്നവരൊക്കെ മുകളിൽ എത്തുമ്പോൾ കൂകുന്നു, ചിലർ റീൽസ് ഷൂട്ട് ചെയ്യുന്നു, ചിലർ ഫോട്ടോസ് എടുത്തോണ്ടേ ഇരിക്കുന്നു. ഞാൻ നേരത്തെ വന്നത് നന്നായി. ബഹളം ആവുന്നതിനു മുൻപേ തിരികെ പോകാമല്ലോ.


                                   




                                 



  



   

  




ഞാൻ കേറുമ്പോൾ തുറന്ന ആദ്യത്തെ കടയിൽ നിന്നും ഞാൻ ഒരു കാപ്പിയും മാഗിയും വാങ്ങി കഴിച്ചു. ഹിമാചലിലൊക്കെ പോകുമ്പോൾ മാഗ്ഗി മാത്രമായിരുന്നു ഭക്ഷണം . അതിന്റെ ഒരു ഓർമ്മയ്ക്ക് വാങ്ങിയതാണ്. ജീപ്പ് സർവീസും ഇങ്ങോട്ടുണ്ട് . ഞാൻ താഴേക്കിറങ്ങി.തണുപ്പ് ഇപ്പോഴുമുണ്ട്.


                                                


ഇനി ചിക്കമഗളൂരു ചെന്നിട്ടു ബെലൂരും ഹലേബീഡുവും പോകണം. ഇന്ന് പ്രേത്യേകിച്ചു വേറെ പരിപാടിയൊന്നുമില്ല. നാളെ കലാസയ്ക്കു പോകണം. മറ്റന്നാൾ ആണ് കുദ്രെമുഖ് ട്രെക്കിങ്ങ്.അതുകൊണ്ട് tired ആവാതെ നോക്കണം.



തിരക്കുള്ള പ്ലാൻ ഒന്നുമില്ലാത്തതു കൊണ്ടുതന്നെ പയ്യെ ആണ് വണ്ടി ഓടിക്കുന്നത്. ചിക്കമഗളൂരു എത്തി ടൌൺ കാന്റീനിൽ കയറി . മസാലദോശയും ഒരു ഫിൽറ്റർ കാപ്പിയും പറഞ്ഞു . ഇന്നലെ ബട്ടർ ദോശയ്ക്കും കാപ്പിയ്ക്കും 75 രൂപ ആയിരുന്നു .ഇന്നു മസാലദോശയ്ക്കും കാപ്പിയ്ക്കും 65 ആയൂള്ളൂ . 


ബെലൂരും ഹാലേബീഡുവും ബസ്സിന്‌ പോകാൻ ആയിരുന്നു പ്ലാൻ . പക്ഷേ രാവിലെ പെട്രോൾ അടിച്ചപ്പോൾ കുറച്ചധികം അടിച്ചു. അത് മിച്ചമുണ്ട്.എന്നാൽ അതിനു ഇവിടൊക്കെ പോകാമെന്നായി. റൂമിലെത്തി കുറച്ചു നേരം ഇരുന്ന ശേഷം വണ്ടിയെടുത്തു. 



പോകുന്ന വഴി നല്ലതാണു. ചിക്കമഗളൂരു കഴിയുമ്പോൾ തന്നെ ഒരു തടാകം കാണാം. കൃഷി സ്ഥലങ്ങൾ ആണ് ഇരുവശത്തും.സീസണിൽ വന്നാൽ കൃഷിയൊക്കെ കാണാമെന്നു തോന്നുന്നു / ഇഞ്ചി കയറ്റിയ ഒരു ട്രാക്ടറിനെ ഒക്കെ overtake ചെയ്തു ഞാൻ ബേലൂരിന് വണ്ടിവിട്ടു. 

                                               

ഏതാണ്ട് 28 കിലോമീറ്റർ ഉണ്ട് ബേലൂർ എത്താൻ. കെമ്മനഗുണ്ടി പോയതൊക്കെ ഓർക്കുമ്പോൾ ഈ ദൂരമൊക്കെ നിസ്സാരം. 



അമ്പലത്തിനു മുൻപിൽ വണ്ടി പാർക്ക് ചെയ്തു അകത്തേക്ക് കയറി. ചെന്നകേശവ ടെംപിൾ ആണ് പ്രധാന അമ്പലം. ചുറ്റും വീര നാരായണ ടെംപിൾ , ആണ്ടാൾ ടെംപിൾ ...എന്നിങ്ങനെ മൂന്നാലു അമ്പലങ്ങളുണ്ട്‌.hoysala രാജവംശം പണിതതാണ് ഈ ക്ഷേത്രം. ഹാലേബീഡുവിലെ അമ്പലവും അതുപോലെ തന്നെ. ഈ architecture നു hoysla architecture എന്നാണ് പറയുന്നത്.



                                           

      



   








       





അമ്പലത്തിനു ചുറ്റും കൊത്തുപണികൾ ഒക്കെ കണ്ടു നടക്കുമ്പോൾ ഒരാൾ ടെംപിളിനു ചുറ്റും വലം വയ്ക്കുന്നത് കണ്ടു. ഒരു റൗണ്ടിന് ഇടയ്ക്കു എന്നോട്


“Where from are you from “ എന്ന് ചോദിച്ചു 


കേരളം എന്ന് പറഞ്ഞപ്പോൾ 


“raining raining “



“എസ് always raining”  എന്നും പറഞ്ഞു ഞങ്ങൾ രണ്ടാളും ചിരിച്ചു. നാട്ടിൽ നല്ല മഴ ആണെന്നു ഇന്നലെയും വീട്ടിൽ വിളിച്ചപ്പോൾ മമ്മി പറഞ്ഞിരുന്നു.


അമ്പലത്തിലേക്ക് കയറിയപ്പോൾ പ്രസാദമായി ലഡ്ഡു വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടു. ലഡ്ഡു വേണോ എന്ന് ലക്ഷ്മിക്ക് മെസ്സേജ് അയച്ചതും അവൾ വേണമെന്ന് റിപ്ലൈ തന്നു. തിരികെ കേരളത്തിലേക്കു വയനാട് വഴിയാണ് പോകുന്നത്.അപ്പോൾ അവളെ കാണും.


 ഒരു നാലെണ്ണം വാങ്ങാം. നാളെ അമൃതിനും ക്രിസ്റ്റിയ്ക്കും കൊടുക്കാം . പക്ഷേ ലഡ്ഡുവിനു വില ചോദിച്ച ഞാൻ ഞെട്ടി. 


അമ്പതു രൂപ !!

കാര്യം ലഡ്ഡു നല്ല വലുതാണ് , പക്ഷേ അമ്പതു ഒക്കെ ഓവർ ആണ്. വാങ്ങാമെന്നു അവളോട് പറഞ്ഞു പോയല്ലോ എന്നോർത്ത് ഞാൻ രണ്ടെണ്ണം വാങ്ങി. അയാൾ എന്നെ പറ്റിച്ചതാണോ എന്നെനിക്ക് സംശയം ഉണ്ട്. ആരെങ്കിലും വാങ്ങുമ്പോൾ പുറകെ പോയി വാങ്ങിയാൽ മതിയാർന്നു.


                          

പുറത്തിറങ്ങി ഒരു കടയിൽ നിന്നും കാപ്പി കുടിച്ചു. നമ്മുടെ നാട്ടിലെ മിൽമ കട പോലെ ഒരു നന്ദിനി കടയാണ് ഇത്. ഒരു ചേച്ചിയാണ് നടത്തുന്നത്. കാപ്പി കുടിച്ചു പൈസ കൊടുക്കാൻ UPI കോഡ് സ്കാൻ ചെയ്തപ്പോ ഒരു ചേട്ടന്റെ പേരാണ് വന്നത്. ചേച്ചിയുടെ ഹസ്ബന്റിന്റെ ആവണം. ചേച്ചി പണി എടുക്കുന്ന പൈസ ചേട്ടന്റെ അക്കൗണ്ടിലേക്കാണ് പോകുന്നത് !!!!  പ്രധാൻ മന്ത്രി ജൻ ധൻ യോജനയൊന്നും ഈ നാട്ടിൽ എത്തിയിട്ടില്ലേ ?


വണ്ടി എടുത്തു നേരെ ഹലേബീടുവിലേക്ക് പോയി. ഏതാണ്ട് 17 കിലോമീറ്റർ ഉണ്ട് . വേഗം എത്തി. ASI പരിപാലിക്കുന്നത് കൊണ്ട് തന്നെ ടെംപിൾ കോംപ്ലക്സ് എല്ലാം നല്ല വൃത്തിയാണ്. ചുറ്റും ഒരുപാട് സ്ഥലമുണ്ട് . ഇരിക്കാനും സംസാരിക്കാനുമൊക്കെ ബെഞ്ചും ഉണ്ട്. 


     



അമ്പലത്തിലേക്കു നടന്നപ്പോൾ ഗൈഡുമാർ മുൻപിൽ ഇരിക്കുന്നുണ്ട്. അവർ ഇല്ലായിരുന്നെകിൽ അമ്പലത്തിന്റെ നല്ലൊരു ഫോട്ടോ എടുക്കാമായിരുന്നു. ടെംപിളിന്റെ അകഭാഗവും ബെലുരുപോലെ തന്നെയാണ് .കൊത്തുപണികളിലും സാമ്യമുണ്ട്. കുറേ ഫോട്ടോസൊക്കെ എടുത്തു ഞാനിറങ്ങി 


   









നല്ല വിശപ്പുണ്ട്. എങ്കിലും ചിക്കമഗളൂരു ചെന്നിട്ടു കഴിക്കാം . പെട്രോൾ തീരുമോ എന്നൊരു പേടിയുമുണ്ട്. ഇനിയും അടിച്ചാൽ കുറച്ചു എന്തായാലും മിച്ചം വരും. വരുന്നിടത്തു വച്ചു കാണാം എന്നു കരുതി ഓടിച്ചു ചിക്കമംഗളുരു എത്തി . “Donne ബിരിയാണി” വീണ്ടും കഴിച്ചു.



ഈ വണ്ടി തിരികെ കൊടുക്കണം. അതിന്റെ ആളെ വിളിച്ചു . എത്ര കിലോമീറ്റർ പോയി എന്നറിയാൻ ആൾ ഓഡോമീറ്റർ റീഡിങ് ചോദിച്ചു. ഞാൻ 3694 എന്നു പറഞ്ഞപ്പോൾ ആൾ കണക്കുകൂട്ടി നോക്കി 



“സാർ , 140 കിലോമീറ്റർ എക്സ്ട്രാ ….” 


“അതെ “



“സർ എവിടെ പോയി ?”



“ഞാൻ കെമ്മനഗുണ്ടി വരെ പോയിരുന്നു “



137 കിലോമീറ്റർ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും പൈസ കൊടുക്കണം  ഞാൻ ഇപ്പോൾ 137 +140 കിമി ഓടിച്ചു കഴിഞ്ഞു. അയാൾ പറഞ്ഞ സ്ഥലത്തു വണ്ടി വച്ചു , അടുത്തുള്ള ഹോട്ടലിൽ കീ കൊടുത്തു.


റൂമിലെത്തി കുറച്ചു നേരം Tv കാണാമെന്നു കരുതി tv വച്ചപ്പോൾ അതിൽ ചാനൽ ഒന്നുമില്ല. താഴെ പ്രീതം ആവും ഫോൺ എടുക്കുക എന്ന് കരുതി ഫോൺ വിളിച്ചു മലയാളത്തിൽ പറഞ്ഞപ്പോൾ തിരികെ okay എന്നു മാത്രം പറഞ്ഞു 


കുറച്ചു കഴിഞ്ഞു ഒരാൾ വന്നു. ആൾ ആണ് ഇതിന്റെ ഓണർ . ആളും ചെറുതായി മലയാളം പറയുന്നു. ആൾ മംഗലാപുരം കാരൻ ആണ്. അതുകൊണ്ടു കുറച്ചു മലയാളം അറിയാം. ടീവിയിൽ ‘ അരവിന്ദന്റെ അതിഥികൾ എന്ന സിനിമ കണ്ടിരുന്നു. കുടജാദ്രി ഇത്രയും മോശമായി കാണിച്ച സിനിമാ വേറെ ഉണ്ടാവില്ല.




വൈകുന്നേരം ഒന്ന് കുളിച്ചു ഫ്രഷായി എംജി റോഡിൽ നടക്കാനിറങ്ങി. ജയന്തി കഫേ ആണ് ലക്‌ഷ്യം . കിടിലൻ ഇന്റീരിയർ .മെനു നോക്കി ഒന്നും മനസിലാകാത്തതുകൊണ്ട് ഗൂഗിൾ നോക്കി മനസിലാക്കി. 


ഹോട് ചോക്ലേറ്റ് ഉം അഫാഗാട്ടോ എന്നൊരു ഇറ്റാലിയൻ ഐറ്റം ഓർഡർ ചെയ്തു. സമയം കളയുക എന്ന ഉദ്ദേശം ഉള്ളതുകൊണ്ട് അവിടിരുന്നു തെമ്മു (അമൃത ) ആയിട്ടു മിണ്ടി ഇരുന്നു. ഒരു ഫിൽറ്റർ കോഫിയും കൂടെ പറഞ്ഞു.അതും കുടിച്ചു ഏതാണ്ട് ഒരു മണിക്കൂർ അവിടിരുന്നു. പുറത്തിറങ്ങി തേരാപാരാ നടന്നു.


                              



ക്രിസ്റ്റിയെ വിളിച്ചു നാളെ എപ്പോൾ എത്തും എന്നൊക്കെ ചോദിച്ചു ഒരു പത്തു മിനിറ്റു കളഞ്ഞു. പിന്നെ ജെസ്വിനെ വിളിച്ചു , ലക്ഷ്മിയെ വിളിച്ചു അങ്ങനെ നേരം ഇരുട്ടി. പിന്നെ തിരുവനന്തപുരത്തു നിന്നു വന്നപ്പോൾ മുതൽ ഷെഫിൻ ഇടയ്ക്കിടയ്ക്ക് വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.അവനും വിളിച്ചു.


ഒരു lime കുടിക്കാൻ ഒരു കടയിൽ കേറിയപ്പോൾ അവിടെ പാകിസ്ഥാൻ - ഓസ്ട്രേലിയട് T20 സെമി ഫൈനൽ . എന്നാൽ റൂമിൽ പോയി അതുകാണാം എന്ന പ്ലാനിൽ റൂമിലെത്തി tv വച്ചു. 


നാളെ കൽസയിലേക്ക് പോകണ്ട വഴി എനിക്ക് പ്രീതം പറഞ്ഞു തന്നിരുന്നു. ഒരു പതിനൊന്നു മണിക്ക് ഇറങ്ങിയാൽ മതി. അതുകൊണ്ടു ക്ഷീണം പോകുന്നവരെ സുഖമായി ഉറങ്ങാം.




Malenadu Memories 04 : Kudremukh Trekking Click here










No comments

Powered by Blogger.